1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review 2 COUNTRIES - NON STOP COMEDY ENTERTAINER - SHA KOLLAM REVIEW

Discussion in 'MTownHub' started by SHA KOLLAM, Dec 28, 2015.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    [​IMG]

    2 COUNTRIES എന്റെ അഭിപ്രായം - SHA KOLLAM

    "കല്യാണരാമന്‍" , "മേരിക്കുണ്ടൊരു കുഞ്ഞാട്" എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ്-ഷാഫി കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. ഇത്തവണ കൂട്ടിനു ചേട്ടനായ റാഫിയും (റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി )കൂടിയുണ്ടെന്ന് അറിഞ്ഞത് ആ പ്രതീക്ഷകള്‍ കൂട്ടൂവാനെ ഉപകരിച്ചുള്ളൂ. ആ പ്രതീക്ഷ തന്നെയാണ് ആദ്യ ദിനം തന്നെ കൊല്ലം ഉഷ തീയേറ്ററില്‍ (പഴയ കുമാര്‍ തീയേറ്റര്‍) ടിക്കറ്റ്‌ എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

    ചിത്രത്തെ കുറിച്ച് :
    നാട്ടില്‍ അല്ലറചില്ലറ തട്ടിപ്പുകള്‍ നടത്തി ജീവിച്ചു പോകുന്ന ഉല്ലാസ് കുമാറിന് (ദിലീപ്) ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ . എങ്ങനെയെങ്കിലും ഒരു കാശുള്ള വീട്ടിലെ പെണ്ണിനെ കെട്ടി പണക്കാരനാകണം. അതിനായി പട്ടേലരുടെ പെങ്ങളുമായുള്ള (ഇഷ തല്‍വാര്‍) കല്യാണമുറപ്പിക്കുന്നു. അപ്പോഴാണ്‌ കാനഡയില്‍ നിന്ന് മാസം 10 ലക്ഷം ശമ്പളം കിട്ടുന്ന ലയയുടെ (മംമ്ത) വിവാഹആലോചന വരുന്നത്. ആദ്യത്തെ കല്യാണം മുടക്കി ഉല്ലാസ് ലയയെ വിവാഹം ചെയ്യുന്നു. ആദ്യ രാത്രിയിലാണ് താന് എരിതീയില്‍ നിന്ന് വറചട്ടിയിലേക്കാണ് എടുത്തു ചാടിയതെന്ന സത്യം ഉല്ലാസ് മനസ്സിലാക്കുന്നത്. ശേഷം സ്ക്രീനില്‍ ..........

    ദിലീപ് : മലയാള സിനിമയില്‍ ദിലീപിനോളം കോമഡി ടൈമിംഗ് ഉള്ള നായകനടന്‍ വേറെ ഇല്ല എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്.
    ഒറ്റവാക്കില്‍ "പൊളിച്ചടുക്കി" എന്ന് തന്നെ പറയാം. ഈ ചിത്രം ആദ്യാവസാനം ഒരു കമ്പ്ലീറ്റ് ദിലീപ് ഷോ തന്നെയാണ്.

    മംമ്ത: തകര്‍പ്പന്‍ പ്രകടനം ..!! പല സീനുകളും (വെള്ളമടി സീന്‍ ഉദാഹരണം) ഒട്ടും ഓവറാക്കാതെ വളരെ തന്മയത്വത്തോടെ അഭിനയിച്ചു . ദിലീപ്-മംമ്ത സ്ക്രീന്‍ കെമിസ്ട്രി അപാരമായിരുന്നു.

    നാട്ടില്‍ ദിലീപിന്റെ ശിങ്കിടിയായി വന്ന അവിനാഷ് (അജു വര്‍ഗീസ്‌) , കാനഡയിലെ ശിങ്കിടി ജിമ്മി (സുരാജ് വെഞ്ഞാറമൂട്) , സുഹൃത്ത് സൈമണ്‍ (മുകേഷ്) , അമ്മയിഅപ്പനായി എത്തിയ ഡാനിയേല്‍ (സംവിധായകന്‍ റാഫി) , കൊച്ചച്ചനായ വിജയരാഘവന്‍ എന്നിവര്‍ ചിരിയുടെ മാലപ്പടക്കം തന്നെയാണ് പൊട്ടിച്ചത്.

    ഇന്ട്രോടക്ഷന്‍ സീന്‍ മുതല്‍ ഇന്റെര്‍വല്‍ വരെ ഓരോ സീനിലും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന തിരകഥ ഒരുക്കി ആദ്യ പകുതി ഗംഭീരമാക്കി റാഫി. രണ്ടാം പകുതിയിലും തുടരുന്ന ചിരിയുടെ പൂരം അല്പം സീരിയസ് മൂഡിലേക്ക് മാറ്റി സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സ്‌ നല്‍കി അവസാനിപ്പിച്ച്‌, പ്രേക്ഷകരുടെ മനം നിറച്ചു സംവിധായകന്‍ ഷാഫി. രണ്ടാം പകുതിയിലെ റിസപ്ഷന്‍ സീന്‍, സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച കോമഡി സീനുകളില്‍ ഒന്നാണ്.

    മൊത്തത്തില്‍,
    സംഭാഷണങ്ങളിലും സാഹചര്യങ്ങളിലും മൊത്തം നര്‍മ്മം വാരിവിതറി 2 മണിക്കൂര്‍ 36 മിനുറ്റ് നേരം പ്രേക്ഷകനെ മൊത്തത്തില്‍ രസിപ്പിക്കുന്ന ഒരു ഉത്സവകാല ചിത്രമാണ് 2കണ്ട്രീസ്.

    MY RATING : 4/5 NON STOP COMEDY ENTERTAINER.
    VERDICT: NOTHING LESS THAN A BLOCKBUSTER.
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha..!Yes sure shot BB thanne.!:Giveup:
     
    SHA KOLLAM likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
    SHA KOLLAM likes this.
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Thanks Machaa...
     
    SHA KOLLAM likes this.
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks Sha :Thnku:
     
    SHA KOLLAM likes this.

Share This Page