സിദ്ധാർഥ് ശിവ എന്ന സംവിദയകന്റെ ആത്മാർത്ഥമായ ഒരു ശ്രമം ആണ് സഖാവ് എന്ന ചിത്രം മെക്സിക്കൻ അപാരത പോലെ ഉഡായിപ് സിനിമകൾ ഉണ്ടാവുന്ന സമയത്തു തീർത്തും മണ്ണിൽ ഉറച്ചുനിൽക്കുന്ന ഒരു സഖാവിന്റെ സമര ജീവിതം വിഷയമാക്കി സിനിമ എടുക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ എന്നിരുന്നാലും അതിനപ്പുറത്തേക്ക് ത്രസിപ്പിക്കുന്ന ആവേശ സിനിമ പ്രതീക്ഷിക്കുന്ന പ്രേക്ഷരെ നിരാശരക്കും ഈ സഖാവ് യഥാർത്ഥ സഖാവിന്റെ ഇതിഹാസ തുല്യമായ ജീവിതം അടുത്തറിയുമ്പോൾ പുതിയ കാലത്തേ യുവ സഖാവിന് ഉണ്ടാവുന്ന മാറ്റങ്ങൾ ആണ് സിനിമയുടെ പ്രമേയം ആദ്യ പകുതി സംഭവബഹുലമായ രംഗങ്ങളിലൂടെ മുന്നേറിയപ്പോൾ രണ്ടാം പകുതി കാര്യമായി ഒന്നു സംഭവിക്കാതെ ഒട്ടും ആവേശം ജനിപ്പിക്കാതെ കടന്നു പോകുന്നു സിനിമയുടെ പോരായമായും ഇവിടെ ആണ്. ചോര തിളക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കുന്ന പ്രേക്ഷനു മുന്നിൽ തികച്ചും തണുപ്പൻ രീതിയിലാണ് രംഗങ്ങൾ അനാവൃത്തമാവുന്നത് മൂന്ന് വ്യത്യസ്ത ഗെറ്റ് അപ്പ് യുമായി നിവിൻ പോളി യുടെ പ്രകടനം മികച്ചതായി. ഹാസ്യ രംഗങ്ങളോടൊപ്പം ഗൗരവകാരനായ സഖാവ് ആയും തിളങ്ങി. കാമറ വർക്കും പഴയ കാലഘട്ടത്തിലേക് കൊണ്ട് പോയ കലാ സംവിധാനം വും മികച്ചു നിന്ന് മൊത്തത്തിൽ കണ്ടിരിക്കാവുന്ന നല്ല ആശയം പങ്കുവെക്കുന്ന ചിത്രം റേറ്റിങ് .... 3/5