1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ BEAST ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ചെന്നൈ 600028 II ഇന്നിങ്ങ്സ്

    ഒന്നും പറയാനില്ല
    കിടു എന്റർറ്റെയ്നർ

    ചിരിച്ചൊരു വഴിയായി

    ശിവയുടെ ഡയലോഗ്സ് അന്യായം. പുള്ളിയുടെ ഒരു മാങ്ങായ്ക്ക് എറി മോഡൽ ബോളിങ് കൊലകൊല്ലികൊല്ലാകൊലമാസ്

    ജയ് കിടു ലുക്ക്സ്, ഒപ്പം പോലീസ് സ്റ്റേഷൻ സീനിൽ ആ പഴയ ബി ജി എം ഒക്കെ ഇട്ടുള്ള സീൻ കലക്കി

    പ്രേംജി അമരൻ ഒരു മാറ്റവുമില്ല, അരവിന്ദറിനും

    നിതിൻ സത്യ സെന്റി സീനിൽ തകർപ്പൻ

    വിജയ്, അജയ് രാജ്, ഇനിഗോ ഒക്കെ കിടു

    വില്ലൻ ആയി വൈഭവും കിടുക്കി

    യുവൻ ശങ്കർ രാജ തകർത്തടുക്കി

    വെങ്കട്ട് പ്രഭു തിരിച്ചെത്തി

    ഒന്നൊന്നര ഒന്നേമുക്കാൽ എന്റർറ്റയ്നർ
     
    Spunky, Mayavi 369 and Johnson Master like this.
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Simply Addicted

     
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Simply addicted

     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machane.:Yes:
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ചെന്നൈ 600028 II ഇന്നിങ്‌സ്

    ഇന്ന് വീണ്ടും കണ്ടു

    സൂപ്പർ മേക്കിങ്ങ് തന്നെ

    കിടിലോൽകിടിലൻ പടം

    ഞായറാഴ്ച്ച പറ്റിയാൽ അജന്തയിൽ മാസ്സ് ക്രൗഡിൽ വീണ്ടും കാണണം
     
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ഭൈരവ

    അഴകിയ തമിഴ്മകൻ എന്ന ചിത്രത്തിന് ശേഷം ഭരതൻ വീണ്ടും വിജയ്‌ക്കൊപ്പം. പലരും ആ ചിത്രത്തെ റീലീസ് ടൈമിൽ വിമർശിച്ചു എങ്കിലും വ്യക്തിപരമായി ആ പടത്തിന്റെ ക്ലൈമാസ്‌ ഭാഗത്തു വരുന്ന അമാനുഷികത നിറഞ്ഞ ഫൈറ്റ് സീക്വൻസ് ഒഴികെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട പടമാണ്. വിജയ് എന്ന നടന്റെ മൈന്യുട്ട് എക്സ്പ്രഷൻ പോലും തമാശ രംഗങ്ങളിലും മറ്റും നല്ല impact ഉളവാക്കിയ, ഒപ്പം പ്രസാദ് എന്ന lovable rascal എന്ന് പറയാവുന്ന കഥാപാത്രവും. ആ ചിത്രത്തിന്റെ പരാജയം താരത്തിന്റെ ആരാധകർക്ക് നിരാശ ആയിരുന്നെങ്കിലും വിജയ് എന്ന നടന്റെ മറ്റൊരു ലെവൽ കൊണ്ട് വന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു. അത് തന്നെയാണ് ആ പടത്തെ അന്ന് 4 തവണ തിയറ്ററിൽ കാണാൻ പ്രേരിപ്പിച്ചതും.

    ഭൈരവയിലേക്ക് വരുമ്പോൾ ഭരതൻ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു ഫെസ്റ്റിവൽ മാസ്സ് എന്റർറ്റയ്നർ ആണ് ഒരുക്കിയിരിക്കുന്നത്.

    ഒരു പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ തോന്ന്യാസങ്ങൾ കാണുകയും വായിക്കുകയും ചെയ്തത് കൊണ്ട് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം നമ്മൾ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യമാകും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്. പടം ബിഗ് സ്‌ക്രീനിൽ കാണുക

    വിജയ് എന്ന നടന്റെ വിളയാട്ടം തന്നെ സ്‌ക്രീനിൽ. കോർട്ട് സീനിൽ ഒക്കെ വിജയ് എന്ന നടനെയും ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. മാസ്സ് ഡയലോഗ്സിന്റെ ലാസ്റ്റ് വിജയ് കൊണ്ട് വരുന്ന ആ മോഡുലേഷൻ മാത്രമാണ് എനിക്ക് ഒരു ഇഷ്ടക്കേട് തോന്നിയ കാര്യം.
    കീർത്തി സുരേഷ് സെന്റിമെന്റ് സീൻ ഉൾപ്പടെ കിട്ടിയ വേഷം നന്നാക്കിയിട്ടുണ്ട് എങ്കിലും സോങ്ങ്സിലെ എക്സ്പ്രഷൻ ഇനിയും ഒന്ന് ഒരുപാട് ശരിയാകാനുണ്ട്. പിന്നെ ശിവ കാർത്തികേയന് മുകളിലുള്ള ആർക്കും അനിയത്തി റോൾ എന്നല്ലാതെ നായിക എന്ന സ്റ്റാറ്റസിൽ കീർത്തിയെ അംഗീകരിക്കുക എനിക്ക് ബുദ്ധിമുട്ടാണ്. ആ കുട്ടിയുടെ മുഖത്തുള്ള കുട്ടിത്തം തന്നെയാകും കാരണം.

    ജഗപതി ബാബു സ്ഥിരം വില്ലൻ, ഡാനിയേൽ ബാലാജിയും. സതീഷിനെ ഇനിയും ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി. ചിത്രത്തിന് യാതൊരു ഗുണവും ചെയ്യാത്ത രണ്ടു കഥാപാത്രങ്ങൾ മൊട്ട രാജേന്ദ്രൻ & തമ്പി രാമയ്യ. വിജയരാഘവനെ നല്ല കയ്യടികളോടെ ആണ് പ്രേക്ഷകർ വരവേറ്റത്. കിട്ടിയ ചെറിയ റോൾ പുള്ളി നന്നായി ചെയ്തു. സീമ ജി നായർക്കോ റോഷനൊ പ്രത്യേകിച്ച് എടുത്തു പറയാൻ ഇല്ല. ഒരു പക്ഷെ തമിഴ് സിനിമയിൽ വൃത്തിക്ക് മലയാളം കഥാപാത്രങ്ങൾ വന്നത് ഇരൈവിക്ക് ശേഷം ഇതിലാകും

    വിജയ് എന്ന താരത്തിന്റെ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന രീതിയിൽ മേല്പറഞ്ഞ പ്ലോട്ട് ഒരുക്കുന്നതിൽ ഭരതൻ വിജയിച്ചിട്ടുണ്ട്. മാസ്സ് സീൻസ് ഒക്കെ തിയറ്ററിൽ വമ്പൻ കയ്യടിയും ഓളവും സൃഷ്ടിക്കുന്നുണ്ട്.
    ചിത്രത്തിന്റെ തുടക്കവും നായികയുടെ വരവും ഒക്കെ പ്രവചനാത്മകമെങ്കിലും നില്ലായോ സോങ്ങ് മുതൽ പടം കത്തിക്കയറി. നല്ല ഫ്ലാഷ്ബാക്ക് സീക്വൻസും തുടർന്ന് വന്ന ഇന്റർവെൽ സീക്വൻസും തിയറ്റർ പൂരപ്പറമ്പാക്കി. ചിത്രത്തിന്റെ രണ്ടാം പകുതി അല്പം നീളം കൂടുതൽ ആണ് എങ്കിലും നല്ല മാസ്സ് സീൻസും മേക്കിങ്ങും ചിത്രത്തെ ഒരിടത്തും മുഷിപ്പിക്കാതെ കൊണ്ടുപോകുന്നതിന് സഹായിച്ചിട്ടുണ്ട്.
    ആദ്യ ചിത്രത്തിന്റെ പ്രധാന ആകർഷണം ഗാനങ്ങളും ഗാനരംഗങ്ങളും ആയിരുന്നുവെങ്കിൽ ഇത്തവണ അതിനു അത്ര കണ്ടു പ്രാധാന്യം കൊടുത്തതായി തോന്നിയില്ല. ഒരു സാദാ മാസ്സ് പടത്തിനെക്കാൾ മുകളിൽ വിജയ് എന്ന ഡാൻസറിനെ ഉപയോഗിച്ച് കണ്ടില്ല. ബി ജി എം അടിപൊളി ആയിട്ടുണ്ട്.

    മൊത്തത്തിൽ ഫെസ്റ്റിവൽ സീസണിൽ തിയറ്ററിൽ ആഘോഷമായി കാണേണ്ട മാസ്സ് എന്റർറ്റയ്നർ, ഒപ്പം ഒരു ഗൗരവമേറിയ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു.

    ലോജികിന്റെ വാളോലകളുമായി ആരും ആ തിയറ്റർ എൻട്രൻസ് കയറണം എന്നില്ല.

    മൾട്ടിപ്ലെക്സിലെ ഉറക്കംതൂങ്ങി ആമ്പിയൻസ്, മൊബൈൽ ഡിവിഡി വ്യാജൻ ഇവയ്‌ക്കൊന്നും ഈ ചിത്രത്തിന് സിംഗിൾ സ്ക്രീൻ മാസ്സ് പ്രേക്ഷകവൃന്ദത്തിന് ഒപ്പം കാണുന്ന തൃപ്‌തി തരാൻ സാധിക്കില്ല
     
    Mayavi 369, Spunky and Kashinathan like this.
  8. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    എസ്ര കണ്ടു രാവിലെ

    ഒരു ഇമ്പാക്റ്റും ഉണ്ടാക്കാത്ത ഒരു പടം. കണ്ടിറങ്ങുമ്പോൾ ഓർത്തിരിക്കാനും മാത്രം പ്രത്യേകിച്ചൊന്നുമില്ലാത്ത ഒന്ന്. Unintentional കോമഡി ഒക്കെ ഉണ്ട്. നാട്ടപ്പാതിരയ്ക്ക് ഒരു വലിയ വീട്ടിൽ വീട്ടുകാർ ഉറങ്ങുമ്പോൾ ലൈറ്റ് ഒക്കെ ഓഫ് ആക്കി ഒറ്റയ്ക്കിരുന്നു Conjuring 2 ടിവിയിൽ കാണുന്ന മറാഠി വേലക്കാരി ഭാവിയിൽ cult കഥാപാത്രമാകും എന്നതിൽ സംശയമില്ല

    മലയാള സിനിമ കാഴ്ചകളിൽ പുതുമകൾ സമ്മാനിക്കുന്നതിൽ ജൂത പശ്ചാത്തലം തിരഞ്ഞെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു. ആ പുതുമയെ വളരെ നല്ല രീതിയിൽ സ്*ക്രീനിൽ കൊണ്ടുവരുന്നതിൽ ക്യാമറ വർക്കും ഓഡിയോ ഡിപ്പാർട്ട്മെന്റും കലാസംവിധാനം വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ പ്രവർത്തിച്ചവർ സംവിധായകമൊപ്പം നിന്നിട്ടുണ്ട്. പക്ഷെ തിരക്കഥ പാളിപ്പോയി എന്ന് പറയേണ്ടി വരും. വളരെ പ്രവചനാത്മകമായ ട്വിസ്റ്റും തുടക്കത്തിൽ ഉണ്ടായ ഒരു വേഗതയോ ഇല്ലാത്ത രണ്ടാം പകുതിയും ഒരു അവിഞ്ഞ ഫ്ലാഷ്ബാക്കും തട്ടിക്കൂട്ടി അവതരിപ്പിച്ച ക്ലൈമാക്സും എല്ലാം പടത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ഒപ്പം തുടക്കം മുതൽ തന്നെ ഇമ്മാതിരി അന്യഭാഷ പടങ്ങളിൽ കണ്ടിട്ടുള്ള എത്ര ശബ്ദം നട്ടപ്പാതിരയ്ക്ക് കേട്ടാലും ആരെയും വിളിക്കാതെ, ലൈറ്റ് ഇടാതെ താഴെയിടാൻ ടോർച്ചുമായി പോകുന്ന, വീട് മാറാൻ ഒട്ടും പ്ലാൻ ഇല്ലാത്ത ഒന്നോ രണ്ടോ പേര് മാത്രം താമസിക്കുന്ന യമണ്ടൻ ബംഗ്ലാവും പ്രധാന കഥാപാത്രങ്ങളുടെ അസാമാന്യധൈര്യം കല്ലുകടിയാകുന്നുണ്ട്.

    മൊത്തത്തിൽ മലയാള സിനിമ മാത്രം കണ്ടു ശീലിച്ചവർക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം. പക്ഷെ ഇംഗ്ലീഷ് സിനിമ പോട്ടെ, മായ, പിസ്സ, ഡെമോണ്ടി കോളനി,സീറോ തുടങ്ങിയ തമിഴ് ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഈ ചിത്രം വർണകടലാസ്സിൽ പൊതിഞ്ഞ ആ പഴയ മിഠായി തന്നെയാണ്.
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut

Share This Page