1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ BEAST ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    #Virus വൈറസ്

    2018ൽ കേരളത്തിൽ ഉണ്ടായ നിപ വൈറസ് ബാധയും അവയുടെ ചില നേർക്കാഴ്ചകളും ആണ് ആഷിഖ് അബു ഒരുക്കിയ വൈറസ് എന്ന ചിത്രം. ആദ്യ സീൻ മുതൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ്ങ് സ്റ്റൈൽ ആണ് ചിത്രത്തിന്റെ ജീവൻ. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ആദ്യ പകുതിയിൽ ആദ്യ 40 മിനിറ്റ് വളരെ നന്നായിട്ടുണ്ട്. പിന്നെ അങ്ങോട്ട് ഇന്റർവെൽ വരെ ഒരു ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ദ്രജിത്തിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ ഡോക്ടർ ആയാൽ എന്താണോ അത്തരത്തിൽ ഉള്ള ഡയലോഗുകൾ പറയുന്ന സീനുകൾ ഈ സീരിയസ് ചിത്രത്തിന് അല്പം നർമ്മം നൽകുന്നുണ്ട്. രണ്ടാം പകുതി ചാക്കോച്ചന്റെയും പാർവതിയുടെയും കഥാപാത്രങ്ങളുടെ മുന്നോട്ട് പോക്ക് ചിത്രത്തിന് ചെറുതായെങ്കിലും ഒരു ഇൻവെസ്റ്റിഗേഷൻ മൂഡ് നൽകുന്നുണ്ട്. ഒരു സീനിൽ വന്നവർ ഉൾപ്പടെ അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്ന ഒരു സിനിമ എന്നു നിസ്സംശയം പറയാം. ടെക്നിക്കലി പടം സൂപ്പർ ആണ്.

    സിനിമയുടെ അവസാന രംഗത്തിൽ രേവതി ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ നടത്തിയ പ്രസംഗം ശരിക്കും ചിത്രത്തിന്റെ അത് വരെ ഉണ്ടാക്കിയ ഒരു ഇഫക്റ്റ് നശിപ്പിക്കുന്നുണ്ട്. പറയാതെ പറയേണ്ട ഒന്നിനെ പറഞ്ഞ് കുളമാക്കിയ പോലെ.

    മൊത്തത്തിൽ ഒന്ന് കാണാനുണ്ട് ഈ സിനിമ, ചിത്രം പറയുന്ന വിഷയവും അതിന്റെ മേക്കിങ്ങിനും വേണ്ടി
     
    Cinema Freaken likes this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks.
     
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    കൊലൈകാരൻ

    1മണിക്കൂർ 50മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ 10 മിനിറ്റ് ഒരാവശ്യവുമില്ലാതെ 2 പാട്ടുകൾ

    1 മണിക്കൂർ ഉള്ള ആദ്യപകുതിയിൽ ചിത്രം ഒരു പിടിയും തരാതെ പോകുന്നുണ്ട്. ഇന്റർവെൽ അടുപ്പിച്ച് ഒരു ട്വിസ്റ്റും

    50 മിനിറ്റ്‌ ഉള്ള രണ്ടാം പകുതിയിൽ ആദ്യത്തെയും അവസാനത്തെയും 5 മിനിറ്റ് ഒഴികെ നല്ല engaging ഇൻവെസ്റ്റിഗേഷൻ ആണ്, വൃത്തിയായി വല്യ ബഹളങ്ങൾ ഇല്ലാതെ എടുത്തിട്ടുണ്ട്. പക്ഷെ ലാസ്റ്റ് ട്വിസ്റ്റ് നായർസാബ് ഉൾപ്പടെയുള്ള പഴയ മലയാള സിനിമകൾ ഓർമ്മിപ്പിച്ചു.

    തിരക്കഥ അല്പം കൂടി കഥാപാത്രങ്ങൾ കൂട്ടി പൊളിപ്പിക്കാമായിരുന്നു. വളരെ കുറച്ചു കഥാപാത്രങ്ങൾ, കുറച്ച് ലൊക്കേഷനുകൾ. അർജുൻ നന്നായിട്ടുണ്ട്. വിജയ് ആന്റണി, നാസർ പതിവ് പോലെ, നായിക ആഷിമ ചില സീനിൽ കൊള്ളാം.

    മൊത്തത്തിൽ ഒരുപാട് നന്നാക്കാമായിരുന്ന ഒരു ചിത്രം. അവസാന ട്വിസ്റ്റ് വേറെ വല്ലതും ആയിരുന്നേൽ ഒന്നൂടി ബെറ്റർ ആകുമായിരുന്നു.
     
    Cinema Freaken and Mayavi 369 like this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    #GameOver ഗെയിം ഓവർ

    'മായ' എന്ന നയൻ‌താര ചിത്രത്തിന്റെ സംവിധായകൻ അശ്വിൻ ശരവണന്റെ അടുത്ത ചിത്രം, കിടു ട്രയ്ലർ. ആദ്യ ദിനം തന്നെ കാണാൻ മറ്റെന്ത് വേണം.

    കഥയൊന്നും പറയുന്നില്ല, കണ്ടറിയുക. 1 മണിക്കൂർ 43 മിനിറ്റ് ഉള്ള സിനിമയുടെ 1 മണിക്കൂർ ഉള്ള ആദ്യ പകുതിയിൽ
    ആദ്യ 2 മിനിറ്റ് ഇതെന്താ ഷോർട്ട് ഫിലിം പോലെ എന്നൊക്കെ തോന്നിച്ചവരെ മൂന്നാം മിനിറ്റ് ഞെട്ടിത്തരിപ്പിച്ച് കൊണ്ട് തുടങ്ങുന്ന സിനിമ പതിഞ്ഞ താളത്തിൽ പുതുമയുള്ള കഥാഘടനയും മറ്റുമായി ഇന്റർവെൽ വരെ 4~5 കഥാപാത്രങ്ങൾ മാത്രം വെച്ച് മുന്നോട്ട് പോയി.

    എന്നാൽ രണ്ടാം പകുതി 43 മിനിറ്റ് കിടിലോൽക്കിടിലം.

    Dolby Atmos എന്ന ശബ്ദവിന്യാസത്തെ എ ആർ രാജാകൃഷ്ണൻ എന്ന മാന്ത്രികൻ എത്ര വിദഗ്ദമായി ചിത്രത്തിലുടനീളം ഉപയോഗിച്ചു എന്നറിയണം എങ്കിൽ നല്ലൊരു സൗണ്ട് സിസ്റ്റം ഉള്ള തിയറ്ററിൽ ചിത്രം കാണുക, കഥാപാത്രത്തിന്റെ ശ്വാസോച്ഛാസം വരെ പ്രേക്ഷകന്റെ ടെൻഷൻ കൂട്ടുന്ന ലെവൽ വർക്ക്

    അശ്വിൻ, കാവ്യ എന്നിവർ ഒരുക്കിയ സ്ക്രിപ്റ്റ് അതിന്റെ പൂർണതയിൽ സ്‌ക്രീനിൽ അശ്വിൻ എത്തിച്ചിട്ടുണ്ട്. ഒരു ഡോക്ടർ, 2 പൊലീസുകാർ എന്നിവർ അല്ലാതെ മറ്റെല്ലാവരും സ്ത്രീകഥാപാത്രങ്ങൾ മാത്രം.

    തപ്സി തനിക്ക് കിട്ടിയ റോൾ ഗംഭീരമാക്കി. മറ്റൊരു എടുത്ത് പറയേണ്ട റോൾ കലാമ്മ എന്ന കഥാപാത്രമായി ചിത്രത്തിലുടനീളം വന്ന വിനോദിനി വൈദ്യനാഥൻ ആണ്. മലയാളിയായ പാർവതി നല്ലൊരു കഥാപാത്രമായി ചിത്രത്തിലുണ്ട്.

    പുതുമകൾ വേണ്ടവർ, ഇഷ്ടപ്പെടുന്നവർ
    ത്രില്ലർ ഇഷ്ടപ്പെടുന്നവർ
    GO FOR IT

    രണ്ടാം പകുതിയിൽ തിയറ്ററിൽ എവിടെയും മൊബൈൽ സ്ക്രീൻ വെളിച്ചമോ ശബ്ദമോ കേൾക്കാനായില്ല, അത്രത്തോളം ത്രില്ലിൽ Edge of Seat experience ആണ് ചിത്രം നൽകിയത്. ചിത്രത്തിന്റെ അവസാന 15 മിനിറ്റിൽ ഉയർന്നു തുടങ്ങിയ കയ്യടികൾ തീരുന്ന വരെ ത്രില്ലിൽ കൊണ്ട് പോയി
     
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    മാർഗ്ഗംകളി

    തിയറ്ററിൽ കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് കയറുന്ന പ്രേക്ഷകനെ കുറെ ചിരിപ്പിക്കുന്ന ഒരു കുഞ്ഞ് നല്ല ടൈംപാസ് സിനിമ, അതാണ് കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ ഒരുക്കിയ മാർഗ്ഗംകളി(ഒരു മാർഗ്ഗവുമില്ലാതെ കളിച്ച കളി)

    ദുൽഖർ സൽമാന്റെ നറേഷനിൽ ആണ് ചിത്രം
    കഥയൊന്നും പറയുന്നില്ല, ഒരു പക്ഷെ ക്ലിഷേ എന്നൊക്കെ തോന്നിക്കാവുന്ന സീനുകൾ കഥാപാത്ര നിർമിതിയും തിരക്കഥയുടെ പോക്ക് കൊണ്ടും രസിപ്പിക്കുന്ന കാഴ്ച്ച ആണ്

    ചിത്രം തുടക്കം ചെറുതായിട്ട് ഒന്ന് വലിഞ്ഞു എങ്കിലും ഹരീഷ് കണാരൻ എത്തിയതോടെ പടം ട്രാക്കിൽ കയറി. പുള്ളിടെ വിജയ്ടെ തെറി സിനിമയുടെ ഇന്റർവെൽ സീൻ സ്പൂഫ് കിടു. ധർമജന്റെ ബിഗ് ബി ബിലാൽ വന്നതോടെ പടം ടോപ് ഗിയറിൽ ആയി. പിന്നെ ക്ലൈമാക്സ് വരെ ഒരേ സമയം ചിരിപ്പിച്ചും അതേ പോലെ ഇമോഷണൽ സീനുകൾ വളരെ നന്നായി വർക്ക് ആയി, പ്രേക്ഷകനെ കയ്യടിപ്പിക്കുന്ന സീനുകൾ ക്ലൈമാക്സ് ഭാഗത്ത് വരുത്തി പ്രേക്ഷകനെ ചിത്രത്തിലെ ചെറിയ പോരായ്മകൾ ഒക്കെ മറന്ന് സന്തോഷിപ്പിക്കുന്ന കാഴ്ച്ച.

    ബിബിൻ നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ഇമോഷണൽ സീനുകളിൽ, കോമഡി സീനുകളിൽ എവിടെയൊക്കെയോ ആ പഴയ ദിലീപിനെ കണ്ടു

    ധർമജന്റെ ബിലാൽ കിക്കിഡു. ബാസ് സൗണ്ട് ഒക്കെ ആയി കൊലമാസ് intro സീനും. സെക്കൻഡ് ഹാഫിലെ mall സീൻ പോലെ അടുത്തിടെ ഒരു സീനും ഇത്രയധികം ചിരിപ്പിച്ചിട്ടില്ല, ധർമജന്റെ വിളയാട്ടം ആയിരുന്നു

    ഹരീഷ് കണാരന്റെ ടിക് ടോക് ഉണ്ണിടെ തെറി സ്പൂഫ് & പെണ്ണ് കാണൽ സീൻ കയ്യടി വാരിക്കൂട്ടുന്ന മാസ്സ്

    ബൈജു ചിരിപ്പിച്ച് ചിരിപ്പിച്ച് ഇടയ്ക്ക് സെന്റി സീനിൽ തകർപ്പൻ ആയിരുന്നു, subtle പെർഫോമൻസ് ആ സീനുകളിൽ

    നമിത കുറെ നാളുകൾക്ക് ശേഷം ഇഷ്ടം തോന്നുന്ന വ്യക്തിത്വം ഉള്ള നായിക കഥാപാത്രം നല്ല പെർഫോമൻസ്

    സിദ്ധിഖ് എന്ന നടനെക്കുറിച്ച് എന്ത് പറയാനാ, ഡയലോഗ് കൊടുത്തിരുന്നെങ്കിൽ അമ്മയെ പറ്റി പറയുന്ന സീനിൽ പുള്ളി കരയിച്ചേനെ, അത് കൊടുക്കാത്തതിന് സംവിധായകനോടുള്ള എന്റെ ദേഷ്യം രേഖപ്പെടുത്തുന്നു. അവസാന ഭാഗങ്ങളിൽ സിദ്ധിഖ് എന്ന കോമഡി ചെയ്യുന്ന ആർട്ടിസ്റ്റിന്റെ വിളയാട്ടം കാണാം, പ്രത്യേകിച്ച് ക്ലൈമാക്സിൽ

    തുടക്കത്തിൽ ഒരല്പം ഓവർ റന്നു തോന്നുന്ന ശാന്തികൃഷ്ണയുടെ കഥാപാത്രം രണ്ടാം പകുതിയിൽ നന്നായിട്ടുണ്ട്

    സൗമ്യ മേനോൻ ഈ റോൾ ഏറ്റെടുക്കാൻ കാണിച്ചത് നടി എന്ന നിലയിൽ നല്ലൊരു സ്റ്റെപ് ആണ്

    ബിന്ദു പണിക്കർ, ശശാങ്കൻ തുടങ്ങിയവരും നന്നായിട്ടുണ്ട്

    ഗോപി സുന്ദറിന്റെ ഗാനങ്ങൾ & ബി ജി എം ചിത്രത്തിന് ചേർന്നവ തന്നെ, ഗാനങ്ങൾ നന്നായി എടുത്തിട്ടുണ്ട് സംവിധായകൻ, അരവിന്ദ് കൃഷ്ണയുടെ ക്യാമറ വർക്ക് സൂപ്പർ

    കുട്ടനാടൻ മാർപാപ്പ ആദ്യ ദിവസം ആദ്യ ഷോ കണ്ടിട്ട് തോന്നിയ കാര്യം അന്ന് പോസ്റ്റ് ചെയ്തിരുന്നു, ഇത്തവണ ശ്രീജിത്ത് വിജയൻ അടിവരയിടുന്നു, ഒരു കഥ നല്ല രസകരമായി നല്ല കളർഫുൾ ആയി പ്രേക്ഷകന്റെ പൾസ് അറിഞ്ഞ് അവതരിപ്പിക്കാൻ വൈശാഖിന് ശേഷം ഇതാ ഒരാൾ.

    ലോജിക് ഒക്കെ നോക്കി, റിയലിസ്റ്റിക് സിനിമ ഒക്കെ ഇഷ്ടപെടുന്ന പ്രേക്ഷകർ ദയവ് ചെയ്തു തിയറ്ററിൽ ഈ സിനിമ കാണാൻ പോകരുത്, നിങ്ങളുടെ നെഗറ്റീവ് റിവ്യൂ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നത് ചിത്രത്തെ പ്രതികൂലമായി ബാധിക്കും, ഇതേ നിങ്ങൾ തന്നെ നേരംപോക്കിന് മൊബൈലിൽ, ടിവിയിൽ ഒക്കെ ഈ സിനിമയിലെ ഇപ്പോൾ പുച്ഛിച്ച് തള്ളുന്ന രംഗങ്ങൾ കണ്ട് ചിരിച്ചാസ്വദിക്കും എന്നത് വേറൊരു കാര്യം

    ഇതൊരു സാധാരണക്കാർക്കുള്ള സാധാരണ നേരംപോക്ക് സിനിമ ആണ്, timepass Entertainer. എന്നിലെ പ്രേക്ഷകന് ഈ സിനിമ തിയറ്ററിൽ കണ്ടത് ഒരിക്കലും ഒരു നഷ്ടമായി തോന്നിയില്ല, കുടുംബമായി പോവുക, ചിരിച്ച് സന്തോഷമായി പോവുക
     
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    #Comali കോമാളി

    ജയം രവി നായകനായ ഈ ചിത്രം ട്രയ്ലർ വഴി തന്നെ ജനശ്രദ്ധ നേടിയ ഒന്നാണ്

    16 വർഷം കോമ അവസ്ഥയിൽ നിന്ന് 2016ൽ എണീക്കുന്ന രവിക്ക് നേരിടേണ്ടി വരുന്ന കാഴ്ചകളും അവസ്ഥകളും ആണ് തമാശയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

    ചിത്രത്തിന്റെ ആദ്യ രംഗം തന്നെ ഗംഭീര കയ്യടി നേടുന്ന ഒന്നാണ്, സംവിധായകൻ അപ്പോൾ നൽകുന്ന പോസിറ്റീവ് എനർജി ചിത്രത്തിന്റെ ലാസ്റ്റ് സീൻ വരെ നിലനിർത്തി.
    ഒരുപക്ഷെ തമിഴ് സിനിമയിൽ ഈ ഇടയ്ക്ക് വന്നതിൽ സ്ലാപ്സ്റ്റിക് ഹ്യുമർ അല്ലാതെ സബ്ജെക്റ്റിൽ വരുന്ന ഹ്യുമർ അതും ആദ്യാവസാനം കാണുന്നത് ഈ ചിത്രത്തിൽ ആണ്. ഒപ്പം ഒരുപാട് ഓർമ്മപ്പെടുത്തലുകളും മെസ്സേജുകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
    അവസാന 15 മിനിറ്റ് ഗംഭീരമായിട്ടുണ്ട്.

    ജയം രവിയുടെ നല്ല പെർഫോമൻസ് കാണാം ചിത്രത്തിലുടനീളം, ഒരു സീനിൽ പോലും ഓവർ ആകാതെ മിതമായ അഭിനയം.
    നായകനേക്കാൾ ഇൻട്രോ സീനിൽ കയ്യടി നേടിയ യോഗി ബാബു ആദ്യാവസാനം നിറഞ്ഞാടി, ഇത്തവണ വെറും കോമേഡിയൻ മാത്രമല്ല, കോമഡിയും ചെയ്യുന്ന നല്ലൊരു ക്യാരക്ടർ റോൾ അതിഗംഭീരമാക്കി.
    വിജെ ഷാ രാ കിടു ആയിരുന്നു വന്ന സീനുകളിൽ.
    കാജൽ അഗർവാളിന് കൂടുതൽ റോൾ ഇല്ല. ആർ ജെ ആനന്ദിക്ക് നല്ല റോൾ ആണ്, അമ്മ വേഷത്തിൽ പ്രവീണയും. കന്നഡയിൽ നിന്നും എത്തിയ സംയുക്ത ഹെഗ്‌ഡേക്ക് നല്ല റോൾ ആണ് ലഭിച്ചത്, നല്ല പെർഫോമൻസ്.

    കെ എസ് രവികുമാർ, പൊന്നമ്പലം രണ്ടുപേരും ചിരിപ്പിച്ച വില്ലന്മാർ.

    ആടുകളം നരേൻ ആദ്യ സീനിൽ കയ്യടി വാരിക്കൂട്ടി.

    ഗെയിം ഓവറിലെ കലാമ്മയ്ക്ക് ശേഷം ഒരിക്കൽ കൂടി വിനോദിനി വൈദ്യനാഥന്റെ നല്ല പെർഫോമൻസ് കാണാം

    പാട്ടുകൾ അത്ര വന്നില്ല എങ്കിലും നല്ല വിഷ്വൽസ് ആ കുറവ് നികത്തും, ബി ജി എം കിടു

    റിച്ചാർഡ് എം നാഥന്റെ ക്യാമറ വർക്ക് കിടു, എഡിറ്റിംഗ്, ആർട്ട് എല്ലാം കിക്കിടു

    മൊത്തത്തിൽ കുടുംബമായി പോവുക, ആദ്യാവസാനം ചിരിപ്പിക്കുന്ന, തിരികെ പോകുമ്പോൾ നമ്മളെ മനുഷ്യത്വമുള്ള മനുഷ്യരായി ഒരല്പനേരത്തേക്ക് എങ്കിലും ഈ സിനിമയ്ക്ക് മാറ്റാൻ സാധിച്ചാൽ അത് ഈ ചെറിയ ചിത്രത്തിന്റെ വളരെ വലിയ വിജയം ആണ്
     
  8. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    കാപ്പാൻ

    അയൻ, കോ, അനേകൻ, കവൻ ഈ 4 സിനിമകൾ മതി കെ വി ആനന്ദ് എന്ന ഫിലിം മേക്കർ എത്രത്തോളം talented ആണെന്ന് മനസ്സിലാക്കാൻ. പരാജയമാണെങ്കിൽ കൂടി മാട്രാൻ ഒക്കെ അദ്ദേഹത്തിലെ ടെക്നിക്കൽ പെർഫെക്ഷൻ വ്യക്തമാക്കുന്ന ഒന്നാണ്.
    കമേർഷ്യൽ ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്നെ അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്ന കഥ, അതിനായി അദ്ദേഹം തിരഞ്ഞെടുക്കുന്ന പശ്ചാത്തലം, കഥയുടെ മുന്നോട്ട് പോക്കിൽ അദ്ദേഹം കൊണ്ട് വരുന്ന പുതുമകൾ, അതിനായി അദ്ദേഹം നടത്തുന്ന റിസർച്ച് ഇതെല്ലാം ഒരു പാഠപുസ്തകം ആണ്.

    ടീസറും ട്രെയിലറും ഗാനങ്ങളും എല്ലാം നിരാശപ്പെടുത്തിയപ്പോഴും കൂടെ *ശുഭ ടീം* തിരക്കഥയിൽ കൂടെ ഇല്ല എന്നറിഞ്ഞിട്ടും കെ വി ആനന്ദ് എന്ന സംവിധായകനിൽ ഞാൻ വിശ്വാസം അർപ്പിച്ചിരുന്നു

    പക്ഷെ പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ വീണുടയുന്നത് സിനിമയുടെ ഓരോ സീൻ കഴിയുമ്പോഴും വേദനയോടെ ഞാൻ മനസ്സിലാക്കി

    കെ വി ആനന്ദ് സാറിന്റെ ഏറ്റവും മോശം സിനിമ എന്ന് നിസ്സംശയം പറയാം

    എന്ത് ദുരന്തം പ്ലോട്ട് ആണ് സിനിമയുടേത്, കെ വി ആനന്ദിൽ നിന്ന് ഇത്രയും മോശം വർക്ക് പ്രതീക്ഷിച്ചില്ല
    തന്റെ കമാണ്ടോയോട് കൂട്ടുകാരനെ പോലെ ഡബിൾ മീനിങ്ങ് ഉൾപ്പടെ സംസാരിക്കുന്ന പ്രധാന മന്ത്രി, കോളേജ് ഫ്രണ്ടായി കാണുന്ന മന്ത്രി മകൻ, ഒട്ടും പ്രൊഫെഷണൽ ലുക്ക് ഇല്ലാത്ത ബാക്കി ടീമുകൾ, തമിഴ് നാട് സെറ്റപ്പിൽ പറയേണ്ട കഥ നാഷണൽ ഇന്റർനാഷണൽ കളിക്കാൻ പോകുമ്പോൾ മുൻപ് ചെയ്ത സിനിമകളിൽ കാണിച്ച ബ്രില്യൻസ് 100% നഷ്ടപ്പെട്ടതായി കണ്ടു, പ്രത്യേകിച്ച് ഡൽഹി ഫുൾ തമിഴ് ടീമുകൾ, കാശ്മീരിൽ വേഷം മാത്രമേയുള്ളു, കുട്ടികൾ പോലും തമിഴ് നാട്ടിലെ പിള്ളേരെക്കാൾ നന്നായി പാട്ട് പാടുന്ന അതിസുന്ദരദുരന്ത സീനുകൾ

    സൂര്യ പ്രത്യേകിച്ച് ഒന്നുമില്ല, ആക്ഷൻ സീനുകളിൽ മാത്രം നന്നായി, ബാക്കി സിങ്കം ലൈൻ തന്നെ

    മോഹൻലാലിന് കിട്ടിയ ഭേദപ്പെട്ട നല്ല റോളും നല്ല ഡയലോഗുകളും മോശം തമിഴ് ഡയലോഗ് ഡെലിവറിയി കൊണ്ട് ഒന്നുമല്ലാതാകുന്ന കാഴ്ച്ച

    രണ്ടാം പകുതിയിൽ ബൊമ്മൻ ഇറാനി ആര്യയുമായി സംസാരിക്കുന്ന രംഗം മാത്രമാണ് തിയറ്ററിൽ കയ്യടി ഉണ്ടാക്കിയത്, ആര്യയുടേത് ഏറ്റവും മോശം കഥാപാത്ര സൃഷ്ടിയും

    നായിക പേരിന് ആയിരുന്നേൽ പോട്ടെന്ന് വയ്ക്കായിരുന്നു, ഇതിപ്പോ റൊമാൻസ് സീനുകൾ അരോചകം കൂടിയാക്കി സായേഷ

    സമുദ്രക്കനി കുഴപ്പമില്ല

    വില്ലൻ ആയി വന്നവൻ ദുരന്തം, പാട്ടുകളും ബി ജി എമ്മും തഥൈവ

    90കളിലും 2000ത്തിന്റെ തുടക്കത്തിലും കാണപ്പെട്ട വിജയകാന്ത് സിനിമകളുടെ ഒരു ആവരണത്തിൽ കുറച്ച് പുതുമ എന്ന നിലയ്ക്ക് കൊണ്ട് വന്ന ചീറ്റിപ്പോയ ഐഡിയകളും മോശം ഗ്രാഫിക്‌സും.

    ആകെ മൊത്തം ഒട്ടും പ്രൊഫെഷണൽ അല്ലാത്ത വർക്ക്, ഒഴിവാക്കാം തിയറ്ററിൽ
     
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    WAR

    ഹൃതിക് റോഷൻ, ടൈഗർ ഷ്റോഫ് എന്നിവർ ഒന്നിക്കുന്ന ആക്ഷൻ സിനിമ എന്ന നിലയ്ക്ക് ടീസറും ട്രെയ്ലറും ഒക്കെ പ്രതീക്ഷ നൽകിയിരുന്നു

    പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി. പേരിൽ ഉള്ള വാർ ചിത്രത്തിൽ ഇല്ല

    ഒരു നല്ല ത്രസിപ്പിക്കുന്ന തിരക്കഥ ആണ് ഇത്തരം ചിത്രങ്ങൾക്ക് വേണ്ട അടിസ്ഥാന ഘടകം എന്ന് ഇനിയും നിർമ്മാതാക്കളും നടന്മാരും സംവിധായകനും ഇനിയും തിരിച്ചറിയുന്നില്ല എങ്കിൽ....

    കഥ ഒക്കെ ട്രെയ്ലറിൽ കണ്ട പോലെ തന്നെ. കബീർ(ഹൃതിക് റോഷൻ) എന്ന ഏജന്റിനെ പിടിക്കാൻ കബീർ ട്രെയിൻ ചെയ്ത ഖാലിദ്(ടൈഗർ ഷ്റോഫ്) & ടീം

    ഈ ഒറ്റവരി കഥയിൽ ഇല്ലാതെ പോയത് നല്ലൊരു വില്ലനും നല്ലൊരു തിരക്കഥയും ഉള്ളത് കുറെ ഇംഗ്ലീഷ് സിനിമകൾ കണ്ട് എടുത്ത് വെച്ച ആക്ഷൻ സീനുകളും, എന്നാൽ അവ ഒരു തരത്തിലും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നില്ല

    ഹൃതിക് റോഷൻ എന്ന നടന്റെ സ്ക്രീൻ പ്രസൻസ്, ലുക്ക്, ആക്ഷൻ എന്നിവ മാറ്റി നിർത്തിയാൽ അദ്ദേഹത്തിന് ചിത്രത്തിൽ ഒന്നും തന്നെ ചെയ്യാൻ ഇല്ല

    ടൈഗർ ഷ്റോഫ് ആണ് ചിത്രത്തിൽ നിറഞ്ഞാടിയത്. ആദ്യ പകുതി പൂർണമായും ടൈഗർ ചിത്രം തന്നെയാണ്, രണ്ടാം പകുതി ഫ്ലാഷ്ബാക്ക് ഒഴികെ പിന്നെയും ടൈഗർ തന്നെ

    ഗാനങ്ങളോ പശ്ചാത്തല സംഗീതമോ ഒരു ഇമ്പാക്റ്റും ഉണ്ടാക്കിയില്ല, ടൈറ്റിൽ ബി ജി എം ഒഴികെ

    മൊത്തത്തിൽ ഹൃതിക് റോഷൻ ഒരുപാട് നാളുകൾക്ക് ശേഷം ആക്ഷൻ റോളിൽ വന്ന ടൈഗർ ഷ്റോഫ് ചിത്രം

    അടുത്ത മാസം ആമസോൺ പ്രൈമിൽ കാണുക
     
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    നമ്മ വീട്ട് പിള്ളൈ

    പാണ്ടിരാജ് ഒരുക്കിയ ഈ സിനിമയുടെ ട്രെയ്‌ലർ അദ്ദേഹത്തിന്റെ തന്നെ മുൻ ചിത്രം കടയ്ക്കുട്ടി സിങ്കം എന്ന ചിത്രത്തിന്റെ ഒരു ആവരണത്തിൽ നിന്ന് കൊണ്ട് തമിഴ് സിനിമ എക്കാലവും ആഘോഷമാക്കിയിട്ടുള്ള അണ്ണൻ തങ്കച്ചി കഥയ്ക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്

    ആദ്യ പകുതി ഏതാണ്ട് മുക്കാൽ ഭാഗം പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുക, അവരുടെ പ്രശ്നങ്ങൾ, അവയുടെ ലിങ്ക്, റൊമാൻസ്, സെന്റി, കോമഡി എല്ലാം കമേർഷ്യൽ ചേരുവകളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ക്ലൈമാക്സ് വരെ ചിത്രം നന്നായി പ്രേക്ഷകന് രസിപ്പിക്കുന്ന ബോറടിക്കാത്ത രീതിയിൽ(ഒരു പാട്ടൊഴികെ) പറഞ്ഞിട്ടുണ്ട്. ഓവർ സെന്റി ഇല്ല

    ശിവ കാർത്തികേയൻ ഓവറായി പോയേക്കാവുന്ന പല സന്ദർഭങ്ങളിലും ഇത്തവണ മിതമായ അഭിനയം കാഴ്ച്ചവെച്ചു, സെന്റി സീനിൽ നന്നായിരുന്നു ലാസ്റ്റ്. ഐശ്വര്യ രാജേഷ് നല്ല പ്രകടനം. _അനു ഇമ്മാനുവലിന്റെ അഭിനയം കണ്ടപ്പോൾ ദി കിംഗ് & ദി കമ്മീഷണർ സിനിമയിലെ ദേവനോട് മമ്മൂട്ടി പറയുന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് "മോനേ ചങ്കരാ, മണ്ടൻ മരങ്ങോടാ, മാറ്റമില്ല, പണ്ടത്തെപ്പോലെ തന്നെ"_
    പാട്ടിലെ ഡാൻസ് രംഗത്തിൽ ഫോറിൻ നൃത്തകർ എനർജറ്റിക് ആയി ഡാൻസ് ചെയ്യുമ്പോൾ നല്ല ലിപ് സിങ്ക് പോലും കൊടുക്കാതെ ഉറക്കത്തിൽ നിന്ന് എണീച്ചു വന്ന ആലസ്യം പോലെ ഡാൻസും. സൂരിയും നന്നായിരുന്നു, സൂരിയുടെ മകനായി സംവിധായകൻ പാണ്ടിരാജിന്റെ മകനും. ഭാരതിരാജ നന്നായിരുന്നു.

    നിറവ് ഷാ ക്യാമറ
    ഡി ഇമ്മാൻ പതിവ് പോലെ

    മൊത്തത്തിൽ നല്ലൊരു രണ്ടാം പകുതി, അത് ഇനിയും ഒരുപാട് നന്നാക്കാവുന്ന വഴി ഉണ്ടായിരുന്നു ക്ലൈമാക്സ് ഭാഗങ്ങളിൽ, പക്ഷെ ഒരു തവണ മുഷിപ്പിക്കാതെ കുടുംബമായി കാണാം
     

Share This Page