1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പരിണാമം - The Change

Discussion in 'Literature, Travel & Food' started by GrandMaster, Dec 12, 2015.

  1. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    പരിണാമം
    ഇന്നു വീട്ടില്‍ പുതിയ ഒരു അഥിതി വന്നിട്ടുണ്ട് അതിന്റെ ബഹളം ആണു അപ്പുറത്ത് കേള്‍ക്കുന്നത് എനിക്ക് ഈ മുറി വിട്ടു പുറത്തിറങ്ങാന്‍ അനുവാദം ഇല്ല . അയാള്‍ തന്‍റെ കണ്ണട നേരെ വയ്ക്കുന്നു കാഴ്ച അവ്ക്തം ആണു പോരാത്തതിനു കണ്ണട ചില്ല് ഉടഞ്ഞിട്ടു മാസം 3 കഴിഞ്ഞിരിക്കുന്നു, എന്‍റെ ശാരദ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെ ഒന്നും അല്ലായിരുന്നു ശാരദ അവള്‍ ..... ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു ഒരേ ബാങ്കില്‍ ജോലി ചെയ്യുന്നവര്‍ അനുവാദം വാങ്ങാന്‍ എനിക്കാരും ഇല്ലായിരുന്നു അവള്‍ക്കു അവളുടെ അമ്മ മാത്രം, സുഖ സന്തോഷഭാരിതമായിരുന്നു ഞങ്ങളുടെ ജീവിതം ചെറിയ വീട് ഞാനും ശരധയും പിന്നെ ഞങ്ങളുടെ അനന്തുവും , 8 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങള്‍ക്ക് കിട്ടിയ നിധിയനവന്‍ ഇന്നു അവന്‍ വലിയ ആളയിരിക്കുന്നു ഇപ്പോള്‍ ഭരണം അനതുവിന്റെ ഭാര്യക്കാണ് (സുമിത്ര) .ചെറുപ്പത്തില്‍ വഴിതെറ്റി ഈ മുറിയില്‍ വന്നതല്ലാതെ അനതുവിന്റെ മകനെ ഞാന്‍ കണ്ടിട്ടില്ല തിരിച്ചരിവയപ്പോള്‍ അവന്‍റെ അമ്മ അതിനു അനുവദിച്ചിട്ടും ഇല്ല . ഇന്നു അവനു കൂട്ടുകാരനായി ഒരു പട്ടികുട്ടി യെ കൊണ്ടുവന്നിരിക്കുന്നു അയാള്‍ മേശയില്‍ ഇരിക്കുന്ന ശരധയുടെ ഫോട്ടോയില്‍ നോക്കുന്നു പെട്ടെന്നു ഒരു പാത്രം മേശപുറത്ത്‌ വീഴുന്നു അതു വേലക്കാരിയായിരുന്നു അവള്‍ തുറിച്ചു നോക്കി പുറത്തേക്കു പോകുന്നു അയാള്‍ ആ പത്രത്തിലേക്ക് നോക്കി അതെ രാവിലെ കഴിച്ച പഴംചോറിന്റെ ബാക്കിയാണ് തീന്‍മേശയിലെ മീന് കാരിയുടെ മനം അയാളെ അലട്ടുനില്ല കാരണം അയാള്‍ക്ക് ഇതു ശീലമായിരിക്കുന്നു , മുറ്റത്ത്‌ അര്‍ജുന്റെ ശബ്ദം കേള്‍ക്കാം അവന്‍ അവന്‍റെ പുതിയ കൂട്ടുകാരനുമായി കളിക്കുകയാണ് അയാള്‍ ജനാലവഴി അത് കാണാം ആ കാഴ്ച അയാളില്‍ അനതുവിന്റെ ചെറുപ്പകാലം ഓര്‍മപ്പെടുത്തി , കലശലായ ച്ചുമ അയാളെ അലട്ടികൊണ്ടിരിക്കുന്നു രാത്രി കാലങ്ങളില്‍ അയാള്‍ക്ക് ഉറക്കം കുറവാണു .മരുമകളുടെ ഭാഷയില്‍ പറഞ്ഞാല്‍ “ രാത്രി രണ്ടു പട്ടികളുടെ കുര കാരണം ഉറങ്ങാന്‍ കഴിയില്ലാ “.

    ഉച്ചമയക്കത്തില്‍ നിന്നും അയാള്‍ ഉണര്‍ന്നത് അരുജുന്റെ കരച്ചില്‍ കേട്ടാണ് അനന്തു അര്‍ജുനെ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്നു എന്താണ് സംഭവിച്ചതെന്ന് അറിയാതെ അയാള്‍ കുഴങ്ങി തോട്ടപുറത്തു സുമിത്ര ജിമ്മിയെ തല്ലുന്നു “റോടില്‍ കിടന്ന നിന്നെ വീട്ടില്‍ കൊണ്ടുവന്ന്നു തീറ്റി പോറ്റിയത്തിനു തന്ന ശിക്ഷയാണിത് , അല്ലേലും ഇമ്മാതിരി സാധനതിനൊക്കെ ഭക്ഷണം കൊടുക്കുന്നകൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം” ജിമ്മി അര്‍ജുനെ ഉപദ്രവിച്ചുകാനും എന്ന് അയാള്‍ക്ക് മനസിലായി. കുറച്ചു സമയത്തിനു ശേഷം അവര്‍ തിരിച്ചു വന്നു “കുഴപ്പമൊന്നുമില്ല ഇന്ജേശന്‍ ചെയ്തിട്ടുണ്ട് “ അനന്തു പറഞ്ഞു. “നാടുകര്‍ക്കും വീട്ടുകാര്‍ക്കും ശല്യമായ ഇമ്മാതിരി സാധനഗളെ എവിടേലും കൊണ്ട് കളയണം ,ആ..... ഇന്നലെ ടീവിയില്‍ നിങ്ങള്‍ കണ്ടില്ലേ നായിക്കളെ കൊണ്ട് കൊടുത്താല്‍ പൈസ കിട്ടുമെന്ന് നിങ്ങള്‍ അവിടെ വല്ലോം കൊടുക്ക്‌ ഇതിനെ “ പട്ടിയെ പറ്റിയാണു പറഞ്ഞതെങ്കിലും അതില്‍ താനും ഉള്‍പ്പെടും എന്ന് അയാള്‍ക്ക് മനസിലായി. അന്ന് രാത്രി അനന്തു അയാളെ കാണാന്‍ വന്നു വളരെ നാളുകള്‍ക്കു ശേഷമാണു അനന്തു ആ മുറിയില്‍ വരുന്നത്. അനന്തു എന്തോക്കൊയോ പറഞ്ഞു ഒന്നും ചെവിയില്‍ തങ്ങിയില്ല ഒരു കാര്യം അയാള്‍ക്ക് മനസിലായി ഇന്നു ഒരു പക്ഷെ തന്റെ ഒടുവിലത്തെ നാള്‍ ആകും ഈ വീട്ടിലെ നാളെ രാവിലെ റെഡി ആകണം എന്നാണ് അനന്തു പറഞ്ഞത്. ഈ വീട് വിട്ടു പോകണം എന്ന് ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നീറല്‍ അയാള്‍ക്ക് അനുഭവപെട്ടു ഒന്നൊന്നായി ചേര്‍ത്ത് വച്ചു പണി കഴിച്ച വീടാണിത് ഇതില്‍ എന്‍റെ മാത്രം അല്ലാ നിന്‍റെ അമ്മയുടെയും അദ്വാനത്തിന്റെ വിഹീതം കൂടി ഉണ്ട്, ഇതൊക്കെ അനന്തുവിനോട് പറയണം എന്നുണ്ടായിരുന്നു പക്ഷെ അയാള്‍ക്ക് അതിനു കഴിഞ്ഞില്ല. തന്‍റെ മകന്‍ തന്നോടു വീടുവിട്ടു പോകണം എന്ന് പറയാന്‍ വെമ്പുന്ന കാണേണ്ടി വന്ന എനിക്ക് അവനെ വേദനിപ്പിക്കാന്‍ കഴിയില്ലാ.


    പിറ്റേന്ന് അതിരാവിലെ തന്നെ അയാള്‍ റെഡി ആയി ഇരിപ്പുണ്ടായിരുന്നു അയാള്‍ക്ക് ആ വീട്ടില്‍ നിന്നും എടുക്കാന്‍ ശാരദയുടെ ഒരു ഫോട്ടോ മാത്രം ഉണ്ടായിരുന്നുള്ളു . പുറത്തു അനതുവും, അര്‍ജുനും അയാളെ കാത്തു നില്‍പ്പുണ്ടായിരുന്നു . “പോകാം അച്ഛാ” അനന്തു പറഞ്ഞു അയാള്‍ ഒന്നും മിണ്ടിയില്ല , അപ്പുറത്ത് സുമിത്രയുടെ ശബ്ദം മുഴങ്ങി “ആ പട്ടിയെ കൂടി എടുത്തോ അതിനേം കൂടി കളഞ്ഞേക്ക് “ അനന്തുവിന്റെ മുഖത്തു നിരാശയും ദേഷ്യവും അയാള്‍ക്ക് കാണാന്‍ സാധിച്ചു. അയാള്‍ പുറത്തേക്കു ഇറങ്ങി എല്ലാവരും ഒന്നിച്ചുള്ള ഒരു യാത്ര അയാള്‍ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതായിരുന്നു ശരധയുടെ മരണശേഷം അത് ഉണ്ടായിട്ടില്ല ഇന്നു അത് നടക്കാന്‍ പോകുന്നു ഒരു പക്ഷെ അവസാനമായും സുമിത്ര മുന്‍ സീറ്റില്‍ ഇടം പിടിച്ചിരുന്നു. അനന്തു പറഞ്ഞു “അച്ഛാ അച്ഛന്‍ മുന്‍പില്‍ ഇരിക്കു ..... അച്ഛന്‍ മുന്‍പ് പറഞ്ഞിട്ടില്ലേ ഈ കാറില്‍ മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യണം എന്ന് “ അയാള്‍ക്ക് ആശ്ചര്യം തോന്നി അനന്തുവിന് ഇതൊക്കെ ഓര്‍മ്മയുണ്ടോ..... സുമിത്രക്ക് അത് തീരെ ഇഷ്ടമായില്ല അവളുടെ മുഖം ചുവന്നു തുടുത്തു. അവള്‍ മാറിയതിനു ശേഷം അയാള്‍ മുന്‍പില്‍ കേറി ഇരുന്നു യാത്ര തുടങ്ങി അന്ന് അനന്തു ഒരുപാടു സംസാരിച്ചു അയാള്‍ക്ക് അത്ഭുതം തോന്നി വഴിയില്‍ ഇറങ്ങി ഒരു കെട്ടു ബീഡി വാങ്ങി അയാള്‍ക്ക് കൊടുത്തു “ അച്ഛനു ബീഡി അല്ലേ ഇഷ്ടം” .... ഞാന്‍ ഇപ്പോള്‍ വലിക്കാറില്ലല്ലോ അയാള്‍ മറുപടി പറഞ്ഞു “എന്നാലും ഇതു വച്ചോ “ അനന്തു പറഞ്ഞു അച്ഛനു ഡ്രസ്സ്‌ വാങ്ങാനും ഇഷ്ടപെട്ട ഭക്ഷണം വാങ്ങിത്തരാനും തന്നെ സന്തോഷത്തോടെ പറഞ്ഞറിയിക്കാന്‍ അവന്‍ കഷ്ടപെടുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് ഉള്ളില്‍ന്റെ ഉള്ളില്‍ സഹതാപം തോന്നി ഒരു പക്ഷെ ആ വീട്ടില്‍ ഇവരോടൊപ്പം താമസിച്ച ആ ഒരു വര്‍ഷതിനെക്കാള്‍ എത്രയോ വിലപ്പെട്ടതാണ്‌ ഈ ദിവസം, ഇതു മതി എനിക്ക് ഇനിയുള്ള കാലം ജീവിക്കാന്‍ അയാള്‍ മനസ്സില്‍ ഓര്‍ത്തു . കാര്‍ ഒരു വലിയ കെട്ടിടത്തിന്‍റെ മുന്‍പില്‍ നിര്‍ത്തി അയാള്‍ക്ക് മനസിലായി എനിക്കു ഇറങ്ങേണ്ട സ്ഥലം ആയി.... അയാള്‍ പുറത്തേക്കു ഇറങ്ങി അര്‍ജുനെ എടുത്തു ഉമ്മ കൊടുക്കണം എന്നുണ്ട് സുമിത്ര അവനെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു അവളുടെ മുഖത്തേക്ക് നോക്കിയ അയാള്‍ക്ക് ആ ആഗ്രഹം പിന്നെ തോന്നിയില്ല . ആരോടും യാത്ര പറയാന്‍ നിന്നില്ല അല്ലെങ്കില്‍ തന്നെ ആരോട് പറയാന്‍ അനന്തു അകത്തു വരെ കൂടെ വന്നു ഓഫീസില്‍ എന്തൊക്കെ പെപറുകളില്‍ ഒപ്പ് വക്കുനുണ്ട്.ഒരാള്‍ വന്നു തന്‍റെ റൂം കാണിച്ചു തന്നു ഒരു ജയില്‍ പോലെ തോന്നി അയാള്‍ക്ക് വീട്ടിലെ ജയിലില്‍ കഴിഞ്ഞ അയാള്‍ക്ക് അതു വലിയ കാര്യം അല്ല. അനന്തു തന്‍റെ മുറിയില്‍ വരുന്നതും കാത്തു അയാള്‍ കുറെ നേരം ഇരുന്നു അവന്‍ അവരില്ല എന്ന് അയാള്‍ക്ക് പിന്നീടു മനസിലായി ഇനി ഈ വഴി തന്നെ തേടി ആരും വരില്ല എന്നാ സത്യവുമായി പൊരുത്തപ്പെടാന്‍ അയാള്‍ ശ്രമിച്ചു.

    നാളുകള്‍ കഴിഞ്ഞു പോയി വാര്‍ധക്യം അയാളെ വല്ലാതെ തളര്‍ത്തി തന്‍റെ മകനെ കാണാന്‍ അയാള്‍ക്ക് വളരെ അധികം ആഗ്രഹം തോന്നി അതു ആഗ്രഹം ആയി തന്നെ അവശേഷിച്ചു തന്‍റെ ജീവന്‍ നിലച്ചു പോയ അവസാന ശ്വാസം വരെയും . ഇപ്പോള്‍ അയാള്‍ സ്വതന്ദ്രന്‍ ആണു എവിടെവേനെലും പോകാം ആരെ വേണേലും കാണാം തന്‍റെ ശരിരത്തിന്റെ ഭാരം ഇപ്പോള്‍ അയാള്‍ക്ക് അനുഭവപ്പെടുനില്ല തന്‍റെ മകനെ കാണാന്‍ അയാള്‍ പലയിടത്തും അനേഷിച്ചു ഒടുവില്‍ തന്‍റെ അടുത്തേക്ക് അതാ അവന്‍ വരുന്നു തന്നെ പണ്ട് വിട്ടിട്ടുപോയ അനന്തുവിന്റെ അര്‍ജുന്റെ രൂപത്തില്‍ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു മരണത്തെ കാത്തു കിടന്ന തന്നെ തന്‍റെ മകന്‍റെ രൂപത്തില്‍ അയാള്‍ കണ്ടു കാലത്തിന്റെ പരിണാമം പോലെ .

    GrandMaster
     
    Johnson Master, nryn and Sadasivan like this.
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :Salut::Salut::Salut: sherikkum vayichappo sankadam vannu:Salut:
     
    GrandMaster likes this.
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Kidu bhaiiii:Salut:..ikka/thilakan chettante roopam anu varunne ithu vayikkumbo:Salut:
     
    GrandMaster likes this.
  4. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks macha :Njanaaramon:
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Iniyum undel idu...:Hurray:
     
    GrandMaster likes this.
  6. eazy04

    eazy04 Fresh Face

    Joined:
    Dec 1, 2015
    Messages:
    152
    Likes Received:
    86
    Liked:
    27
    Trophy Points:
    3
    Nice write up bhai, keep going !
     
    GrandMaster likes this.
  7. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Completed alla :Ahupinne:
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ennekollu to grand master :eek2:

    :Band: Adipoli
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ithiri time edthalum.. Malayalam crct akanam.. Allel vayikumpo aa flow pokum..kure ille.. !!
     
  10. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    :Yeye: :Yeye:
     

Share This Page