10 kalpanakal - 0 baked thriller ഞാന്‍ ഈ സിനിമ കാണാന്‍ ഓരോ കൂട്ടുകാരെയും വിളിക്കുമ്പം അവര്‍ എന്നോട് ചോദിച്ച ചോദ്യം " നിനക്ക് വേറ ജോലി ഇല്ലേ " വലിയ സ്റ്റാര്‍ വാല്യൂ ഇല്ലാത്ത പുതിയ ആള്‍ക്കാരുടെ പടം നേരിടുന്ന ഒരു വെല്ലുവിളി ആണ് മേല്‍ പറഞ്ഞ ഒരു ഇത് .. അതിനു കാരണക്കാര്‍ സിനിമ ആള്‍ക്കാര്‍ തന്നെ.. പുതിയ ആള്‍ക്കാരുടെ സിനിമയോ അല്ലെങ്കില്‍ താരമൂല്യം കുറവുള്ള പത്തു ചിത്രം വന്നാല്‍ അതില്‍ പകുതിയിലേറയും നമ്മളെ കൊഞ്ഞനം കുത്തുന്നവ ആയിരിക്കും , ഒരു മുറൈ ,വള്ളീം പുള്ളീം ഒക്കെ അതില്‍പ്പെടുത്താം സിനിമ മേഖലയില്‍ ഒരുപാട് എക്സ്പീരിയന്‍സ് ഉള്ള ഒരാളുടെ ആദ്യ സംബ്രഭം , അതിലുപരി വളരെ promising ആയ ട്രൈലെര്‍ ... പത്തു കല്പ്പനകളിലെ എന്‍റെ പ്രതീക്ഷ ഇവ ആയിരുന്നു .. പക്ഷെ ഇന്നൊരു കാര്യം മനസിലായി 'trailer can b deceiving ' ..അതെ സിനിമയും ആയി വലിയ ബന്ധം ഇല്ലാത്ത ട്രെയിലര്‍ ..ഒരു അനേഷണ ഉദ്യോഗസ്ഥ നേരിടേണ്ടി വരുന്ന വെല്ലുവിളി ഒക്കെ പ്രതീക്ഷിച്ചു പോയ എനിക്ക്... ആ സിനിമയില്‍ അവര്‍ക്ക് വലിയ റോള്‍ ഉള്ളതായി പോലും തോന്നിയില്ല ...വളരെ പ്രോമിസിംഗ് ആയ സംഭാഷണങ്ങള്‍ ഒക്കെ ട്രെയിലറില്‍ ഇടാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയവ സിനിമയുടെ തുടക്കത്തില്‍ മീരയുടെ കഥാപാത്രത്തിലൂടെ സംവിധായകന്‍ പറയുന്നുണ്ട് " ഞാനൊരു നല്ല കഥ പറചിലുകാരന്‍ അല്ല , ഈ കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുമോ ബോര്‍ അടിപ്പിക്കുമോ എന്ന് എനിക്കറിയില്ല " സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണം അതായിരുന്നു എന്ന് പടം കഴിഞ്ഞപ്പോഴാണ് മനസിലായത് പ്രകടനങ്ങള്‍ : എടുത്തു പറയത്തക്ക ഒന്നുമില്ല..എന്നിരുന്നാലും .. അനൂപ് , മീര , കവിത , കനിഹ ഉള്ള്പ്പെടെ കുറച്ചു known faces ഒക്കെ അവരുടെ ഭാഗം മോശമാക്കിയില്ല .. മെയിന്‍ വില്ല്യന്‍ ഉള്ള്പ്പെടെ ബാക്കി വന്നവര്‍ ഒക്കെ വളരെ മോശം പ്രകടനം , പലപ്പോഴും വില്ല്യന്‍ മിണ്ടാതെ ഇരുക്കുംപോഴെല്ലാം സംഭാഷണങ്ങള്‍ dub ചെയ്തിട്ടുണ്ട് പോരായ്മ എന്നത്... അനാവശ്യമായി വന്ന സീനുകള്‍ , ആസ്ഥാനത്തെ പാട്ടുകള്‍ , ഒരു ത്രില്ലെര്‍ സിനിമയില്‍ വേണ്ട ഏറ്റവും ബേസിക് ആയ കാര്യം ഇതില്‍ ഇല്ലാതെ പോയതും 'ആകാംഷ ' verdict : 1.5 /5 മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പഴമക്കാര്‍ പറയും... എന്നാല്‍ ഞാന്‍ പറയുന്നു.... ട്രെയിലര്‍ കണ്ടു കൊതിക്കരുത്