മരണത്തെ വെല്ലുന്ന സിനിമാനുഭവം മരണ വീട്ടിൽ ഏതാനും നിമിഷങ്ങൾ ചിലവഴിക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ ദുര്യോഗങ്ങളിൽ ഒന്നാണ്.... അതിലും ഭീകരമാണ് മരണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് തട്ടിക്കൂട്ടിയ ഡ്രാമ എന്ന സിനിമയെ ആളൊഴിഞ്ഞ തീയേറ്ററിന്റെ ഇരുട്ടിൽ ഇരുന്നു 2 മണിക്കൂർ സഹിക്കുക എന്നത്.... നിരൂപദ്രവമെന്നും, സദുദ്ദേശപരമെന്നും ഒക്കെ വേണമെങ്കിൽ പറയാവുന്ന നിസ്സാരമായ ആശയങ്ങളെ കൊച്ചു കുട്ടികൾക്ക് പോലും അനായാസം ഊഹിക്കാവുന്ന കഥയാക്കി ഊതി വീർപ്പിക്കുകയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി രഞ്ജിത്ത് എന്ന കലാകാരൻ ചെയ്തു വരുന്നത്. അതിന്റെ പാരമ്യമാണ് ഡ്രാമ എന്ന സിനിമ. നീണ്ട തോക്ക് (മാത്തുക്കുട്ടി), ചെറിയ തോക്ക് (പുത്തൻപണം), സ്വർണ ബിസ്കറ്റ് (ലോഹം), തുടങ്ങിയ തന്റെ സമീപ കാല ആയുധ ശേഖരങ്ങളിലേക്കു രഞ്ജിത് പവനായി ഇറക്കുമതി ചെയ്ത മാരക ഐറ്റമാണ് ഡ്രാമ എന്ന ശവപ്പെട്ടി....മരണം സുനിശ്ചിതം..... സിനിമയെ കുറിച്ചു രണ്ടു വാക്ക് ഇതു വരെ പറഞ്ഞില്ലല്ലോ..... ലോഹം ഒരു സവാളയും, പുത്തൻപണം ഒരു ചെറിയ ഉള്ളിയും ആയിരുന്നെങ്കിൽ ഡ്രാമ ഒരു ഉള്ളിയുടെ തൊലിയാണ്....പോസ്റ്റുമോർട്ടം ചെയ്യാൻ ദയവു ചെയ്തു പറയരുത്... കണ്ടു ബോധിക്കുക..... ചുരുട്ടി കൂട്ടി കാലത്തിന്റെ ചവറ്റു കുട്ടയിൽ നിക്ഷേപിക്കുക.... കലാകാരന്റെ അധഃപതനങ്ങൾ ഒരു പാട് കണ്ടിട്ടുണ്ട് മലയാളികൾ..... എങ്കിലും, ഇത്ര ഭീകരമായ വെർഷൻ ആദ്യമായാണ് കാണുന്നത്.... പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഈ കളി നിർത്താൻ സമയമായി ശേഖരാ......എന്നു മാത്രമേ സിനിമാക്കാരനോട് പ്രേക്ഷകർക്ക് പറയാനുള്ളൂ. കുമാരനാശാന്റെ വിഖ്യാതമായ വരികൾ ഓർമിച്ചു കൊണ്ടു നിർത്തുന്നു..... "ഹാ പുഷ്പമേ അധിക തുംഗ പഥത്തിൽ എത്ര നാൾ ശോഭിച്ചു ഒരു റാണി കണക്കയെ നീ ശ്രീ ഭൂവിൽ അസ്ഥിര അസംശയം ഇന്ന് നിന്റെ കിടപ്പിതോർത്താൽ....." (വീണ പൂവ്)