1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Aanmariya Kalippilaanu ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Aug 17, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    ട് ഒരു ഭീകരജീവിയാണു എന്ന ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ മിഥുന്‍ മാനുവേല്‍ തോമസിന്റെ സിനിമയാണ് ആന്‍ മരിയ കലിപ്പിലാണ്. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാന്‍ കഴിയാതെ പോയെങ്കിലും പിന്നീട് ഡിവിഡി റിലീസ് ചെയ്തപ്പോള്‍ ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ നേടാന്‍ ആടിനായിരുന്നു. അതു കൊണ്ട് തന്നെ മിഥുന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിംഗില്‍ പ്രതീക്ഷകളുണ്ടാകുന്നത് സ്വഭാവികം.

    വ്യക്തിപരമായി ആട് എന്ന സിനിമ ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ആന്‍ മരിയയുടെ അവസ്ഥ എന്താണെന്നറിഞ്ഞതിനു ശേഷം മാത്രം കണ്ടാല്‍ മതി എന്ന തീരുമാനമെടുത്തത് കൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ ആന്‍ മരിയയുടെ കലിപ്പ് കാണാന്‍ തിയറ്ററില്‍ പോകാതിരുന്നത്. ഓംശാന്തി ഓശാനയുടെ തിരകഥാകൃത്ത് എന്നതിലുപരി മിഥുന്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ആടിന്റെ സംവിധായകന്‍ എന്ന നിലയിലാണ്.

    എന്നിട്ടും ആന്‍ മരിയയുടെ റിലീസ് ദിവസങ്ങളില്‍ ഒരു വലിയ ആരവമൊന്നും ഉണ്ടായില്ല. നായക കേന്ദ്രീകൃത സിനിമകള്‍ അല്ലാത്തവയോട് മുഖം തിരിക്കുന്ന മലയാളി സ്വഭാവം ദൈവ തിരുമകള്‍ ഫെയിം ബേബി സാറയുടെ ചിത്രത്തിനോടും കാണിച്ചു. സണ്ണി വെയ്ന്‍ എന്ന നടനെ മലയാളികള്‍ ഇതു വരെ ഒരു സോളോ ഹീറോ പരിവേഷത്തില്‍ പരിഗണിച്ചിട്ടുമില്ലല്ലോ..!! ഷാജി പാപ്പന്റെ ആരാധകരെങ്കിലും ഈസിനിമ ആദ്യം കണ്ടിരുന്നെങ്കില്‍ എന്നൊരു ചോദ്യമുയര്‍ന്നു വന്നേക്കാം. പക്ഷെ ഷാജി പാപ്പന്‍ ആരാധകരില്‍ ഭൂരിപക്ഷവും ഡിവിഡി ഇറങ്ങുമ്പോള്‍ മാത്രം സിനിമ കാണാന്‍ ഭാഗ്യം ലഭിച്ചവരാണ്. ആദ്യ ദിവസങ്ങളില്‍ ആന്‍ മരിയ കണ്ട ചുരുക്കം ചില ആളുകള്‍ സിനിമയെ പറ്റി നല്ല അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടാകട്ടെ എന്ന തിരുമാനത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് മിഥുന്റെ ഒരു അഭിമുഖം വായിക്കാനിടയായത്. ആട് എന്ന സിനിമയില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയും അത് തിരുത്തിയാണ്

    ആന്‍ മരിയ ഒരുക്കിയിരിക്കുന്നത് എന്നും അതില്‍ സംവിധായകന്‍ പറയുന്നു. തന്റെ കാഴ്ച്ചപ്പാടുകളെ തള്ളിക്കളഞ്ഞ പ്രേക്ഷകരെ കുറ്റപ്പെടുത്താതെ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന, സേഫ് സോണില്‍ കളിക്കാന്‍ താല്പര്യമില്ലെന്ന് പറയുന്ന ധീരനായ ഒരു സംവിധായകന്റെ വാക്കുകളായിരുന്നു അത്. ഇത് ആന്‍ മരിയയുടെ കലിപ്പ് കണ്ടേ തീരു എന്നതില്‍ കൊണ്ടെത്തിച്ചു. ശേഷം തിയറ്ററില്‍..!

    ആന്‍ മരിയയുടെ കലിപ്പിനു കാരണം റോയ് - തെരേസ ദമ്പതികളുടെ ഏക മകളാണ് ആന്‍ മരിയ. റോയും തെരേസയും ഡോക്ടേര്‍മാരാണ്. റോയ് റെഡ് ക്രോസിലാണ് വര്‍ക്ക് ചെയ്യുന്നത് ഇപ്പോള്‍ സിറിയയിലാണു. ആന്‍ മരിയക്ക് ഒരു വലിയ ലോംഗ് ജമ്പുകാരിയാകണമെന്നാണ് ആഗ്രഹം. അതിനായ് പരിശ്രമിക്കുന്നുമുണ്ട്. ഒരു ദിവസം സ്കൂളില്‍ വെച്ച് ആന്‍ മരിയ തന്റെ പിടി മാഷ് മറ്റൊരു ടീച്ചറോട് സംസാരിക്കുന്നതും ടീച്ചര്‍ കരയുന്നതും കാണുന്നു. മാഷ് സംസാരിച്ചപ്പോള്‍ ടീച്ചര്‍ എന്തിനാണ് കരഞ്ഞതെന്ന ചോദ്യം ആന്‍ മരിയ പ്രിന്‍സിപ്പാളിനോട് ചോദിക്കുന്നു. പ്രിന്‍സിപ്പാള്‍ മാഷിനെ ചോദ്യം ചെയ്യുന്നു. ആന്‍ മരിയയാണ് ഇത് പ്രിന്‍സിപ്പാളിനോട് പറഞ്ഞതെന്ന് മനസ്സിലാക്കിയ മാഷ് ആനിനെ ലോംഗ്ജമ്പ് സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് പുറത്താക്കുന്നു. മാഷിനോട് പ്രതികാരം ചെയ്യാന്‍ ആന്‍ മരിയ ഒരാളെകണ്ടെത്തുന്നു. ഗിരീഷ് . പൂമ്പാറ്റ ഗിരീഷ്..!!!!!

    ഒരൊറ്റ വാക്കില്‍ ഒരു മനോഹര ചിത്രം എന്ന് ആന്‍ മരിയ കലിപ്പിലാണിനെ വിശേഷിപ്പിക്കാം. ഒരു ചെറിയ കഥ അതില്‍ ഒരു പാട് അഭിനേതാക്കളെ ഉള്‍പ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. കുട്ടികളുടെയും വലിയവരുടെയും ചെറുപ്പക്കരുടെയുമൊക്കെ മനസ്സില്‍ പതിയാന്‍ തക്കവണ്ണമുള്ളതെല്ലാം ആന്‍ മരിയയിലുണ്ട്. ഒരു കുട്ടി അധ്യാപകനോട്

    പ്രതികാരം ചെയ്യുക എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ക്കുള്ള മറുപടി സിനിമയിലുണ്ട്. മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് സിനിമ കാണിച്ചു തരുന്നു. ഒരു കുട്ടിയുടെ ഏറ്റവും വലിയ ഫ്രണ്ട്സ് അവരുടെ മാതാപിതാക്കളാകണമെന്നത് സിനിമയിലൂടെ പറയുന്നുണ്ട്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തിലൂടെ പങ്ക് വെക്കുന്നുണ്ടെങ്കിലും ഇതൊന്നും സത്യന്‍ അന്തിക്കാട് സ്റ്റൈല്‍ സാരോപദേശ രൂപത്തിലല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

    ടൈറ്റില്‍ റോളില്‍ അഭിനയിച്ച ബേബി സാറ മുതല്‍ ഗസ്റ്റ് റോളില്‍ എത്തുന്ന ദുല്‍ഖര്‍ ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. എഡിറ്റിംഗില്‍ കാണിച്ച സൂക്ഷമത ചിത്രത്തെ ഒട്ടും ബോറടിപ്പിക്കാത്തതാക്കി മാറ്റി. എന്ത് കൊണ്ട് ആടിന്റെ പരാജയത്തിനു ശേഷവും മിഥുന് ഒരു സിനിമ ചെയ്യാന്‍ കിട്ടി എന്നതിനു ആന്‍ മരിയ ഉത്തരം നല്കും. ഈ സിനിമ നിങ്ങള്‍ കാണാതിരുന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആട് പരാജയപ്പെട്ടത് പോലെ ഇതും പരാജയപ്പെടും ഇതിന്റെ പരാജയം മിഥുന്‍ എന്ന സംവിധായകന്‍ അടുത്ത സിനിമ ചെയ്യാനുള്ള ഒരു തടസ്സമായി മാറാനും പോകുന്നില്ല. പക്ഷെ ഈ സിനിമ തിയറ്ററില്‍ നിന്ന് തന്നെ കാണണം എന്ന് നിങ്ങള്‍ തിരുമാനിച്ചാല്‍ അത് ഒരു പ്രചോദനമാണ് ബോക്സോഫീസ് ചേരുവകളെ കുത്തി നിറക്കാതെ സിനിമ ചെയ്യാന്‍ ചങ്കൂറ്റം കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കുള്ള പ്രചോദനം. ആന്‍ മരിയ നിങ്ങളെ നിരാശരാക്കില്ല...!!!!
     
    Spunky, Janko, Mark Twain and 2 others like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns

    Good one :beach:
     
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks NS :Thnku:
     

Share This Page