മെർസൽ വിജയ് ഷോ റാന്നി ക്യാപ്പിറ്റോൾ ഉപാസന 1 30 PM 50 to 60% കഥ അഞ്ചു രൂപ മാരൻ എന്ന ഡോക്ടർ ആതുര രംഗത്തെ കാരുണ്യവനായ ഡോക്ടർ .വിദേശത്തെത്തി അവാർഡ് വാങ്ങുന്നു.അവിടെ വച്ച് മാജിക്കിനിടയിൽ ഒരു കൊലപാതകം .മാജിക്കറിയാവുന്ന ഡോക്ടർ എന്ന സൂചനയിലുടെ വിജയിലെത്തുന്നു.ഇന്റർവെൽ ട്വിസ്റ്റ് രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് വിജയ് + നിത്യ ഭാഗങ്ങൾ. ആതുര രംഗത്തെ കച്ചവടത്തിന്റെ കഥയാണ് സിനിമയിലൂടെ അറ്റ്ലി പറയുന്നത്. ആദ്യ പകുതി മികച്ചതായി പോയി.രണ്ടാം പകുതി ഫ്ലാഷ് ബാക്ക് രംഗങ്ങളും. അവസാന അര മണിക്കുർ സാധാരണ സിനിമ പോലെ ആയിപ്പോയി.ടിപ്പിക്കൽ വിജയ് സിനിമ ആയി മാറി പോസിറ്റീവ് വിജയ് എന്ന നടന്റെ വൺമാൻ ഷോ ആണ് സിനിമ.3 റോളുകളും ഭംഗിയാക്കി നിത്യാ മേനോൻ മൂന്നു നായികമാരിൽ മികച്ചു നിന്നത് നിത്യ സാമന്ത ചെറിയ റോൾ നന്നായി ചെയ്തു S J സൂര്യയുടെ വില്ലൻ വേഷം മോശമാക്കിയില്ല (Spyder ലെ കിടിലൻ വില്ലനു ശേഷം വന്നതിനാൽ നമുക്കൊരു ഗംഭീരം ഫീലിംഗ് വരില്ല) അറ്റ്ലി സംവിധാനത്തിൽ മികച്ചു നിന്നു സ്ഥിരം രക്ഷകൻ കഥ ആയിട്ടും ഫാൻസിനു വേണ്ടതെല്ലാം ചേർത്തു നൽകി നെഗറ്റീവ് കഥ തന്നെയാണ് പ്രധാന വില്ലൻ. ധീര ഈച്ച ബാഹുബലി തിരക്കഥയെഴുതിയ ആളാണോ ഇതെന്നു നമുക്ക് തോന്നും രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് കഴിഞ്ഞ ഭാഗങ്ങൾ സ്ഥിരം ഫോർമുല ആയി ഗാനങ്ങൾ പ്രതീക്ഷ നിലവാരത്തിലെത്തിയില്ല നായികമാരിൽ കാജൽ നിരാശപ്പെടുത്തി സത്യരാജിന് ഒന്നും ചെയ്യാനില്ലാ വിജയ് സിനിമ Above ആവറേജ് വന്നാൽ വൻ വിജയമാകും. ഇതും തമിഴ് നാട്ടിൽ വൻ വിജയമാകും കേരളത്തിൽ 3 days നല്ല കളക്ഷൻ വന്നിട്ട് പിന്നിട് down ആകും 2.75/5