വില്ലൻ ഇന്നലെ വില്ലൻ കണ്ടു...... ത്രില്ലർ Narrative-ൽ ശ്രദ്ധ കൊടുക്കാതെ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലേക്കു സംവിധായകന്റെ ശ്രദ്ധ പതിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു ശരാശരി ത്രില്ലർ സിനിമയും, മോഹൻലാൽ എന്ന നടന്റെ ഗംഭീരമായ മറ്റൊരു വേഷപകർച്ചകയും....ശത്രുവിന്റെ ഉന്മൂല നാശത്തിനു ഇറങ്ങി തിരിക്കുന്ന, പ്രതികാര ദാഹിയായ നായകനെ മാത്രം കണ്ടു ശീലിച്ച മലയാളിക്കു മുൻപിൽ ഒരു modern shakesperean hamlet അവതരിപ്പിക്കാൻ കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണ്. ഒരു ഫിലസോഫിക്കൽ ത്രില്ലർ ആണ് ഉണ്ണി വില്ലനിൽ പരീക്ഷിച്ചത്....... idea was good, execution was not good...തുടക്കവും,ഒടുക്കവും നന്നായി..... ഇതിനിടയിൽ ഒരു ത്രില്ലറിനു ഉണ്ടായിരിക്കേണ്ട thrilling narrative & surprises നെയ്തെടുക്കാൻ എഴുത്തുകാരന് സാധിച്ചില്ല എന്നതാണ് വില്ലന്റെ പ്രധാന ന്യൂനത. അത് കൊണ്ട് തന്നെ വിനോദം മാത്രം മുന്നിൽ കണ്ടു ടിക്കറ്റ് എടുക്കുന്ന ഭൂരിപക്ഷം വരുന്ന പ്രേക്ഷക സമൂഹത്തിനു ഈ സിനിമ ദഹിക്കാൻ സാധ്യത കുറവാണു.... അഭിപ്രായം: വില്ലൻ എന്ന സിനിമ കണ്ടു കഴിഞ്ഞു മിനുട്ടുകൾക്കുള്ളിൽ മനസിൽ നിന്നു മാഞ്ഞു. പക്ഷെ മാത്യു മഞ്ഞൂരാൻ ഇപ്പോഴും മനസിൽ മായാത്ത നൊമ്പരമായി കിടപ്പുണ്ട്.....സേതു മാധവനെ പോലെ, രാജീവ് മേനോനെ പോലെ.....അത് കൊണ്ട് തന്നെ profile pic മാറ്റാനും ഉദേശിക്കുന്നില്ല