വരത്തൻ.........ശക്തമായ സിനിമാ അനുഭവം !!! ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ചു കേരള സമൂഹം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഏതാണ്ട് 2 ദശാബ്ദങ്ങളായി.... സമൂഹത്തിന്റെ ഉയർന്ന തട്ടിൽ മാത്രമായി ഒതുങ്ങി പോകുന്ന ഈ ചർച്ചാ വിഷയത്തെ അക്ഷരാർത്ഥത്തിൽ "മാസ്സ്" ആയി കൈകാര്യം ചെയ്തിരിക്കുകയാണ് "വരത്തൻ" എന്ന സിനിമ. സ്ത്രീകൾക്കെതിരായുള്ള കടന്നു കയേറ്റങ്ങളെ ആത്യന്തം മ്ലേച്ഛമായി ഹാസ്യവത്കരിക്കുന്ന പാരമ്പര്യമാണ് പൊതുവെ മലയാള സിനിമക്കുള്ളത്.അതിൽ നിന്നും വ്യത്യസ്തമായി, ഉദ്യോഗ ജനകമായ ഒരു ത്രില്ലറിലൂടെ മലയാളിയുടെ രോഗാതുരമായ മാനസിക വൈകല്യങ്ങളെ പച്ചയായി വരച്ചു കാട്ടി വരത്തൻ പ്രേക്ഷക കയ്യടി നേടുന്നു. അവസാന 20 മിനുട്ടിൽ തീയറ്ററിൽ ഉയരുന്ന കയ്യടി ഒരു സാമൂഹ്യ വിപ്ലവത്തിന്റെ ശംങ്കൊലി ആയി ഒന്നും കണക്കാക്കാൻ കഴിയില്ല. എങ്കിലും, ഇത് മലയാള സിനിമയെ സംബന്ധിച്ച് ഇത് ഒരു ചുവടു മാറ്റമാണ്. സ്ത്രീ അധിപേക്ഷത്തിൽ നിന്നും ഹാസ്യവും, വീരത്തവും സൃഷ്ടിച്ചു സായൂജ്യം അടഞ്ഞ കച്ചവട സിനിമയുടെ ഒരു ചുവടു മാറ്റം. സിനിമയുടെ സൗന്ദര്യവും, അതിന്റെ ആസ്വാദനവും പൂർണമായും പ്രേക്ഷകർക്ക് വിടുന്നു. ഈ കൊച്ചു കഥ യെ കീറി മുറിച്ചു സിനിമസ്വാദനത്തിന്റെ രസം കളയാനും, "ആനയാണ്", "തേങ്ങയാണ്" എന്നൊക്കെ പറഞ്ഞു അമിത പ്രതീക്ഷ നൽകാനും ഉദ്ദേശിക്കുന്നില്ല. എങ്കിലും, അമൽ നീരദ് എന്ന ഫിലിം മേക്കറെ കുറിച്ച് രണ്ടു വാക്കു പറയാതെ വയ്യ. പ്രതിഭയാണ്..... പ്രതിഭാസമാണ്... നമ്മുടെ സ്വന്തം Quentin Tarrantino ആണ്. ബിഗ് ബി ഇൽ നിന്നും അൻവറിലേക്ക്.... ഇയോബിൽ നിന്നും വരത്തനിലേക്കു....ഗ്രാഫ് ഉയർന്നു കൊണ്ടേ ഇരിക്കുന്നു....അമലിന് ഹീറോയിസം കാണിക്കാൻ ലാലേട്ടനും, മമ്മൂക്കയും വേണമെന്നില്ല....100 കോടിയുടെ ഗ്രാഫിക്*സും, പുലിയും, റോബോട്ടും ഒന്നും വേണ്ട..... ഹീറോ ആയി ഫഹദ് ഫാസിൽ ആയാലും, വിനായകൻ ആയാലും മതി....കൂട്ടിന് ക്രാഫ്റ്റ് ഉണ്ട്..... അതാണ് വരത്തൻ തെളിയിക്കുന്നത്.