1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ലൂസിഫർ

Discussion in 'MTownHub' started by Forrest Gump, May 8, 2019.

  1. Forrest Gump

    Forrest Gump Debutant

    Joined:
    Mar 31, 2019
    Messages:
    54
    Likes Received:
    33
    Liked:
    1
    Trophy Points:
    1
    Location:
    Kollam
    മലയാളസിനിമയിലെമാത്രമല്ലതെന്നിന്ത്യൻസിനിയിലെതന്നെ കളക്ഷൻ/ബിസിനെസ്സ്‌ റെക്കാഡുകൾ ലൂസിഫർ ഇതിനകം ‌തകർത്തു കഴിഞ്ഞു. പൊതുവെ കാണുന്ന വിലയിരുത്തലുകൾഇങ്ങിനെ: ഏറെനാളുകൾക്ക്‌ശേഷംമോഹൻലാലിനെതാരമെന്നനിലയിൽപൂർണ്ണമായിഉപയോഗിക്കുന്നമാസ്‌ചിത്രം, അടിപ്പൻസവിധാനം, പഞ്ച്‌ഡയലോഗുകൾ, ചടുലമായആഖ്യാനം, 90 കളിലെരൺജിപണിക്കർ- ഷാജികൈലാസ്‌തരിപ്പൻമാസ്‌വാർപ്പ്‌മാതൃകകളെതച്ച്‌തരിപ്പണമാക്കിപുതിയൊരുബെഞ്ച്മാർക്ക്‌സൃഷ്ടിച്ചിരിക്കുന്നചിത്രം, ഏറെക്കാലത്തിനു ശേഷം ലക്ഷണമൊത്തഒരുപൊളിറ്റിക്കൽത്രില്ലർ, ന്യുജൻറിയലിസ്റ്റിക്ക്‌ചിത്രങ്ങളുടെസ്തുതിപാഠകർക്ക്‌വരെലൂസിഫർപ്രിയങ്കരം. ഈപ്രതികരണങ്ങളുടെ ആരവങ്ങൾക്ക്‌നടുവിലിരുന്ന്ഞാൻകണ്ടലൂസിഫറിനെകുറിച്ചൊരുകുറിപ്പ്‌. പടം അതിന്റെ മുഴുവൻ ബോക്സ്‌ഓഫിസ്‌ സാധ്യതകളും പ്രയോജനപ്പെടുത്തിക്കഴിഞ്ഞസ്ഥിതിക്ക്‌, എന്റെഈഎഴുത്തിൽദുഷ്ടലാക്ക്കാണാൻകഴിയില്ല. ഈകുറിപ്പിനോട്‌ശക്തമായിവിയോജിക്കുന്നവരാകുംഏറേയും.‌യുക്തിസഹമായിപ്രതികരിക്കുന്നവരോട്‌മറുപടിപറയാനുംതയ്യാറാണ്‌.


    ക്ലിഷേകൾവേണ്ടുംപോലെയുള്ള, കണ്ട് ‌‌മടുത്ത രംഗങ്ങളുടെ ധാരാളിത്തമുള്ള ഒരു ഗ്ലോറിഫൈട്‌തിരക്കഥയാണ്‌, ലൂസിഫർ. അതിലെന്തെങ്കിലുംപ്രശ്നമുണ്ടോന്ന്ചോദിച്ചാൽപ്രശ്നമില്ലഎന്നുതന്നെയാണ്‌ഉത്തരം. മിക്കപണംവാരിപടങ്ങളുംഇത്തരത്തിലുള്ളപാക്കേജുകൾതന്നെയാണ്‌. ഇത്‌ഉദയകൃഷ്ണൻചെയ്താൽപുച്ഛം, മുരളിഗോപിചെയ്താൽആരാധന, ആദരവ്‌ എന്ന അടിമമനോഭാവത്തോടാണ്‌ എതിർപ്പ്‌. ഉദയകൃഷ്ണനൊക്കെഅയാളുടെരചനാപരവുംഭാഷാപരവുമായപരിമിതികൾക്കുള്ളിൽനിന്നെഴുതുമ്പോൾ രംഗങ്ങൾക്കൊ, സംഭാഷണങ്ങൾക്കോ, കഥാപാത്രങ്ങൾക്കോ ഒട്ടും ഗഹനതയില്ലെന്നും, വെറും'ചീപ്പാ'ണെന്നുംതോന്നും( അയാളാണ്‌20-20 എന്നമലയാളത്തിലെഎക്കാലത്തേയുംഏറ്റവുംമികച്ചമാസ്‌തിരക്കഥഎഴുതിയത്‌എന്നത്‌വേറെകാര്യം). മുരളിഗോപിയുടെബൗദ്ധികജാടകൾനിറഞ്ഞഎഴുത്ത്‌കനപ്പെട്ടതായും തോന്നും, അത്രതന്നെ. രൺജിപണിക്കർ/ രഞ്ജിത്ത്‌-ഷാജികൈലാസ്‌എന്നഎവർഗ്ഗ്രീൻമാസ്‌കൂട്ടുകെട്ടിൽ ഉണ്ടായസിനിമകളിൽനമ്മളെഅടിമുടിരോമാഞ്ചമണിയിച്ചചിലഐക്കോണിക്ക്‌സീനുകളുംഡയലോഗുകളുംഉണ്ടല്ലോ, അവയുടെ ദുർബ്ബലമായ മാറ്റൊലിയായി ശുഷ്ക്കിച്ചുപോയ സ്വീക്കൻസുകളൊരുപാടുണ്ട്‌, ലൂസിഫറിൽ. But it works big time. How? L works because of the letter that comes next to it: M. The big M. മലയാളംകണ്ടഎക്കാലത്തേയുംഏറ്റവുംവലിയ താരത്തിന്റെ"പൗരുഷംനിറയുന്ന ആസുരഭാവങ്ങൾക്കാ"യി വർഷങ്ങളായി അക്ഷമരായികാത്തിരിക്കുന്നപ്രേക്ഷകസമൂഹത്തിന്റെമുന്നിലേക്കാണ്‌ലൂസിഫർഎന്നആസുരമായപേരും, കട്ടക്കലിപ്പ്‌എന്നസ്ഥായീഭാവവുമായിതാരചക്രവർത്തികടന്ന്വരുന്നത്‌. ദീർഘമായ ഇടവേളകൾക്കിടയിൽ തീപ്പൊരിയായിസ്റ്റീഫൻപ്രത്യക്ഷപ്പെടുന്നു ( സത്യത്തിൽ, ഈ സിനിമയിൽ മോഹൻലാൽ ഒരുextended cameo ആണ്‌ചെയ്തിരിക്കുന്നത്‌). ആഗ്രാഫ്‌മെന്റെയിൻചെയ്യുന്നതിൽപൃഥ്വിയുംമുരളിഗോപിയുംനല്ലമിടുക്ക്‌കാണിക്കുന്നുണ്ട്‌. ദുർബ്ബലമായ ഒരു തിരക്കഥ elevate ചെയ്യുന്നതിൽ പൃഥ്വിരാജിന്റെ directorial craft- നു കഴിഞ്ഞു എന്നതാണ്‌ ലൂസിഫറിന്റെമികവിനുകാരണം. ചിത്രത്തിന്റെtelling-ൽസ്വീകരിച്ചിരിക്കുന്നpace, mood creation, solid and massive blocks-ന്റെധാരാളിത്തം.... ഇങ്ങനെ പൃഥ്വിയുടെ ക്രാഫ്റ്റിനെ അഭിനന്ദിക്കാൻ ഒരുപാട്‌കാര്യങ്ങളുണ്ട്‌. ഒരുപക്ഷേ, മുരളിഗോപി പറഞ്ഞ തിരക്കഥയിൽ ഇത്രയേറെ സാധ്യതകൾകണ്ടെത്താൻകഴിഞ്ഞുഎന്നത്‌തന്നെ പൃഥ്വിരാജ് എന്ന സംവിധായകൻ classy ആണെന്നതിന്റെ ‌തെളിവാണ്‌.

    മുരളിഗോപിയുടെഎഴുത്തിനെപാരാട്ടുന്ന ലെൻസ്മാൻ പോലുള്ളഉടായിപ്പ്‌റിവ്യുഎഴുത്തുകാരുടെശ്രദ്ധയിലേക്ക്‌: 1) സംസ്ഥാന മുഖ്യമന്ത്രി മരിച്ചിട്ട് ‌മരുമകൻ ശവസംസ്കാരത്തിന്‌എത്തിച്ചേരുന്നില്ല. ബുദ്ധിമതിയും, സെൻസിറ്റിവും, താൻപോരിമക്കാരിയുമായമുഖ്യന്റെമകൾ,‌ശവമടക്കിനെത്താത്തതിന്‌ഭർത്താവിന്കാരണംകാണിക്കൽ നോട്ടിസ്‌കൊടുക്കുന്നു. അയാൾപറയുന്നു, മോൾക്‌-- അതായത്‌ആയമ്മയ്ക്‌ആദ്യഭർത്താവിലുണ്ടായമോൾക്ക്‌-- അവൾ ആവശ്യപ്പെട്ട ഒരു പുസ്തകം വാങ്ങിക്കൊടുക്കുന്നതിനായി മുംബൈ നഗരവീഥികളിലൂടെ അലഞ്ഞു നടന്നതിനാലാണ്‌ ശവസംസ്ക്കാരം മിസ്സായതെന്ന്. ഇതു വെള്ളം തൊടാതെ വിഴുങ്ങുന്ന‌ മുഖ്യന്റെ മകളുടെ രോഷം നീരാവിയായിപോവുന്നു. തന്റെ മകളോടുള്ള രണ്ടാനച്ഛന്റെസ്നേഹത്തിനുമുമ്പിൽഅവൾതരളിതയാവുന്നു. ഇമ്മാതിരി കോത്താഴത്തിലെ എക്സ്ക്യൂസുംകള്ളങ്ങളുംപറയുന്നകഠോരവില്ലനും, അത്‌വിശ്വസിക്കുന്നബുദ്ധിമതിയായനായികയുമൊക്കെയാണ്‌മുരളിഗോപിയുടെപൊൻതൂലികാസൃഷ്ടികൾ. തൊട്ടടുത്തസീനിൽക്ണാപ്പൻരണ്ടാനച്ഛനോട്‌പെങ്കൊച്ച്‌പറയുന്നു, " പുസ്തകമൊക്കെ ഞാൻ ആമസോണിൽനിന്ന്ഓൺലൈനായിഓഡർചെയ്ത്‌വാങ്ങി"യെന്ന്. 2) ക്രിസ്പ്‌ ആന്റ്‌ പവർഫുൾ ഡയലോഗുകൾ ആണത്രെ ഈസിനിമയുടെമറ്റൊരുപ്ലസ്‌. രൺജിപണിക്കരെവിട്‌, ആർഉണ്ണിഎഴുതിയ, " സാഗർ എന്ന മിത്രത്തേ മാത്രമേനിനക്കറിയൂ, ജാക്കിയെന്ന ശത്രുവിനെനിനക്കറിയില്ല," "കൊച്ചിപഴയകൊച്ചിഅല്ലായിരിക്കും, പക്ഷേബിലാല്‌പഴയബിലാലാ...." ലെവലിലുള്ളഒരുഡയലോഗ്‌ഈചിത്രത്തിൽ നിന്ന്ഓർത്തെടുത്ത്‌പറയാൻഓശാനപാടുന്നവരെവെല്ലുവിളിക്കുന്നു. "കർഷകനല്ലെ മാഡം കള പറിക്കാനിറങ്ങിയതാ" പോലുള്ള ശുദ്ധ അസംബന്ധങ്ങളാണ്‌മുരളിയുടെഡയലോഗുകൾ. കൈഅടിക്കുന്നവന്‌ഒന്നുംമനസ്സിലാകാത്തസുഭാഷിതങ്ങൾ. ലെൻസ്മാൻവാഴ്ത്തുന്നമെറ്റഫോറിക്കൽറിച്നെസ്‌പോയിട്ട്‌, ലിറ്ററൽ പ്രിസിഷൻ പോലുമില്ലാത്ത സ്ഥിരം മുരളിയേട്ടൻവെർബൽമെയ്സുകളുടെധാരാളിത്തംമാത്രമാണ്‌ഇതിലുള്ളത്‌. 3) രാഷ്ട്രീയംഎന്നദൈനംദിനവ്യവഹാരത്തെക്കുറിച്ച്‌മുരളിഗോപിയ്ക്ക്‌ഒരുചുക്കുമറിയില്ലഎന്ന്ലെഫ്റ്റ്‌റൈറ്റ്‌ലെഫ്റ്റ്‌കണ്ടപ്പഴേബോധ്യപ്പെട്ടതാ. അതിൽ, പഴയൊരുതീപ്പൊരിസഖാവ്‌, പാർട്ടി സെക്രറ്ററിയെ മുഖദാവിൽകാണാൻഫൈവ്‌സ്റ്റാർഹോട്ടലിലുംമറ്റുംഅലഞ്ഞുതിരിഞ്ഞ്‌, ബ്ലാക്ക്‌ക്യാറ്റ്സിനാൽതടയപ്പെട്ട്‌, അവശനായിസെക്രറ്ററിയെപെരുവഴിയിൽതടഞ്ഞുനിറുത്തിപ്രത്യയശാസ്ത്രചർച്ചനടത്തുന്നഒരിടിവെട്ട്‌രംഗമുണ്ട്‌. ഇത്തരംഭോഷ്ക്കുകൾപടയ്ക്കുംമുമ്പ്‌, തിരുവനന്തപുരത്തുകാരനായമുരളിഗോപി, ചുമ്മാഏകെജിസെന്റർവരെഒന്ന്പോണമായിരുന്നു. താഴെകസേരയിട്ടിരിക്കുന്നആളോട്‌, സഖാവ്‌പിണറായിയെ( അന്നത്തെപാർട്ടിസെക്രറ്ററി) ഒന്ന്കാണണംഎന്ന്പറയണമായിരുന്നു. ചുമ്മാപുഷ്പംപോലെ, മുരളിക്ക്‌പുള്ളിയെകാണാൻകഴിയുമായിരുന്നു. എന്തെല്ലാംഅപചയങ്ങളുണ്ടായിട്ടുണ്ടെങ്കിലുംസാധാരണക്കാരനെകരിമ്പൂച്ചകളെകൊണ്ടാട്ടിയകറ്റുന്നഒരുപാർട്ടിസെക്രറ്ററിസിപിഎമ്മിനിതുവരെഉണ്ടായിട്ടില്ല. അത്തരമൊരുകെപിസിസിപ്രസിഡന്റ്‌കോഗ്രസ്സിനുംഉണ്ടായിട്ടില്ല. ഇതിലുംചിരിച്ചൂപ്പാടിളകുന്നസന്ദർഭങ്ങൾവേണ്ടതിലധികംഉണ്ട്‌, ലൂസിഫറിൽ. മുഖ്യമന്ത്രിയുടെ ശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ഒരു എം എൽ എ ആയ സ്റ്റീഫന്‌ അനുഭവിക്കേണ്ടി വരുന്ന വൈഷമ്യങ്ങൾ മുരളി ഗോപിക്ക്‌ മാത്രം ചിന്തിച്ചെടുക്കാൻ കഴിയുന്നതാണ്‌. ഈ എം എൽ എയാണ്‌ എന്താണെവിടെയാണന്നറിയാതെ ഇന്റർപ്പോൾ തിരഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇതിനെല്ലാം പുറമേ,
    ‌മുഖ്യമന്ത്രിയുമായവർമ്മസാറ്‌, പ്രതിപക്ഷനേതാവായകമ്മ്യുണിസ്റ്റ്പാർട്ടിയിലെമുതിർന്നസഖാവിനെകണ്ട്‌സ്റ്റീഫന്‌കൊട്ടേഷനുറപ്പിക്കുന്നഒരുസീനുണ്ട്‌.അതെഴുതാൻഅസാമാന്യമായവിവരക്കേട്‌വേണം. ഹെന്റെമുരളിയേട്ടാ, നിങ്ങൾമാസല്ല, മരണ/ പുനർജന്മമാസ്സാണ്‌!!! 4) ഈസിനിമയിലെബോബിയുംഫിയോദറും. ഈലെവലിലുള്ളഊച്ചാളിവില്ലന്മാർഒരുമാസ്‌സിനിമയിലുംഉണ്ടായിട്ടില്ല. ഫിയോദറിന്റെഞെട്ടിക്കുന്നഅധോലോകസങ്കേതത്തിൽ, ആളെപിടിച്ച്‌കസേരയിൽകെട്ടിയിടുമ്പോൾ, കൈയിൽഒരുലൈറ്റർകൂടിവെച്ചുകൊടുക്കും, കൈയിൽകെട്ടിയിരിക്കുന്നകയറ്‌കത്തിച്ച്‌രക്ഷപ്പെടാൻ! സ്വാമിഅമൂർത്താനന്ദ( ഏകലവ്യൻ), മോഹൻതോമസ്‌( ദികമ്മിഷണർ), ജയകൃഷ്ണൻ( ദികിംഗ്‌), ശേഖരൻകുട്ടി( ഇരുപതാംനൂറ്റാണ്ട്‌), ജോൺവർഗ്ഗിസ്‌( ദിറ്റൈഗർ) ഇങ്ങനെയുള്ളഞെരിപ്പ്‌വില്ലന്മാരാണ്‌നമ്മുടെപൊളിറ്റിക്കൽമാസ്‌ചിത്രങ്ങളെഅടാറാക്കിതീർത്തത്‌, ജസ്റ്റ്‌റിമംബർദാറ്റ്‌. 5) മാസ്‌സീൻഎഴുതുന്നതിന്റെബെയ്സിക്ക്‌ഗ്രാമർ, എൻഡ്‌പഞ്ച്‌ഹീറോയുടെതായിരിക്കണമെന്നാ, മുരളിയേട്ടാ. " അതിന്‌തന്റെതന്തയല്ലല്ലൊഎന്റെതന്ത" എന്ന്ലാലേട്ടൻപറഞ്ഞതിനുശേഷം" അതിനുനിന്റെതന്തആരാ?"ണെന്ന്സായികുമാറിനെക്കൊണ്ട്‌തിരിച്ച്‌ചോദിപ്പിച്ച്‌ഹീറൊയെസീറൊആക്കിയത്‌, ക്രാഫ്റ്റിലെഒരുവലിയപിഴവായിമുരളിതിരിച്ചറിയണം. 6) ഇന്നത്തെരാഷ്ട്രീയതിന്മകളെയൂഡിഎഫിലേക്കുംഎൽഡിഎഫിലേക്കുംമാത്രംകേന്ദ്രീകരിച്ചുകൊണ്ട്‌, ബിജെപിനേതൃത്വത്തിലുള്ളമുന്നണിയുടെറെഫറൻസുകൾപോലും ഒഴിവാക്കിയതിന്‌നല്ലനമസ്ക്കാരം. 7) ഇപ്പോഴത്തെരാഷ്ട്രീയത്തെനിയന്ത്രിക്കുന്നത്‌ഫണ്ടിംഗ്‌ഏജന്റ്മാരാണെന്ന്ധാർമ്മികരോഷത്തോടെപ്രൊലോഗിൽപറയുന്നസിനിമ, അവസാനിക്കുന്നത്‌ സ്റ്റീഫൻപമ്പ്‌ചെയ്യുന്നഫണ്ടിനാൽഅധികാരമേറുന്നപുതിയമുഖ്യമന്ത്രിയുടെസ്ത്യപ്രതിജ്ഞയിലാണ്‌. ജനാധിപത്യത്തിൽജനങ്ങളുടെഇച്ഛാശക്തിക്ക്‌യാതൊരുവിലയുമില്ലെന്നാണ്‌കവിഉദ്ദേശിക്കുന്നത്‌. All that counts is money!!!8) ഈസിനിമയിലെഏറ്റവുംമികച്ചപാത്രസൃഷ്ടിയും, രംഗാവിഷ്ക്കാരവുംസംഭവിച്ചിരിക്കുന്നത്‌ടൊവിനോയുടെകഥപാത്രവുമായിബന്ധപ്പെട്ടാണ്‌. അയാളുടെപ്രസംഗസീൻഗംഭീരമായിരുന്നു. എഴുത്തും, എടുപ്പും. കൈത്തഴക്കമുള്ളസംവിധാനമികവ്‌ആരംഗത്തിലുടനീളംഅനുഭവിച്ചറിയാം. പക്ഷേ, റ്റൊവിനോയുടെകഥാപാത്രംകാമുകിയോട്‌പറയുന്നആപുച്ഛിസ്റ്റ്‌മൊഴിയുണ്ടല്ലോ, "ലോകത്തിലെഏറ്റവുംഗംഭീരകോമഡിഇന്ത്യൻരാഷ്ട്രീയമാണെ"ന്നതാങ്ങ്‌, മുരളിയേട്ടാ, അതങ്ങ്‌, ലാലേട്ടൻപണ്ടൊരുമാടമ്പിചിത്രത്തിൽപറഞ്ഞപോലെ, എട്ടായിട്ട്‌മടക്കിമടിക്കുത്തിന്‌താഴെവെച്ചാൽമതി. കേരളത്തിനെകരകയറ്റാൻറ്റൊവിനോയുടെകഥാപാത്രംപറന്നിറങ്ങുന്നത്‌, ട്രംപിന്റെഅമേരിക്കയിൽനിന്നാണ്‌. ആഭരണത്തേക്കാൾവലിയൊരുകോമഡിലോകത്തിലെവിടേയുംതത്ക്കാലം നിലവിലില്ല. 9) സ്റ്റീഫനെകൊണ്ടിടുന്നഒരുജയിലറയുണ്ട്‌. അയാളുംസഹതടവുകാരുമായുള്ളഒരുഇന്ററാക്ഷൻസീൻ. ഒരുജയിൽമുറിക്കുള്ളിൽസോക്രറ്റീസും, മാർക്സും, ഒരുസൂഫിസന്യാസിയുംവന്നുപെട്ടലെന്താവും? കട്ടഫിലോസഫി, നിർമ്മമത, ചെറുതായിതലോടിപ്പോവുന്നസാത്വികമന്ദമാരുതൻ...ഈസിനിമയിലഏറ്റവുംമികച്ചകോമഡിരംഗംഈസീനാണ്‌. മുരളിഗോപിയുടെഇത്തരംസ്യുഡൊഇന്റലെക്ച്വൽഉടായിപ്പുകളോട്‌, "കട്ട്‌ദിക്രാപ്പ്‌" എന്നുപറയാനുള്ളവിവരംതികഞ്ഞഒരാളായിരുന്നുഎന്റെമനസ്സിലെപൃഥ്വി. എന്നാൽഅയാൾക്കും,മറ്റുള്ളമുരളിഗോപിചിത്രങ്ങൾസംവിധാനംചെയ്തവരെപ്പോലെ, നല്ലയളവിൽരാഷ്ട്രീയ/ സാംസ്ക്കാരികനിരക്ഷതയുണ്ടെന്ന്മനസ്സിലായി.


    ഒരുതട്ടുപൊളിപ്പൻമാസ്‌സിനിമയെഇങ്ങനെയൊക്കെവിശകലനംകെയ്യേണ്ടതുണ്ടോന്ന്ചോദിച്ചാൽആവശ്യമില്ലാന്ന്തന്നെപറയും. പക്ഷേ, എഴുത്തുകാരൻസിനിമയ്ക്ക്‌അകത്തുംപുറത്തുംനടത്തുന്നബോധവത്ക്കരണpretensions-നോട്‌പ്രതികരിച്ചുഎന്ന്മാത്രം. ഒപ്പംഎന്റെസിനിമയിൽസ്ത്രീവിരുദ്ധതയുണ്ടാവില്ലഎന്ന്വെച്ചുകാച്ചി, ആൺകോയ്മാതാരധിപത്യത്തിനെതിരെനിലപാട്‌എടുത്തപൃഥ്വിരാജ്‌ക്ലൈമാക്സിൽഏതാണ്ട്‌പത്ത്‌മിനിറ്റോളംപെണ്ണുടലിനെആർത്തിയോടെഒപ്പിയെടുക്കുന്നമെയിൽഗെയ്സിന്റെഉസ്താദായിമാറി. ഇങ്ങനൊക്കെചെയ്തോ, no complaints. പക്ഷേ, തള്ളരുത്‌, പ്ലീസ്‌!


    സംവിധാനത്തെക്കുറിച്ച്‌നല്ലകാര്യങ്ങൾപറയുന്നതോടൊപ്പം, ഇത്‌കൂടിപറയേണ്ടിയിരിക്കുന്നു. ഏതാണ്ട്‌എല്ലാപുറംകാഴ്ച്ചകളിലും, ആൾക്കൂട്ടത്തെനിറയ്ക്കുക, വണ്ടികൾഇരമ്പിവന്നുനിൽക്കുന്നഷോട്ടുകളുടെധാരാളിത്തം, ക്ലോസ്‌അപ്പുകളുടെസമൃദ്ധിഎന്നിവകളിലെല്ലാം90 കളിലെഷാജി/ജോഷിചിത്രങ്ങളുടെവാർപ്പ്‌മാതൃകകൾകാണാം. അതിനുമേമ്പൊടിയായിഅമൽനീരദിന്റെസിഗ്നച്ചർസ്ലൊമോഷൻഷോട്ടുകൾകൂടിയായാൽപൃഥ്വിരാജ്‌സ്റ്റൈയിൽആയി. സ്വയംസ്റ്റീഫൻനെടുമ്പള്ളിയുടെഏറ്റവുംവിശ്വസ്തനുംവിനീതവിധേയനുമായhenchman ആയിസ്ക്രീനിൽപ്രത്യക്ഷപ്പെടാൻകാണിച്ചbrilliance— ആ ഒരൊറ്റ മാസ്റ്റർ സ്റ്റ്രോക്കോടെ ലാൽഫാൻസിന്റെ ഇഷ്ടവിഗ്രഹമായിപ്രിഥ്വിമാറി--ഗംഭീരമായി.


    കലസംവിധാനത്തിലും, വസ്ത്രാലങ്കാരത്തിലും, ചമയത്തിലുംഗംഭീരമികവ്‌പുലർത്തുന്നുണ്ട്‌ലൂസിഫർ. സുജിത്ത്‌വാസുദേവന്റെക്യമറയുംഇടിവെട്ട്‌. അനമോർഫിക്‌ലെൻസിംഗ്‌ചിത്രത്തിന്‌നല്ലഗാംഭീര്യംനൽകുന്നുണ്ട്‌. എങ്കിലുംഅമൽനീരദ്‌, ജോമോൻറ്റിജോൺ, ആമേനിലിലെഅഭിനന്ദൻരാമാനുജൻഎന്നിവരൊക്കെനൽകുന്ന'വൗ' സുജിത്‌നൽകുന്നുമില്ല. പാടെചീറ്റിപ്പോയത്‌ ബാക്ക്ഗ്രൗണ്ട്‌സ്കോർആണ്‌. ഒപ്പംഒട്ടുംസെൻസിറ്റിവ്‌അല്ലാത്തസൗണ്ട്‌മിക്സിങ്ങും.


    ലാലേട്ടനെപ്പറ്റി. എന്തൊരുപ്രസൻസാണ്‌, മനുഷ്യാനിങ്ങളുടേത്‌? ചലിക്കുന്നഒരുപവർഹൗസ്‌. മോഹൻലാൽആരാധകനായപൃഥ്വി, ലാലേട്ടന്റെമാരകമായവിസ്ഫോടനശേഷിയെനല്ലരീതിയിൽപ്രയോജനപ്പെടുത്തുന്നുണ്ട്‌. ഇതിനകംഐക്കോണിക്ക്‌ആയിതീർന്നഇൻസ്പെക്റ്ററിന്റെതോളിൽഞെട്ടിക്കുന്നലാഘവത്തോടെകാല്‌കയറ്റിവെയ്ക്കുന്നലാലേട്ടനെ( ഷോട്ട്‌ റാമ്പ്‌ ചെയ്തിട്ടുണ്ട്‌ എന്നത്‌മറന്നുകൊണ്ടല്ലഇത്‌പറയുന്നത്‌) കാണാൻവേണ്ടിമാത്രംപടംവീണ്ടുവീണ്ടുംകാണുന്നവരുണ്ട്‌. കാലംചെല്ലുംതോറുംവീര്യമേറുന്നലാൽമാജിക്കാണ്‌ഈസിനിമയുടെUSP. ആമാന്ത്രികതവെളിയിൽകൊണ്ടുവരുന്നതിന്‌വല്യഅളവിൽപ്രിഥ്വിരാജ്‌വിജയിച്ചിരിക്കുന്നു. Take a bow for that!
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bro

    Gd rvw
     
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page