ഇതുവരെ സ്പോര്‍ട്ട്സ് സിനിമകളിലുളള ക്ളീഷേകള്‍ പലതും ഉപയോഗിക്കേണ്ടി വരുമെന്നും മഹാവീര്‍ സിങ്ങ് പോഗോട്ട് തന്‍റെ കഥാപാത്രത്തിന് ചക്ദേ ഇന്ത്യയിലെ കബീര്‍ ഖാനുമായി സാമ്യമുണ്ടെന്നറിഞ്ഞിട്ടും ദംഗല്‍ എന്ന സിനിമ അമീര്‍ഖാന്‍ തിരെഞ്ഞെടുത്തത് തനിക്ക് അതെല്ലാം ഉളളപ്പോള്‍ തന്നെ തന്‍റേതായ രീതിയില്‍ അവതരിപ്പിക്കാനാകും എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ് . ആ ഒരവതരണ ശൈലിയിലുളള ജനങളുടെ വിശ്വസം വീണ്ടും ഒരിക്കല്‍ കൂടി പാലിക്കുവാന്‍ ഉളള ശ്രമമാണ് ദാംഗല്‍ സഹോദരനും സഹോദരിയും അടികൂടിയാല്‍ 'നീ പെണ്‍ കുട്ടിയല്ലേ? അടങിയൊതുങിയിരുന്നൂടെ?' എന്ന് ശകാരിക്കുന്നവരാണ് വികസിത മനോ ഭാവമുളള മലയാളികള്‍ വരെ. അപ്പോള്‍ ഇന്നും പെണ്‍കുട്ടികളെ കുടുംബത്തിലെ വീട്ടുവേലകാരിയാക്കാന്‍ മാത്രം വളര്‍ത്തുന്ന ഉത്തരേന്ത്യന്‍ ഗ്രാമങളെ പറ്റി പറയേണ്ടതില്ലല്ലോ. 'പെണ്‍കുട്ടി നേടിയാല്‍ സ്വര്‍ണം സ്വര്‍ണമാകില്ലേ?' എന്ന ഒറ്റ ചോദ്യത്തില്‍ അത്തരം കാഴ്ചപാടുകളെ പരിഹസിക്കുകയാണ് മഖാവീര്‍ സിങ്. പക്ഷേ അവിടെയും തന്‍റെ ഭാര്യയുടെ മേലുളള അധീശത്തം ചിലപ്പോഴെങ്കിലും ഈ കാഴ്ചപാടിനെ സിനിമ പൂര്‍ണമായി ഉള്‍കൊള്ളുന്നുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നുമുണ്ട്. പണ്ടു മുതലേ പറഞ്ഞു വരുന്നതെങ്കിലും തലപ്പത്തിരിക്കുന്നവരുടെ തെറ്റായ കോച്ചിങ് രീതികളെ മനോഹരമായി അവതരിപ്പിക്കപെടുന്നുണ്ട് ചിത്രത്തില്‍. പക്ഷേ ഇതൊക്കെയാണെങ്കിലും ചിത്രത്തിന്‍റെ രണ്ടാം പകുതി പലപ്പോഴും ചക് ദേ ഇന്ത്യ എന്ന സിനിമയുടെ മറ്റൊരു വേര്‍ഷനായി മാത്രം കാണുവാനേ എനിക്ക് സാധിച്ചുളളു.അവതരണ രീതി പോലും. പക്ഷേ സിനിമക്കുളള ഗുസ്തിയില്‍ പോലും അടുത്ത രംഗത്തില്‍ എന്ത് സംഭവിക്കുമെന്നറിയാമായിരുന്നിട്ടും ഓരോ മത്സരത്തിലും ആരു ജയിക്കുമെന്നുളള ഉദ്യോഗത്താല്‍ കാഴ്ചകാരെ കസേരയില്‍ നിന്ന് എഴുനേറ്റ് നിര്‍ത്താന്‍ ചിത്രത്തിനായി എന്നുളളതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ വിജയം . ഒരു അമീര്‍ ഖാന്‍ സിനിമ ഇറങ്ങുകയാണെങ്കില്‍ അതിലേ ഓരോ അഭിനേതാവും അഭിനയത്തില്‍ പൂര്‍ണരായിരിക്കും. ഇവിടെയും അതില്‍ വ്യത്യസ്തതയില്ല. ഗീതയുടെയും ബബിതയുടെയും കുട്ടികാലം അവതരിപ്പിച്ച കുട്ടികളില്‍ നിന്നെങനെ ഇത്രയും സുന്ദരമായി അഭിനയം പുറത്തെടുക്കാന്‍ സാധിച്ചു എന്നത് ഒരത്ഭുതമാണ്. അമീര്‍ ഖാനെ പറ്റി പറയേണ്ടതില്ലല്ലോ. കണ്ണുകളിലെ സ്ഥായി ഭാവം നില നില്‍ക്കുബോള്‍ തന്നെ തന്‍റെ മുഖം കൊണ്ടും ശരീര ഭാക്ഷ കൊണ്ടും മഹാവീര്‍ സിങ്ങായി അയാള്‍ ചിത്രത്തില്‍ നിറഞ്ഞാടുകയാണ്. കബീര്‍ഖാനെന്ന കോച്ചിനോടു സാമ്യമുളള കഥാപാത്രം ആയിട്ടു സാമ്യമുണ്ടായിട്ടും കാണികളില്‍ അങനെ ഒരു സന്ദേഹം അയാള്‍ സ്രഷ്ടിക്കുന്നില്ല. എങ്കിലും ഒരു പൂര്‍ണനടനാകാന്‍ ഇനിയും അയാളില്‍ കാതങളുണ്ട്. അധിക പ്രാധന്യമില്ലാത്ത ദയാ കൗര്‍ എന്ന അമീറിന്‍റെ ഭാര്യ കഥാപാത്രം ചെയ്ത നടിയുടെ അഭിനയം ആണ് ഈ ചിത്രത്തിലെന്നെ ഏറ്റവും മോഹിപ്പിച്ചത്. ഒരഭിനേതാവില്‍ നിന്ന് ഞാനെന്ത് പ്രതീക്ഷിക്കുന്നുവോ അത് പൂര്‍ണ അര്‍ത്ഥത്തില്‍ അവരില്‍ നിന്നും കിട്ടി എന്ന പറയേണ്ടിയിരിക്കുന്നു. ബാക്കി എല്ലാവരു തന്താങളുടെ കഥാപാത്രം മനോഹരമാക്കി രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കുകയല്ല, മനസ്സില്‍ രൂപപെടുത്തുകയൊണ് വേണ്ടത് . ഈ സിനിമയുടെ തുടക്കത്തിലും അവസാനത്തിലും എഴുന്നേറ്റ് നിന്നവരുടെ മാനസികവസ്ഥകളില്‍ അത് നിങള്‍ക്ക് കണ്ടെത്താം. അറിയാതെ ഇന്ത്യക്ക് മനസ്‌സില്‍ നിന്ന് നാം ജയ് വിളിച്ചു പോകുകയാണ്. ആ സമയത്ത് നാം ഇരിക്കുന്നത് ഒരു മള്‍ട്ടി പ്ളക്സിലാണ് എന്ന ഓര്‍മ്മപോലും നമ്മില്‍ നിന്ന് മായുകയാണ്. അവസാനമായി ഏറ്റവും ഇഷ്ടപെട്ട ഇന്ത്യന്‍ സ്പോര്‍ട്ടസ് സിനിമ എന്നത് എനിക്ക് ചക്ദേ ഇന്ത്യയാണ്. അതിപ്പോഴും മാറ്റേണ്ടതായിട്ടില്ല എന്ന തോന്നലില്‍ തന്നെയാണ് ഞാന്‍ തിയേറ്റര്‍ വിട്ടിറങ്ങിയത്.