ഇന്നലെ കാറ്റ് കണ്ടു ഇരിഞ്ഞാലക്കുട ജെ കെ സിനിമാസ് ൽ നിന്നും...6.15 നുള്ള show കാണികളായി വിരലിൽ എണ്ണാവുന്ന ആൾകാർ മാത്രം(ഇത്ര പോലും പ്രതീക്ഷിച്ചില്ല) പടം ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ ചിത്രം എല്ല കഥാപാത്രങ്ങള്കും പ്രാധാന്യം നൽകുന്ന ,എല്ലാരും നന്നായി അഭിനയിക്കുകയും ചൈയ്ത ചിത്രം മുരളി ഗോപിയുടെ career best perfomance എന്ന് തന്നെ പറയാം ,ആസിഫ്,മൂപ്പനായി അഭിനയിച്ച കക്ഷി,പോളി ആയി അഭിനയിച്ച ആൾ തുടങ്ങി എല്ലാരും പിന്നെ ആസിഫ് ന്റെ നായിക ആയ കുട്ടി തകർത്തു ഒരു പുതുമുഖത്തിന്റ ഒരു പാതർച്ചയും ഇല്ലാതെ നനന്നായി അഭിനയിച്ചു പ്രശാന്തിന്റെ camera അതിമനോഹരം അനന്തപദ്മനാഭൻ അച്ഛനു പേരുദോഷം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല നന്നായിരുന്നു അങ്ങയുടെ രചന പിന്നെ അരുൺ താങ്കൾ ഇത്തവണയും എന്നെ നിരാശനാക്കിയില്ല നന്ദി... ഇഷ്ടപെടാഞ്ഞത് പടത്തിന്റെ ദൈർഘവും... ക്ലൈമാക്സ് ഭാഗതുള്ള compromise ഉം ആണ് പിന്നെ ചില കഥാപാത്രങ്ങളെ പൂർണമായും detail ചായ്യ്തില്ലേ എന്ന് തോന്നി... ബാക്കി എന്നെ പരിപൂർണമായും തൃപ്തി പെടുത്തിയ കാറ്റ് ആയിരുന്നു ഇന്നലെ വീശിയത്