1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review 96 - My Review !!!

Discussion in 'MTownHub' started by Adhipan, Oct 8, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched 96 The Movie

    എന്റെ ജീവിതം ഞാനറിയാതെ ക്യാമറയിൽ പകർത്തി എന്നെക്കൊണ്ട് കാശ് മുടക്കിച്ച് കാണിച്ചു തന്നൊരു വൈകാരികാനുഭവം. തുടക്കം മുതൽ ഒടുക്കം വരെ ഇത്രയേറെ ഫീലോടെ കണ്ടൊരു മറ്റൊരു ദൃശ്യാനുഭവം വേറെയില്ല.

    അല്ലറ ചില്ലറ മാറ്റങ്ങൾ ഉണ്ടേൽപ്പോലും ജീവിതത്തിന്റെ ഒരു ഫോട്ടോകോപ്പി സ്‌ക്രീനിൽ കണ്ടൊരു അനുഭവമാണ് എനിക്ക്. ആ ഒരു ഫീലിങ്ങിനെ പറ്റി വിവരിക്കാൻ എന്റെ പക്കൽ വാക്കുകൾ ഒന്നും തന്നെയില്ല. എങ്ങോട്ടാണോ എന്റെ ജീവിതം പൊയ്ക്കൊണ്ടിരുന്നത് അത് തന്നെയാണ് ഈ അതിമനോഹര ദ്രിശ്ശ്യാനുഭവത്തിന്റെ ക്ലൈമാക്സ്‌.

    ഒരു സിനിമയാണ് ഇതെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല..... കഴിഞ്ഞുപോയ കാലത്തെ ഓർമ്മകളും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും മനോഹരമായി ഒപ്പിയെടുത്ത് കാണിച്ചു തന്ന വല്ലാത്തൊരു അനുഭവം.....

    Premkumar Chandran നന്ദി നന്ദി നന്ദി..... ഒരുപാട് ഓർമ്മകളിലേക്കും മറ്റും ഒരു മനോഹരമായൊരു യാത്രയെന്ന പോലെ കൂട്ടിക്കൊണ്ട് പോയതിന്...... ഇത്രയേറെ മനോഹരമായൊരു അനുഭവം ഒരുക്കി തന്നതിന്..... അതിമനോഹരമായ സംവിധാനവും അതിനെ വെല്ലുന്ന തരത്തിലുള്ള രചനയും.

    Mahendiran Jayaraju & N Shanmuga Sundaram രണ്ട് പേരും റാമിന്റേയും ജാനുവിന്റേയും ജീവിതം തങ്ങളുടെ ക്യാമറയുമായി ചിത്രശലഭങ്ങളെപ്പോലെ അവർക്ക് ചുറ്റും പറന്നു നടന്ന് വളരെയേറെ ഭംഗിയോടെ പകർത്തിയിരിക്കുന്നു. ഇവരുടെ ഛായാഗ്രഹണത്തെ ഇങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

    R Govindaraj കുറ്റങ്ങളും കുറവുകളും എടുത്ത് കളഞ്ഞ് ഏറ്റവും മനോഹരമായി തന്നെ ഏറ്റവും മികച്ച രീതിയിൽ എഡിറ്റ്‌ ചെയ്ത് റാമിനേയും ജാനുവിനേയും പ്രേക്ഷകന് സമർപ്പിച്ചിരിക്കുന്നു.

    റാമിന്റേയും ജാനുവിന്റേയും ജീവിതം ഇത്രയേറെ ഭംഗിയേറിയ അനുഭവമാക്കിമാറ്റിയതിന് പിന്നിലെ ഏറ്റവും മനോഹരമായ കരങ്ങൾ Govind Vasanthaയുടേതാണ് മനോഹരമായ ആ ജീവിതത്തിനോട് ചേർന്ന് നിന്ന അവരുടെ പ്രണയത്തിനോടൊപ്പം പ്രേക്ഷകനേയും തഴുകിക്കൊണ്ട് പോയ ഒരു മന്ദമാരുതനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം..... ഇത്രയേറെ ഫീൽ ചെയ്യിച്ച ഒരു അനുഭവമാക്കി 96 നെ മാറ്റിയതിന് പിന്നിലെ ഒരു നെടുംതൂണ് ഇദ്ദേഹത്തിന്റെ സംഗീതം തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം.

    Aadhitya Baaskar റാമിന്റെ ബാല്യവും കൗമാരവുമെല്ലാം ആദിത്യയുടെ കൈകളിൽ ഭദ്രമായിരുന്നു. മികവുറ്റ പ്രകടനം.

    Gouri G Kishan ജാനുവിന്റെ ബാല്യവും കൗമാരവും ഈ കുട്ടിയുടെ കൈകളിൽ ഭദ്രമായിരുന്നു എന്ന് പറഞ്ഞാൽ പോരാ ജീവിച്ചു കാണിച്ചു...ഗംഭീരം.

    Vijay Sethupathi ഓരോ നോട്ടങ്ങളിലും ഭാവങ്ങളിലും പോലും ഞെട്ടിച്ചു കൊണ്ടിരുന്ന മനുഷ്യൻ.... യഥാർത്ഥ കാമുകന്മാരുടെ പ്രതിഭിംബമായ K.രാമചന്ദ്രൻ എന്ന റാം ആയിട്ടുള്ള ഗംഭീര പകർന്നാട്ടം.

    Trish ജാനകി ദേവിയായി.... റാമിന്റെ ജാനുവായി ഓരോ നിമിഷവും ജീവിച്ചു കാണിച്ചു തൃഷ. എന്ത് ഭംഗിയായിരുന്നു അവരുടെ പ്രകടനത്തിന്.

    Varsha Bollamma,Devadarshini Chetan,Janagaraj,Bagavathi Perumal,Kavithalaya Krishnan,Aadukalam Murugadoss,Niyathi Kadambi,Shyam Prasad,Etc..... തുടങ്ങിയവരെല്ലാം തന്നെ മികവുറ്റ പ്രകടനകളുമായി 96 ഒരു മനോഹരമായ അനുഭവമാക്കി മാറ്റി.

    ജീവതത്തിനോട് ഇത്രയേറെ ചേർന്ന് നിൽക്കുന്നൊരു ഇതുപോലൊരു പച്ചയായ ദൃശ്യാനുഭവം വേറെ ഉണ്ടായിട്ടില്ല.... നിറകണ്ണുകളോടെ തിയ്യേറ്ററിൽ നിന്നും ഇറങ്ങിയ ഞാൻ ഈ അനുഭവം എഴുതുന്നതും അതേ അവസ്ഥയിലിരുന്നാണ്.

    ""റൊമ്പ ദൂരം പോയിട്ടെയാ റാം....?

    ഉന്നെ എങ്കെ വിട്ടയോ അങ്കെ താൻ നിക്ക്റെ ജാനൂ.... ""

    കാതലേ... കാതലേ...
    തനിപെരും തുണൈയേ
    കൂട വാ.... കൂട വാ....
    പോതും.... പോതും....
    കാതലേ.... കാതലേ....
    വാഴ്‌വിൻ നീളം
    പോകലാം പോകവാ
    നീ........

    ഒരു സീനിനെപ്പറ്റിയും എടുത്ത് പറയാനില്ല എല്ലാം ജീവിതത്തിനോട് അത്രയേറെ ചേർന്ന് നിൽക്കുന്നത്കൊണ്ട് ഓരോ സീനും അത്രമേൽ പ്രിയപ്പെട്ടതാണ്.

    96 കഴിഞ്ഞുപോയ കാലത്തിലേക്കുള്ള മനോഹരമായൊരു യാത്ര..... ഒരു തിരിഞ്ഞു നോട്ടം.... ഒപ്പം ഭാവി ജീവിതത്തിന്റെ നേർകാഴ്ച്ചയും..... ❤❤

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks adhipan
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx
     

Share This Page