ഞാൻ മേരിക്കുട്ടി ജയസൂര്യ എന്ന അഭിനയ പ്രതിഭാസം മലയാള സിനിമക്ക് നൽകിയ പുണ്യം അതാണ് മേരിക്കുട്ടി പത്തനംതിട്ട ടിനിറ്റി 1 FDFS സ്ത്രീ ആകുവാൻ ആഗ്രഹിച്ച് സ്ത്രീ ആയി മാറിയ മാത്തുക്കുട്ടിക്ക് (മേരിക്കുട്ടിക്ക്) നേരിടുന്ന പ്രശ്നങ്ങൾ, സമൂഹത്തിന് ട്രാൻസ്ജൻഡേയ്സിനോട് ഉള്ള മനോഭാവം, ഇത്തരം സാഹചര്യത്തിലും തന്റെ ആഗ്രഹത്തിന്റെ പൂർത്തികരണത്തിനായി മേരിക്കുട്ടിയുടെ പരിശ്രമം. അതാണി സിനിമ ജയസൂര്യ എന്ന നടനെ ചിത്രത്തിൽ കാണാൻ കഴിയില്ല മേരിക്കുട്ടിയെ മാത്രം അതാണി ചിത്രത്തിന്റെ വിജയം. ജയസൂര്യ എന്ന നടന്റെ പെർഫോമൻസിന് നാഷണൽ അവാർഡ് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. മിമിക്രി ആയിപ്പോകാമരുന്ന കഥാപാത്രം ജനമനസ്സിൽ നിന്ന് മായാതെ മികവുറ്റതാക്കിയ ജയസൂര്യക്ക് ഒരായിരം ആശംസകൾ ജയസൂര്യയുടെ പെർഫോമൻസിനൊപ്പം ചേർത്ത് നിർത്താവുന്ന പേരാണ് ജോജു. കുഞ്ഞിപ്പാലു എന്ന SI ഇന്നസെന്റ് ജുവൽ മേരി സുരാജ് വെഞ്ഞാറംമൂട് അടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോൾ മികച്ചതാക്കി ഏറ്റവും എടുത്തു പറയേണ്ടത് രജ്ഞിത്ത് ശങ്കർ എന്ന ഡയറക്ടറേപ്പറ്റിയാണ്. തന്റെ ആദ്യ സിനിമയായ പാസഞ്ചർ മുതൽ എല്ലാ സിനിമകളിലൂടെയും സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ തൂലിക ശക്തി നാം കണ്ടതാണ്.അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് സിനിമയാണ് മേരിക്കുട്ടി. ആണോ പെണ്ണോ ' എന്ന ലിംഗ വ്യത്യാസമല്ല കഴിവാണ് ഒരാളെ മുന്നോട്ട് നയിക്കുന്നത് എന്ന് ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു. മേരിക്കുട്ടി ഒരു മാറ്റത്തിന്റെ തുടക്കമാണ്. ഞാൻ / നമ്മൾ ഒരു സമൂഹത്തിൽ എങ്ങനെ ആയിരിക്കണമെന്ന് നമ്മളെ മനസ്സിലാക്കി തരുന്നു ഈ ചിത്രം.അതോടൊപ്പം നല വ്യത്യസ്ഥമാ കഥ ഒപ്പം നല്ല നടീനടന്മാർ അവരുടെ നല്ല പെർഫോമൻസ് നല്ല അവതരണം അത്തരം സിനിമകൾ മലയാള സിനിമയിൽ വൻ വിജയമായി തീരുമെന്ന മാറ്റം .പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ സിനിമയെ സ്നേഹിക്കുവർ പ്രചോദകമാകുന്ന മാറ്റം. അതിന് മേരിക്കുട്ടി ഒരു തുടക്കമാകട്ടെ. ഈ സിനിമയിൽ നെഗറ്റീവ് ആയി പറയാൻ ഒന്നും തന്നെയില്ല. തീയേറ്ററിൽ നിന്നു തന്നെ കാണുക. നമ്മുടെ കുട്ടികൾക്കൊപ്പം കാണുക. അവർക്ക് നമ്മൾ ഒരായിരം ഉപദേശം നൽകുന്നതിന് തുല്യമാണ് ഈ സിനിമ. Rating 5 / 5 ചിത്രത്തിലെ ഒരു വാക്ക് കടമെടുത്തു കൊള്ളട്ടേ ജയസൂര്യ നിങ്ങളെ ആർക്കും Replace ചെയ്യാനാവില്ല നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം If a Man is Hero,Woman is a Heroine ... Then They are SHERO !!! Thanks Jayasurya Ranjith Sankar & Entire Team of # Njan Marykutty