1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review 2 Point 0 - My Review !!!

Discussion in 'MTownHub' started by Adhipan, Nov 29, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched 2.0

    ടെക്ക്നിക്കലി പുലിയും സ്ക്രിപ്റ്റ് വൈസ് എലിയും. VFX നായകനായപ്പോൾ വില്ലനായി വന്നത് തിരക്കഥ(ഇല്ലായ്മ).

    2.0 ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച VFX വർക്ക്‌ ആണെന്ന് നിസ്സംശയം പറയാം..... ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം. പക്ഷെ..... ഒരു സുഹൃത്തിന്റെ വാചകം കടമെടുത്താൽ "Vfx സിനിമയ്ക്ക് വേണ്ടിയാണ്.... അല്ലാതെ vfx ഐഡിയ മാത്രം വെച്ച് സിനിമയെടുത്താൽ ഒരുപക്ഷേ ദഹിച്ചെന്ന് വരില്ല."

    ടെക്ക്നിക്കലി നോക്കുകയാണേൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായ വർക്ക്‌ ആണ് ചിത്രത്തിന്റേത്. ശരിക്കും ഞെട്ടിക്കും വിധമാണ് vfx എല്ലാം ഒരുക്കിയിരിക്കുന്നത്. പക്ഷേ തിരക്കഥ എന്നൊരു സാധനം ചിത്രത്തിന് ഇല്ല. "എന്തിരൻ" എന്ന ചിത്രത്തിന് ഒരു ലൈഫ് ഉണ്ടായിരുന്നു..... സുജാതയുടെ രചന തന്നെയായിരുന്നു അത്. ആ ഒരു വലിയ കുറവാണ് 2.0ലേക്ക് എത്തുമ്പോൾ കാണാനാകുന്ന ഏറ്റവും വലിയ വിടവ്. വിഷ്വൽ ട്രീറ്റ് എന്നൊക്കെ പറയാമെങ്കിലും ഒരു സിനിമ എന്ന നിലയ്ക്ക് എന്തായാലും വേണ്ട ഒരു സുപ്രാധാന ഘടകമാണല്ലോ തിരക്കഥ അത് ഇല്ലേൽ ഈ പറഞ്ഞ ടെക്ക്നിക്കൽ ബ്രില്ല്യൻസുകൊണ്ട് വലിയ കാര്യമൊന്നും ഇല്ലല്ലോ.... തിരക്കഥയുടെ അഭാവം പല സ്ഥലങ്ങളിലും നല്ലത് പോലെ നിഴലിക്കുന്നുണ്ടായിരുന്നു. പുറമേ കാണുമ്പോൾ വലിയ സംഭവം ആയിരിക്കും അടുത്ത് അറിയുമ്പോൾ അകം പൊള്ളയും. ചിത്രം നല്ലൊരു മെസ്സേജ് തന്നിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

    ശങ്കർ ഷണ്മുഗം എന്ന മനുഷ്യൻ ഒരു അത്ഭുതം തന്നെയാണ്. തിരക്കഥ പോലും മര്യാദയ്ക്ക് ഇല്ലാത്തൊരു ചിത്രത്തെ തന്റെ മാജിക്ക് കൊണ്ട് അദ്ദേഹം ഇങ്ങനൊരു അനുഭവമാക്കി വെച്ചിട്ടുണ്ടേൽ മറ്റൊരു സുജാത അദ്ദേഹത്തിനൊപ്പമുണ്ടേൽ ഇപ്പോഴും അദ്ദേഹം ഇന്ത്യൻ സിനിമ മറിച്ചു വെക്കും എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. എല്ലാ അർത്ഥത്തിലും ഒരു മികച്ച തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുന്നൊരു കടുത്ത ആരാധകൻ.

    AR റഹ്മാൻ എന്ന ഇതിഹാസം വീണ്ടും നിരാശ മാത്രം സമ്മാനിച്ചൊരു ചിത്രം കൂടിയാണ് 2.0.ഗാനങ്ങളായാലും പശ്ചാത്തല സംഗീതമായാലും പ്രതീക്ഷക്കൊത്തുയർന്നില്ല.

    ആന്റണിയുടെ എഡിറ്റിംഗ് ആയാലും എവിടെയൊക്കെയോ ഒരു പൊരുത്തക്കേട് ഫീൽ ചെയ്തു.

    നീരവ് ഷായുടെ ഛായാഗ്രഹണം മികച്ചു നിന്നു.

    സൂപ്പർ സ്റ്റാർ രജനികാന്ത് വസീകരനായി നിലവാരമുള്ള പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ചിട്ടിയായി മാറിയപ്പോൾ നിരാശപ്പെടുത്തി. 8 വർഷം മുൻപ് വന്ന് നമ്മെ ഞെട്ടിച്ച ചിട്ടിയുടെ നിഴല് പോലും കാണാൻ കഴിഞ്ഞില്ല. പ്രായം അദ്ദേഹത്തെ നന്നായി ബാധിച്ചിരിക്കുന്നു എല്ലാ അർത്ഥത്തിലും. വേർഷൻ 2.0 ആയി മാറിയപ്പോൾ അല്പം എനർജി കാണാനായി. എന്നാലും ചിട്ടിയും വസീകരനുമെല്ലാം പണ്ടത്തെ കഥാപാത്രങ്ങളുടെ നിഴല് മാത്രമായി ഒതുങ്ങി.

    എമി ജാക്ക്സൺ റോബോട്ട് ആയതുകൊണ്ട് രക്ഷപെട്ടു.

    അക്ഷയ് കുമാർ...... ചിത്രത്തിലെ നായകൻ vfx ആയിരുന്നു അതിനോട് പട പൊരുതി കൈയ്യടി നേടിയ ഒരേയൊരു വ്യക്തി..... പക്ഷിരാജനെന്ന മനുഷ്യനായും നെഗറ്റീവ് എനർജിയായും ശരിക്കും ഞെട്ടിച്ചു. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്..... അതിന്റെ ഫലം ചിത്രത്തിലുടനീളം കാണാനുമുണ്ടായിരുന്നു. vfx മാറ്റി നിർത്തിയാൽ അദ്ദേഹമാണ് താരം.

    ഷാജോൺ തന്റെ വേഷം മനോഹരമാക്കി.

    ബാക്കിയുള്ളവരെല്ലാം കണക്കായിരുന്നു.

    ശങ്കർ എന്ന മനുഷ്യന്റെ ചിന്തകളും സ്വപ്നങ്ങളും കഴിവുകളുമൊക്കെ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. അദ്ദേഹത്തിന്റെ ചിന്തകളെ മനോഹരമായി പേപ്പറിലേക്ക് പകർത്താൻ സുജാതയെപ്പോലെ ഒരാള് വന്നാൽ ഇന്ത്യൻ സിനിമ ആ കാൽച്ചുവട്ടിൽ തന്നെ ഇരിക്കും.

    വേറൊരു വിരോധാഭാസം എന്താണെന്ന് വെച്ചാൽ vfx കൊണ്ട് മാത്രം രക്ഷപ്പെട്ട് പോകുന്ന ചില ഇംഗ്ലീഷ് സിനിമകൾ കണ്ട് കൈയ്യടിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന ആളുകൾ ഈ ചിത്രത്തെ വലിച്ചു കീറി ഒട്ടിക്കുന്നു..... ലോജിക് പറഞ്ഞ് പുച്ഛിക്കുന്നു എന്നതാണ്. സായിപ്പ് ചെയ്‌താൽ ഹോ ഹോ ശങ്കർ ചെയ്‌താൽ ഹേ ഹേ. നമുക്ക് ആര് ചെയ്താലും ഒരുപോലെയാണ് അഭിപ്രായവും ഒന്നേയുള്ളൂ.

    2.0 എന്നെ സംബന്ധിച്ച് അല്പം നിരാശ സമ്മാനിച്ച ഒരു ചിത്രമാണ്. വിഷ്വലി ഞെട്ടിക്കുകയും കാമ്പില്ലായ്മകൊണ്ട് നിരാശപ്പെടുത്തുകയും ചെയ്തൊരു ദൃശ്യാനുഭവം. തിരക്കഥ കൂടെ ഗംഭീരമായിരുന്നേൽ ചിത്രം ഏത് ലെവലിൽ എത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ട് നല്ല വിഷമം തോന്നുന്നു.

    ഇന്ത്യൻ സിനിമയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നൊരു ഗംഭീര ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയവുമായി ശങ്കർ ഷണ്മുഗം എന്ന മനുഷ്യൻ ഒരു ഗംഭീര തിരിച്ചു വരവ് നടത്തട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു.

    ചിത്രം കാണാൻ പോകുന്നവർ 3Dയിൽ തന്നെ കാണാൻ ശ്രമിക്കുക.

    2.0 ടെക്ക്നിക്കലി പുലിയും സ്ക്രിപ്റ്റ് വൈസ് എലിയും. Vfx നായകനായപ്പോൾ വില്ലനായി വന്നത് തിരക്കഥ(ഇല്ലായ്മ).

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mayavi 369, manoj, Sadasivan and 2 others like this.
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Thanks for the review.. !
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thanks Macha..
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  8. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page