പ്രമേയം നോട്ടു നിരോധനം മുൻകൂടി മണത്തറിഞ്ഞ കേരളത്തിലെ ഒരു പ്രമുഖ MP നിത്യാനന്ദ ഷേണായിക്കു പണി കൊടുക്കുന്നു. 25 കോടിയുടെ പഴയ കറൻസി നൽകി തനിക്കു തന്നു ഉടായിപ്പ് കാണിച്ചവരെ നേരിട്ട് കണ്ടു കണക്കു തീർക്കാൻ ലൈസൻസുള്ള "തോക്കു"മായി ഇറങ്ങിത്തിരിക്കുന്ന നിത്യാനന്ദ ഷേണായി എന്ന വമ്പൻ സ്രാവ്..... മണ്ടന്മാർ കൊച്ചിയിൽ അതിഭീകരനായ നിത്യാനന്ദ ഷേണായി തന്റെ ദൗത്യത്തിന് കൂടെ കൊണ്ട് പോകുന്നത് തോക്കു നേരാം വണ്ണം പിടിക്കാൻ പോലും അറിയാത്ത ഊളകളെയാണ്. ആ മണ്ടന്മാരിൽ ഒരാളുടെ കൈയബദ്ധം കൊണ്ട് പുലിവാല് പിടിക്കുന്ന ഷേണായി അതിൽ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് സിനിമ പറയുന്നത്. രണ്ടാം പകുതി ഭാർഗവ ചരിതം റീലോഡഡ് ഗൗരവമേറിയ ആദ്യ മിനുറ്റുകൾക്കു ശേഷം കൈവിട്ട ആയുധം തിരിച്ചു പിടിക്കാനുള്ള അപഹാസ്യമായ ശ്രമങ്ങൾ കുത്തി നിറച്ച ബാക്കി ഭാഗങ്ങൾ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്.....കൈവിട്ട ആയുധം തിരിച്ചു പിടിക്കാൻ മുട്ടായി കച്ചവടക്കാരന്റെ വേഷം കെട്ടുന്ന ഷേണായി മലയാള സിനിമക്ക് രഞ്ജിത്ത് എന്ന ബുദ്ധിജീവിയുടെ ഏറ്റവും പുതിയ സംഭാവന ആണ്...... Positives കാസ്റ്റിംഗും, സംഭാഷണങ്ങളും നന്ന് രഞ്ജിത്തിന്റെ ആദ്യ സിനിമ മുതൽ ഈ സിനിമയിൽ വരെ നിലവാരം ഇടിയാത്ത ഒരേ ഒരു മേഖല.....ഗംഭീരം എന്നൊന്നും പറയാൻ ഒക്കില്ല എങ്കിലും, മോശമായി എന്നാരും പരാതി പറയില്ല..... ഇത് എന്താണ്? ഇത് ഉലക്കയല്ല, ഇത് തേങ്ങയല്ല.....പണ്ട് ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് ആണിത്...... ഈ സിനിമയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാചകങ്ങൾ ഇല്ല....എന്താണ് ചെയ്യുന്നത് എന്നു എഴുത്തുകാരന് വലിയ ധാരണ ഇല്ലാത്ത അവസ്ഥ..... ഒരു കൊലപാതകം, കേസ് അന്വേഷണം, ഹാസ്യ നടൻമാർ, കുടുംബാന്തരീക്ഷം, കുട്ടികൾ, സംഘട്ടനം എന്ന് വേണ്ട ഒരു കൊമേർഷ്യൽ സിനിമക്കു വേണ്ടുന്ന എല്ലാ ചേരുവകളും ഈ പടത്തിൽ ചേർത്തിട്ടുണ്ട് രഞ്ജിത്ത്..... ജീവനില്ലാത്ത സിനിമ പ്രാഞ്ചിയേട്ടനിലും, സ്പിരിറ്റിലും എന്തിനു മാത്തുകുട്ടിയിൽ പോലും രഞ്ജിത്തു എന്ന ഫിലിം മേക്കറിനു ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു....ഇവിടെ അത് പോലും ഇല്ല...... തട്ടിക്കൂട്ട് എന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാം ഈ കൊല സൃഷ്ടിയെ.... പാഴായി പോകുന്ന വിലപ്പെട്ട സമയങ്ങൾ മമ്മൂക്ക്യ്ക്കും, ലാലേട്ടനും വയസ്സ് 20 അല്ല..... അവരുടെ സമയത്തിന് ഇന്ന് പൊന്നിന്റെ വിലയുണ്ട്....എന്നിരിക്കെ, ഒരു തട്ടി കൂട്ട് സിനിമക്കു വേണ്ടി നിങ്ങൾ എന്തിനു മമ്മൂട്ടിയെയും, ലാലിനെയും പോലുള്ള നടന്മാരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു?.......ലോഹത്തിൽ ലാലിൻറെ ലുക്ക് കാട്ടി ആരാധകരെ പറ്റിച്ചത് പോലെ ഒരു ഉടായിപ്പ് പരിപാടിയാണ് ഇതിലും.....ഷേണായി എന്ന കിടു ഗെറ്റ്പ്പും, ബുദ്ധിമുട്ടുള്ള കാസർഗോഡ് ഭാഷയും തലയിൽ കെട്ടി വെച്ച് മമ്മൂട്ടി എന്ന മഹാ നടനെ വെറും കാഴ്ച്ച വസ്തുവാക്കി, വെറും വില്പന ചരക്കാകുകയാണ് രഞ്ജിത്ത്...പോരാത്തതിന്, ക്ലൈമാക്സിൽ ആരാധകരെ സുഖിപ്പിക്കാൻ തെലുഗ് ശൈലിയിൽ ഒരു ഫൈറ്റും. വാനപ്രസ്ഥത്തിനു സമയമായി ശേഖരാ... കയ്യിലെ സ്റ്റോക്ക് തീർന്നാൽ വല്ല ജൈവ പച്ചക്കറി കൃഷിയോ, പുതിയ പിള്ളേർക്ക് വല്ല കോച്ചിങ് ക്ലാസ്സോ തുടങ്ങുന്നതാണ് അഭികാമ്യം
Reviewle avasanathe dialogue kollam... chumma veruthe padam eduth veruppikkunnathinekal nallath athanu...