ചാർളിയുടെ വൻ വിജയവും സ്റ്റേറ്റ് അവാര്‍ഡും എല്ലാം താരമൂല്യത്തിന്റെ ഉന്നതിയിൽ എത്തിച്ചിരിക്കുകയാണ് ദുൽക്കറിനെ . നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി യുവാക്കൾക്കിടയിൽ സൃഷ്ടിച്ച തരംഗം വളരെ വലുതാണ് ,അതാൽ തന്നെ ദുൽക്കർ – സമീർ കോമ്പോ അവർക്ക് നല്കുന്ന പ്രതീക്ഷയും വളരെ വലുതാണ് . വില്ലൻ കഥാപാത്രത്തിന്റെ കലിപ്പ് സീനോട് കൂടിയാണ് സിനിമ ആരംഭിക്കുന്നത്. സിദ്ധാർത്ത് എന്ന ദുൽക്കർ കഥാപാത്ര’തിലൂടെയും അതെ പ്രാധാന്യത്തിൽ സായി പല്ലവി അവതരിപ്പിച്ച അഞ്ജലി എന്ന കധാപാത്രതിലൂടെയുമാണ് കഥ നീങ്ങുന്നത്… ഇന്റര്‍വല്‍ സീൻ വരെ നായകൻറെ മുൻകോപം മൂലം ഉണ്ടാകുന്ന പ്രശനങ്ങളും കൂട്ടത്തിൽ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും ആണ് കാണിക്കുന്നത്. കൂട്ടത്തിൽ നായകന്റെയും നായികയുടെ ഫ്ലാഷ് ബാക്കും. മസനഗുടിയിലെ ഭാര്യവീട്ടിലേക്ക് സിദ്ധാർത്തും അഞ്ജലിയും യാത്ര തിരിക്കുന്നത് മുതൽ കഥ വേറെ ഒരു ദിശയിലേക്ക് മാറുന്നു .. രണ്ടാം പകുതി മുതൽ അവസാനം വരെ സിനിമ ഒരു ഭക്ഷണശാലയെ നെ ചുറ്റിപറ്റിയാണ് നടക്കുന്നത് . നായകൻറെ കലിപ്പ് സ്വഭാവം മൂലം ഒരു ദിവസം മുഴുവൻ രണ്ടു പേരും അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. എങ്കിലും ആവസാന രംഗത്തിൽ ചില ഘട്ടങ്ങളിൽ കലിപ്പ് നല്ലതാണ് എന്ന സൂചനയും സിനിമ നൽകുന്നു . വളരെ ചെറിയ ഒരു കഥ വളറെ ഉദ്വേഗജനകമായി പ്രേഷകരെ പിടിച്ചിരുത്തും വിധം അവതരിപിക്കാനുള്ള ദൗത്യത്തിൽ സംവിധായകൻ സമീർ വിജയിച്ചിരിക്കുന്നു. സുന്ദറിന്റെ മറ്റൊരു ഗംഭീര വർക്കാണ് ഈ സിനിമയിലെ സംഗീതവും പശ്ചാത്തല സംഗീതവും . അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത് എഡിറ്ററായ വിവേക് ഹർഷനാണ് . ദുൽക്കർ, സായ് പല്ലവി,ചെമ്പൻ വിനോദ് ,സൗബിൻ,വിനായകൻ തുടങ്ങിയ ഒട്ടേറെ കഴിവുള്ള കലാകാരന്മാരുടെ നല്ല പ്രകടങ്ങളും ഈ സിനിമയിൽ കാണാൻ കഴിഞ്ഞു . * നല്ല പുതുമയുള്ള മലയാള സിനിമ ഇഷ്ടപ്പെടുന്ന ഇഷ്ട പ്പെടുന്ന പ്രേഷകരെയും NH 10 പോലുള്ള ബോളിവുഡ് സിനിമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവരെയും ഒരിക്കലും നിരാശപ്പെടുത്തില്ല കലി എന്ന സിനിമ ..