ജനപ്രിയൻ എന്നും ജനപ്രിയൻ ആണ് എന്ന് തെളിയിക്കുകയാണ് ദിലീപ് 2 countries ലൂടെ .. ഉല്ലാസ് എന്ന ചെറുപ്പക്കാരന്റെ തരികിടകളുടെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലയ എന്ന സ്ത്രീയുടെയും കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ടിപ്പിക്കൽ 'ജനപ്രിയൻ' കോമഡികളാൽ സമ്പന്നമാണ് . മറ്റ് സിനിമകളിലെ പോലെ ദിലീപിന്റെ നിഴൽ പോലെ നടക്കുന്ന ഒരു കഥാപാത്രവും സിനിമയിൽ ഇല്ല.ദിലീപിന്റെ അച്ഛൻ കഥാപാത്രം വരെ സിനിമയിൽ കോമഡി പറയുന്നുണ്ട് . ഇടയ്ക്ക് വെച്ച് ലൈഫ് ഓഫ് ജോസൂട്ടി കടന്നു വന്നോ എന്ന് തോന്നിച്ചെങ്കിലും അത് സംഭവിച്ചില്ല. പാട്ടുകൾ അത്ര ഇമ്പമുള്ളതായി തോന്നിയില്ല (അത് എടുത്തതും). അതുപോലെ വിദേശരാജ്യം കാണിക്കാൻ വേണ്ടിയുള്ള ടൈറ്റിൽ ഗാനവും വേണ്ടായിരുന്നു.ഊഹിക്കാവുന്ന ക്ലൈമാക്സ് ആണെങ്കിലും നന്നായി എടുത്തിട്ടുണ്ട് . ഷാഫിക്കും ദിലീപിനും ഇത് ഒരു തിരിച്ചുവരവാണ് . ദിലീപിന്റെ കാലം കഴിഞ്ഞു ന്യൂ ജെൻ വന്നു എന്നൊക്കെ പറഞ്ഞവർക്ക് മറുപടി ആണ് ഈ സിനിമ. വ്യക്തിപരമായി ദിലീപിന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നു.ഒരു രണ്ടര മണിക്കൂർ രസിച്ചു കണ്ടിരിക്കാൻ കഴിയുന്ന കുട്ടികളുടെ ജനപ്രിയൻ ഇനിയും ജനപ്രിയ സിനിമകളുമായി വരട്ടെ ..കൂട്ടത്തിൽ നവാഗതർ ഒരുക്കിയ ചിരി മരുന്ന് 'അടി കപ്യാരെ കൂട്ടമണി' പോലുള്ള സിനിമകളും വിജയിക്കട്ടെ .. : ആ പിന്നെ ... മഞ്ജു ചേച്ചിയുമായി ഒരു യുദ്ധം ഉണ്ടായിരുന്നു ഈ സീസണിൽ , ആ കാര്യത്തിനു ഒരു തീരുമാനമായി