പേട്ട@കണിമംഗലം എടപ്പാൾ ശാരദ തിയേറ്ററിൽ നിന്നും ഇന്നലെ കണ്ടു . കടുത്ത രജനി രസികൻ എന്ന നിലയിൽ കൂടി അത്ര വലിയ സംഭവം ആയി തോന്നിയില്ല . പടയപ്പാ എന്ന സിനിമാക് ശേഷം ഒരു രജനി സിനിമയും എനിക്ക് പൂർണ തൃപ്തി നൽകിയിട്ടില്ല . പക്ഷെ പേട്ട ആദ്യ പകുതി പക്കാ രജനി ട്രീറ്റ് ആയിരുന്നു..കഴിഞ്ഞ കുറച്ചു പടങ്ങളിൽ കാണാൻ സാധിക്കാത്ത രജനിയുടെ കോമഡി - മാനറിസം എല്ലാം ഒത്തു വന്ന ആദ്യപകുതി കണ്ടപ്പോൾ ഒരുപാടു പ്രതീക്ഷകൾ ഉയർത്തി. പക്ഷെ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് കഴിഞ്ഞതോടെ അൽപ സ്വല്പം ഇഴച്ചിൽ അനുഭവപെട്ടു..പിന്നീടങ്ങോട്ട് പ്രവചിക്കാവുന്ന കഥാഗതി തന്നെ ആയിരുന്നു..മികച്ച റിവ്യൂ കേട്ട് കണ്ടതുകൊണ്ടാണോ എന്തോ ക്ലൈമാക്സ് പറഞ്ഞു കേട്ട അത്ര ഇമ്പാക്ട് ഉള്ളതായി തോന്നിയില്ല.. സിമ്രാൻ ഇപ്പോഴും കാണാൻ കൊള്ളാം. മാളവിക ആ റോളിന് ഒട്ടും അനുയോജ്യമായി തോന്നിയില്ല . വിജയ് സേതുപതിയും നവസുദീനുമൊക്കെ തങ്ങളുടെ റോൾ ഭംഗിയാക്കി [ കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും ]. ശശികുമാറും തരക്കേടില്ല . പാട്ടുകളും പശ്ചാത്തല സംഗീതവും നല്ല മൂഡ് ക്രിയേറ് ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ട്. എഴുപത്തിലേക് എടുക്കുമ്പോഴും പഴയ സ്റ്റൈലും എനർജിയും തലൈവരെ വിട്ടു പോയിട്ടില്ല. പക്ഷെ അത് പൂർണമായി കാർത്തിക് സുബ്ബരാജിന് ഉപയോഗിക്കാൻ കഴിഞ്ഞെന്നു എനിക്ക് തോന്നുന്നില്ല. മുള്ളും മലരും ആണ് ഞാൻ കണ്ട ആദ്യ രജനി പടം..അതിലെ കഥാപാത്രത്തിന്റെ പേരും പേട്ടയിലെ പേരും "കാളി " എന്നതാണ്..അതെ പടത്തിലെ "രാമൻ ആണ്ടലും രാവണൻ ആണ്ടാലും " എന്ന പാട്ടോടു കൂടിയാണ് പേട്ട അവസാനിക്കുന്നത് എന്നത് കൗതുകമായി...