ആനന്ദം - രണ്ടു മണികൂര്‍ ആനന്ദം നിറഞ്ഞ യാത്ര സിനിമയെ കുറിച്ച് പറയും മുന്നേ ....ആദ്യം തന്നെ പടത്തിന്റെ പേര് സെലക്ട് ചെയ്ത ആള്‍ക്ക് കയ്യടി ... ഇതിലും apt ആയ പേര് ഈ പടത്തിനു വേറെ നോക്കണ്ട .. രണ്ടാമതു പടത്തിന്റെ മാര്‍ക്കറ്റിംഗ് ... കുറേ പുതിയ ആള്‍ക്കാരെ വച്ചു ആദ്യ ദിനം തിയേറ്റര്‍ നിറഞ്ഞ ഷോ കളിച്ചിട്ടുന്ടെങ്കില്‍ അതില്‍ വിനീത് എന്ന പേര് മാത്രമല്ല ..മാര്‍ക്കറ്റിംഗ് ഇന്റെ ശക്തിയും പെടും ... പല സിനിമക്കാരും ആനന്ദത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും പഠിക്കേണ്ട കാര്യം സത്യത്തില്‍ എല്ലാരേം പോലെ ഞാനും വിചാരിച്ചിരുന്നത് ..പടം കോളേജ് ലൈഫ് ആയിരിക്കുമെന്നാണ് ... എന്നാല്‍ ആല്ല.. ആനന്ദം തീര്‍ത്തും ഒരു യാത്രയാണ്... കഥാപാത്രങ്ങള്‍ അവരുടെ കോളേജ് ടൂറിലും പ്രേക്ഷകര്‍ ആനന്ദ യാത്രയിലും കലാലയജീവിതത്തിലൂടെ മധുര ഓര്‍മകള്‍ ഒക്കെ ആയി മികച്ച തിരകഥ ... വളരെ നാച്ചുറല്‍ ആയ സംഭാഷണങ്ങള്‍ ... മികച്ച ചായാഗ്രഹണം ... പാട്ടുകള്‍ ... കൃത്യമായ എഡിറ്റിംഗ് ... എല്ലാത്തിനുമുപരി വളരെ പുതുമയുള്ള അവതരണം എടുത്തു പറയേണ്ട മറ്റൊരു ഒരു കാര്യം.. കഥപാത്രങ്ങളുടെയും അഭിനയിച്ചവുരുടേം കെമിസ്ട്രി ... ശരിക്കും ഇവര്‍ തമ്മില്‍ ശരിക്കും വിട്ടുപിരിയാനാകത്തെ സൌഹൃദവും ... പ്രണയവും ഒക്കെ ഉണ്ടോ എന്ന് തോന്നും ... ഫ്രണ്ട്ഷിപ്പ് പ്രണയം ഒക്കെ വളരെ മനോഹരം ആയി എഴുതുകയും അവതരിപ്പിക്കുകയും ..അത് മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും ആയി... പ്രകടനങ്ങള്‍ : ഓരോതരുടെം പ്രകടനങ്ങള്‍ എടുത്തു പറയേണ്ടവ ആണ്... എനിക്ക് ആരുടേം പേരുകള്‍ അറിയില്ല... പക്ഷെ ഒരു കാര്യം ഉറപ്പാ നാളത്തെ മലയാള സിനിമയുടെ മിന്നും താരങ്ങള്‍ ആണ് ഇവര്‍ വിനിതാ കോശി -എല്ലാ കോളേജുകളിലും കണ്ടേക്കാവുന്ന, കുട്ടികളോട് അടുപ്പമുള്ള കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വേഷം നന്നായിത്തന്നെ ചെയ്തു റോണ്‍ ഡേവിഡ് - പല സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ആളാണ് റോണ്‍ ..അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന്.. കോട്ടയം പ്രദീപ്, രഞ്ജി പണിക്കർ, ദിനേഷ് പണിക്കർ, പിന്നെ ഒരു വമ്പൻ സർപ്രൈസും പ്രേക്ഷകര്‍ക്കായി ഗണേഷ് കാത്തുവച്ചിട്ടുണ്ട് verdict : 4 / 5 കുടുമ്പം ആയിട്ടും ..കൂട്ടുകാരും ഒക്കെ ആയി അടിച്ചു പൊളിച്ചു പഴയ കോളേജ് ലൈഫ് ഓര്‍മ്മകള്‍ ഒക്കെ മനസ്സില്‍ ഇട്ടു.. കമ്പ്ലീറ്റ് ആനന്ദം തരുന്ന ചിത്രം വാല്‍കഷ്ണം : ആനന്ദം തരുന്ന ആനന്ദം വലുതാണ്..ഒന്ന് ഒരു നല്ല സിനിമ കണ്ട സന്തോഷം ..രണ്ടു ..ഒരുപറ്റം പുതിയ ചെറുപ്പകാര്‍ ക്യാമറക്ക് മുന്നിലും പിന്നിലും വന്നതിന്റെ സന്തോഷം നന്ദി ഗണേഷ് ആന്‍ഡ് ടീം ഇത് മലയാളത്തിന്റെ ഹാപ്പി ഡേയ്‌സോ അല്ല ദിൽ ചാഹ്താ ഹേയോ ഒന്നുമല്ല.. ഇത് നമ്മള്‍ മലയാളികളുടെ മലയാള സിനിമയുടെ ആനന്ദമാണ് പരമാനന്ദമാണ് .. ഇത് ഒരു ഒരൊന്നന്നര ട്രിപ്പ് ആയി പോയി എന്നാലും .. <3 read more reviews @ https://www.facebook.com/malayalamfilmreviews