Fahad nte recent oru interview TV yil kandittu anchor Nazriya ee film il undo ennu chodichirunnu..Pulli undenno illenno onnum parayunnilla..Angane undenkil avaru thanne announce cheyyatte ennu paranju..
അഞ്ജലി വീണ്ടും; പൃഥ്വി, പാര്‍വ്വതി; ഒപ്പം നസ്രിയയുമെന്ന് സൂചന ബാംഗ്ളൂര്‍ ഡേയ്സ് എന്ന മെഗാഹിറ്റിന് ശേഷം യുവസംവിധായിക അഞ്ജലി മേനോന് വീണ്ടുമെത്തുന്നു. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകന്. പാര്‍വ്വതി തെരുവോത്ത് നായികയാകുമെന്നാണ് വിവരം. മാത്രമല്ല, സുപ്രധാന വേഷം ചെയ്തുകൊണ്ട് നസ്രിയ അഭിനരംഗത്തേക്ക് തിരികെയെത്തുന്നുവെന്നും സൂചനയുണ്ട്. അഞ്ജലി തന്നെയാണ് തിരക്കഥയും നിര്‍വഹിക്കുകയെന്നാണ് സിനിമാവൃത്തങ്ങള്‍ നല്കുന്ന സൂചന. മഞ്ഞുപടലങ്ങളില്‍ പൊതിഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളുമെന്നാണ് അഞ്ജലി തന്റെ പുതിയ പ്രോജക്ടിനെ കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ഊട്ടിയില്‍ ആരംഭിക്കുമെന്നാണ് വിവരം.