Theatre : PVR Cinemas,Kochi Showtime : 9.30 am Status : HF മനം എന്ന ചിത്രം കൊണ്ട് എന്നെ ഒരു ഫാനാക്കി മാറ്റിയ വിക്രം കുമാർ സൂര്യയെ പോലെ ഒരു മികച്ച പെർഫോമറുമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ ഉണ്ടായത്.. ആ പ്രതീക്ഷ ചിത്രം തെറ്റിച്ചില്ല എന്ന് സന്തോഷത്തോടെ പറയാം.. പ്രതീക്ഷിച്ച പോലെ തന്നെ വിക്രം കുമാർ ഇത്തവണയും വർക്കിംഗ് ആയ ഒരു തിരക്കഥയാണ് ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതിയിൽ പല സീനുകളും നമ്മൾ മുൻകൂട്ടി ഊഹിക്കുന്നതിൽ നിന്ന് മാറി ട്വിസ്റ്റുകൾ നൽകാൻ വിക്രമിനായി..സന്തോഷം പകരുന്ന മറ്റൊരു കാര്യം സൂര്യ എന്ന മികച്ച അഭിനേതാവിന്റെ തിരിച്ചുവരവാണ്.. സേതുരാമൻ(സൂര്യ)എന്ന സയന്റിസ്റ് ഒരു ടൈം ട്രാവൽ വാച്ച് കണ്ടുപിടിക്കുകയും.. അയാളുടെ ട്വിൻ സഹോദരൻ ആത്രേയ(സൂര്യ) അത് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്.. ആ വാച്ച് കൈക്കലാക്കാനുള്ള ആത്രേയയുടെ ശ്രമങ്ങൾ ആണ് ചിത്രം.. അത് സേതുരാമനോടും മകൻ മണിയോടും(സൂര്യ) എല്ലാം ബന്ധപ്പെട്ടു കിടക്കുന്നു.. ഒരു ടൈം ട്രാവൽ ചിത്രം ആയതുകൊണ്ട് വ്യത്യസ്ത കാലഘട്ടങ്ങൾ ചിത്രത്തിലുണ്ട്.. അത്രേയ എന്ന ഭീകരവില്ലനായി സൂര്യ തകർത്തു എന്നല്ല പൊളിച്ചടുക്കി എന്ന് പറയാം.. കഴിഞ്ഞ പല ചിത്രങ്ങളിലെയും ക്ഷീണം പലിശയടക്കം തീർത്ത പ്രകടനം.. സേതുരാമൻ ആയും സൂര്യ തിളങ്ങി.. മണിയായി ശരാശരി പ്രകടനം.. നിത്യ മേനോൻ വളരെ കുറച്ചേ ഉള്ളെങ്കിലും മോശമാക്കിയില്ല.. സാമന്ത കുറച്ച നാളുകൾക്കു ശേഷം വെറുപ്പിക്കാത്ത മറ്റൊരു പടം കൂടി.. ശരണ്യ സൂര്യയുടെ അമ്മവേഷം നന്നാക്കി.. പ്രകടനത്തിൽ ആത്രേയ തന്നെ താരം.. വിക്രം കുമാർ നല്ല നീറ്റായി ചിത്രം ഒരുക്കിയിട്ടുണ്ട്.. മസാല ചേരുവകൾ ഒന്നുമില്ലാത്ത നല്ല ഒരു നീറ്റ് ചിത്രം.. റഹ്മാന്റെ ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തലസംഗീതം പുള്ളി പൊളിച്ചടുക്കിയിട്ടുണ്ട്.. പ്രവീൺ പുടിയുടെ എഡിറ്റിംഗ് കുറ്റമറ്റതായിരുന്നു.. തിരുവിന്റെ മികച്ച ഛായാഗ്രഹണം.. മൊത്തത്തിൽ പറഞ്ഞാൽ 24 സൂര്യയുടെ മികച്ച ഒരു തിരിച്ചുവരവാണ്.. മസാല ഇല്ലാത്തതുകൊണ്ട് മസാലഫാൻസ് നിരാശപ്പെട്ടാലെ ഉള്ളു.. എന്നാൽ സൂര്യ എന്ന ആഭിനേതാവിനെ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നു തന്നെയായിരിക്കും ആത്രേയ.. watchout for Athreya & Surya is back.. 24.. 3.5/5
Thanks.. Athreya good villain thanne. But athra kidu item ayi thonniyilla.. Especially ending.. Comeback okke nadathi mass avumennu vijarichu.. Nayakanu munnil pettannu thotu poyi.. First half Surya acting athra ishtamayilla.. Samantha anu ithil veruppikkalum koovalum kittiya vere onnu.. Anjaan kandittille? Athe pole thanne ulla acting.. Oru improvementum thonniyilla.. Background music kurach veruppichu.. Scenes ormayilla.. But padam kanumbol athoru irritation ayi thonni.. Athreya BGM etho oru filmle bgmnod samyam pole undarnnu.. I think 'Sagar Alias Jackie'.. Ini kanuanel sradhichal ariyam.. Movie valye kuzhappamillathe eduthittundarnnu..
enik ishtappettu,. recent surya cheytha loka koorakale apekshichu mikacha thriichu varavu thannaanu athreya.. kure koorakalkk shesham aayathukondaavam ithra impact thonniyath.. samanthaye enik ishtamee alla.. plastic moonji.. but theri n 24 2ilum valya veruppeeru thonniyilla comparing to all her movies except VTV/NEP.. njan innale PVR il aanu kandath nalla response ayairunnu FDFS.. after show clapsum undayiurnnu so ah oru ampience il enik prasnam onnum thonneella.. BG score aanu better aayi thonniyath than songs..