1. Currently, we are accepting registrations.
  You are welcome to partake in the discussions provided you follow the community rules and guidelines.
  Click on the yellow "Review" tag to filter out only the reviews.

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ ATHIRAN, MADHURARAJA, MAJILI, SUPER DELUXE ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

 1. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  1,914
  Likes Received:
  1,031
  Liked:
  1
  Trophy Points:
  293
  അതിരൻ

  തമിഴ് സിനിമകൾ ഒരുപാട് കാണുകയും പുതുമുഖ സംവിധായകർ ആണെങ്കിൽ കൂടി അവരുടെ മേക്കിങ്ങ് സ്റ്റൈലും മറ്റും കണ്ട് മലയാളത്തിൽ ഇത് പോലൊന്നും ആരും വരുന്നില്ലല്ലോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്

  ഇതാ ഒരുവൻ അതിരനുമായി വന്നിരിക്കുന്നു - വിവേക്

  ആദ്യ ചിത്രം എന്ന ചിന്ത ചിത്രം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകന് ഒരു നിമിഷം പോലും തോന്നിക്കാത്ത, എന്നാൽ പുതുമയുള്ള മേക്കിങ്ങ് സ്റ്റൈൽ കൊണ്ട് ഞെട്ടിച്ച് ഈ അടുത്തെങ്ങും ഗംഭീര അരങ്ങേറ്റം ആക്കിയ മറ്റൊരാളെ മലയാള സിനിമയിൽ ഞാൻ കണ്ടിട്ടില്ല

  ഫഹദ് ഫാസിൽ, സായ് പല്ലവി, അതുൽ കുൽക്കർണി, ലെന, നന്ദുലാൽ, രൺജി പണിക്കർ, സുദേവ്, ശാന്തി കൃഷ്ണ, സുരഭി തുടങ്ങിയവർ ആണ് അഭിനേതാക്കൾ, ഒപ്പം അതിഥി വേഷത്തിൽ പ്രകാശ് രാജ്

  ഫഹദ് ഫാസിൽ പതിവ് പോലെ കസറി, ആക്ഷൻ സീനുകൾ കിടു. ഓട്ടിസം ബാധിച്ച പെൺകുട്ടി ആയി വളരെ കുറച്ച് ഡയലോഗുകൾ, ഒപ്പം കളരി അഭ്യാസമുറകൾ ഉൾപ്പെട്ട ആക്ഷൻ സീനുകളിൽ സായ് പല്ലവി ശരിക്കും കിടിലൻ. മറ്റ് നടീനടൻമാർ എല്ലാം തങ്ങളുടെ റോളുകൾ നന്നായി ചെയ്തിട്ടുണ്ട്. നന്ദുലാലിന്റെ കഥാപാത്രം മാത്രം അല്പം ഓവറായി തോന്നി, ജഗതി ഒക്കെ ഒത്തുക്കത്തോടെ ചെയ്യുന്ന റോൾ അതേ സ്റ്റൈലിൽ ലൗഡ് ആയിട്ട് ചെയ്തിട്ടുണ്ട്.

  അനു മൂത്തേടത്ത് ഒരുക്കിയ ഫ്രെയിമുകൾ അതിമനോഹരം. അയൂബ് ഖാന്റെ ചിത്രസംയോജനം പലയിടത്തും അതിഗംഭീരം, പക്ഷെ തുടക്കത്തിലേ ടൈറ്റിൽ ഭാഗത്തും ഇന്റർവെൽ അടുപ്പിച്ച് വന്ന ചേസ് രംഗവും ക്ലൈമാക്സിലെ ഡീറ്റയിലിങ്ങും ഒരല്പം നീളം കുറയ്ക്കാമായിരുന്നു. കലാസംവിധാനം അത്യുഗ്രൻ

  പി എസ് ജയഹരി ഒരുക്കിയ ഗാനങ്ങളും അവയുടെ ചിത്രീകരണവും നന്നായിരുന്നു. വാഗൈ സൂട വാ, രാക്ഷസൻ, വിശ്വരൂപം എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജിബ്രൻ ഒരുക്കിയ ബി ജി എം സീനുകളെ ശരിക്കും അടുത്ത തലത്തിൽ കൊണ്ട് പോകുന്നു.

  വിവേകിന്റെ തന്നെ കഥയ്ക്ക് പി എഫ് മാത്യുസ് ഒരുക്കിയ തിരക്കഥ ആദ്യ രംഗം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ കെൽപ്പുള്ള ഒന്നാണ്. വിവേക് തന്റെ അതി ഗംഭീര മേക്കിങ്ങ് കൊണ്ട് അതിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് ഓരോ സീനിലും പ്രകടമായിരുന്നു, ഷോട്ടുകളുടെയും പശ്ചാത്തലത്തിന്റെയും കളർ ടോണിന്റെയും ടെക്നിക്കൽ ക്രൂവിന്റെ ഒക്കെ മുകളിൽ ശക്തനായ കഴിവുള്ള ഒരു യുവപ്രതിഭ കപ്പിത്താൻ ആയി നിൽപ്പുണ്ട് എന്ന് അടിവരയിടുന്ന സംവിധാനം

  Go for it

  തിയറ്ററിൽ കണ്ട് പ്രോത്സാഹിപ്പിക്കേണ്ട സിനിമയും സംവിധായകനും


  സെഞ്ച്വറി ഫിലിംസിന്റെ 40 വർഷത്തെ സിനിമ പടയോട്ടത്തിൽ അതിരൻ എന്ന 125ആമത്തെ ചിത്രം 100% ഒരു പൊൻതൂവൽ തന്നെയാണ്, ഒപ്പം ഒരു നല്ല സംവിധായകനെയും മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നു, ക്വാളിറ്റിയിൽ ഒരു ഒത്തുതീർപ്പിനും നിൽക്കാത്ത പ്രൊഡക്ഷൻ വാല്യൂ ഉള്ള അസ്സൽ സിനിമ

  മധുരരാജ

  പോക്കിരിരാജയും അതിലെ രാജ എന്ന കഥാപാത്രവും എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒന്നാണ് ഇപ്പോഴും. പക്ഷെ അതിന് ശേഷം വന്ന എല്ലാ വൈശാഖ് ചിത്രങ്ങളും(വിശുദ്ധൻ ഒഴികെ) എനിക്ക് തിയറ്ററിൽ ഇഷ്ടപ്പെട്ടവയാണ്. മാസ്സ് ആയാലും മറ്റാര് ചെയ്താലും അയ്യേ എന്നോ കുളമായി പോകുമെന്നോ ഒക്കെ തോന്നിപ്പോകുന്ന ചില സീനുകൾ ഒക്കെ കൃത്യമായ പാക്കേജിങ്ങിലൂടെ ആസ്വാദ്യകരമാക്കുന്ന ഒരു craftman ആയ വൈശാഖ് സാർ തന്നെയായിരുന്നു ഈ സിനിമ കാണാൻ തിയറ്ററിലേക്ക് ആകർഷിച്ചത്

  ഉദയകൃഷ്ണ ഒരുക്കിയ സ്ക്രിപ്റ്റ് പുതുമകൾ തീരെ അവകാശപ്പെടുന്നില്ല എങ്കിലും അല്പം ഒതുക്കമുള്ള തിരക്കഥ എന്ന് തന്നെ പറയാൻ സാധിക്കും. പുലിമുരുകന് ശേഷം ഈ ടീമിൽ നിന്ന് വരുന്ന കഥ ഇത്തവണയും place ചെയ്തിരിക്കുന്നത് അല്പം വേറിട്ട terrainൽ ആണ്. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയാണ് ചിത്രത്തിൽ നന്നായത്.

  മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രത്തെ അല്പം കൂടി വികസിപ്പിച്ച് പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കാൻ സ്‌ക്രിപ്റ്റിന് സാധിക്കുന്നുണ്ട്, അതിപ്പോൾ സെന്റി ആയാലും കോമഡി ആയാലും കൈവിട്ട് പോകാതെ വൈശാഖ് സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കണ്ട ഏറ്റവും എനർജറ്റിക് ആയ പെർഫോമൻസും ഇത് തന്നെ, ആക്ഷൻ സീനുകളിൽ ഇത്തവണ ഒരു extra കയ്യടി അദ്ദേഹം നേടുന്നു. മറ്റുള്ളവർ ഒക്കെ അവരവരുടെ വേഷങ്ങൾ പ്രേക്ഷകരെ മുഷിപ്പിക്കാതെ ചെയ്തിട്ടുണ്ട്.

  ഷാജിയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. ഗോപി സുന്ദറിന്റെ ബി ജി എം രാജാമണി സാറിന്റെ വർക്കിനൊപ്പം എത്തിയില്ല എന്നത് ചിത്രം കണ്ട ആരും പറയും. പീറ്റർ ഹെയ്ൻ തന്റെ റോൾ ഭംഗിയാക്കി, കലാസംവിധായകനും

  Vysakh ഇദ്ദേഹമല്ലാതെ മറ്റാര് എടുത്താലും ഈ സ്ക്രിപ്റ്റ് ഇത്രത്തോളം engaging ആവില്ല. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു

  കൂടുതൽ ലോജിക് ഒന്നും നോക്കാതെ തിയറ്ററിൽ കയ്യടിച്ച് കണ്ടിറങ്ങാവുന്ന തട്ട്പൊളിപ്പൻ മസാല ചിത്രത്തിൽ കവിഞ്ഞ് കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നു എങ്കിൽ നിരാശപ്പെടും

  ചിത്രം ഒരു വലിയ സ്‌ക്രീനിൽ വലിയ ആൾക്കൂട്ടത്തോടൊപ്പം കാണുക, മൾട്ടിപ്ലെക്സുകളിലെ കുട്ടിപെട്ടി 100~150 സീറ്റർ സ്‌ക്രീനുകളിൽ ഈ സിനിമ ചിലപ്പോൾ നിങ്ങളെ നിരാശപ്പെടുത്തിയേക്കും

  മജിലി

  നാഗചൈതന്യ സാമന്ത ഒന്നിക്കുന്ന ഈ സിനിമ കാണാൻ പ്രധാന കാരണം ചിത്രത്തിന്റെ ട്രെയ്ലറും ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും ആയിരുന്നു.

  തെലുങ്ക് സിനിമ മാസ് മസാല ഇല്ലാതെ വരുന്ന ഈ കുടുംബ സിനിമയുടെ കഥ ട്രെയ്ലറിൽ നിന്ന് ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്. യഥാർത്ഥ ജീവിതത്തിലെ ഭാര്യയും ഭർത്താവും സിനിമയിൽ കാമുകി നഷ്ടപ്പെട്ട് വീട്ടുകാർ കെട്ടിച്ച എന്നാൽ ഒരിക്കൽ പോലും ഭാര്യയെ സ്നേഹത്തോടെ ഒന്ന് നോക്കാത്ത ഭർത്താവ് ആയി വരുന്നത് ചിത്രത്തിന് നല്ലൊരു മുതൽക്കൂട്ടാണ്

  ചിത്രം ആദ്യാവസാനം പ്രവചനാത്മകമായി തന്നെയാണ് പോകുന്നത് എങ്കിലും നല്ല ഗാനങ്ങളും നല്ല പെർഫോമൻസും കുറെ നല്ല സീനുകളും ഇത്തരം ചിത്രങ്ങൾ കണ്ടിരിക്കാൻ ഇഷ്ടമുള്ള ഒന്നാക്കും. ആദ്യ പകുതിയിൽ ഫ്ലാഷ്ബാക്ക് കഴിഞ്ഞ് സാമന്ത വന്നതോടെ പടം നല്ല രസമായിട്ടുണ്ട്, നായകന് പോലും കിട്ടാത്ത കിടിലം ഇൻട്രോ സീൻ സാംസിന്, നല്ല ഉഗ്രൻ പെർഫോമൻസൺ. നാഗചൈതന്യ ഇത്തവണ പതിവ് പൊട്ടൻ കളി ഒക്കെ ഒതുക്കി ഒന്ന് നന്നായിട്ടുണ്ട്. സപ്പോർട്ടിങ് റോളിൽ വന്നവർ എല്ലാം നന്നായി.

  ഗോപി സുന്ദർ ഗാനങ്ങൾ
  തമൻ ബി ജി എം

  മൊത്തത്തിൽ ഇപ്പോഴത്തെ തലമുറ അയ്യേ എന്നോ ബോർ എന്നോ സീരിയൽ എന്നൊക്കെ പറഞ്ഞ് തള്ളിയാലും കുടുംബ പ്രേക്ഷകർ വിശ്വാസം ഏറ്റെടുത്ത പോലെ ഇത് ഹിറ്റ് ആകും

  നല്ലൊരു കുടുംബ ചിത്രം

  ചിത്രത്തിലെ ഒരു രംഗത്തിൽ മഹേഷ് ബാബു എന്നൊന്ന് പറഞ്ഞതും തിയറ്റർ ഒന്നിളകിമറിഞ്ഞു
   
  Last edited: Apr 13, 2019
 2. Spunky

  Spunky Spunkylicious ♫

  Joined:
  Dec 5, 2015
  Messages:
  6,104
  Likes Received:
  2,539
  Liked:
  5,300
  Trophy Points:
  138
  Location:
  Thank you ITV :Thnku:
   
 3. Mark Twain

  Mark Twain Football is my Religion Moderator

  Joined:
  Dec 4, 2015
  Messages:
  17,408
  Likes Received:
  6,703
  Liked:
  12,586
  Trophy Points:
  333
  Location:
  നമ്മളീ ലോകത്തൊക്കെ തന്നെ
  Thanks itv :clap:
   
 4. ACME

  ACME Mega Star

  Joined:
  Dec 4, 2015
  Messages:
  5,196
  Likes Received:
  1,534
  Liked:
  799
  Trophy Points:
  113
  Location:
  Bangalore / Thrissur
  Thanks ITV
   
 5. Novocaine

  Novocaine Moderator Moderator

  Joined:
  Dec 9, 2015
  Messages:
  9,862
  Likes Received:
  5,362
  Liked:
  4,164
  Trophy Points:
  333
  Location:
  Ernakulam/UAE
  Thanks ITV :)
   
 6. Aattiprackel Jimmy

  Aattiprackel Jimmy Aluva Bad Ass

  Joined:
  Dec 4, 2015
  Messages:
  20,575
  Likes Received:
  14,544
  Liked:
  8,653
  Trophy Points:
  333
  Location:
  Death Valley;
  Thnx Itv :clap:
   
 7. nryn

  nryn Star

  Joined:
  Dec 1, 2015
  Messages:
  1,861
  Likes Received:
  1,430
  Liked:
  3,553
  Trophy Points:
  293
  Location:
  Thiruvananthapuram<>Bangalore
  Thanks ITV!
   
 8. SIJU

  SIJU Moderator Moderator

  Joined:
  Dec 5, 2015
  Messages:
  6,957
  Likes Received:
  2,214
  Liked:
  2,065
  Trophy Points:
  333
  Location:
  Thalassery
  Thanks ITV
   
 9. Sadasivan

  Sadasivan Mr. Fraud

  Joined:
  Dec 4, 2015
  Messages:
  14,143
  Likes Received:
  4,951
  Liked:
  4,995
  Trophy Points:
  138
  Thanks ITV:banana:
   
 10. JJK

  JJK Star

  Joined:
  Dec 1, 2015
  Messages:
  1,497
  Likes Received:
  484
  Liked:
  1
  Trophy Points:
  43
  Location:
  EKM/CLT
  Thanks ITV.
   

Share This Page