Watched Abrahaminte Santhathikal ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥയെ മികച്ച സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ഒരു ആക്ഷൻ ക്രൈം ത്രില്ലർ. Shaji Padoor Shaji Padoor എന്ന സിനിമയിൽ ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയുടെ ആദ്യ സംവിധാന സംരഭം മോശമായില്ല. അദ്ദേഹത്തിന്റെ പരിചയ സമ്പന്നത സിനിമയിലുടനീളം വ്യക്തമായിരുന്നു.മികവുറ്റ സംവിധാനം. തീർച്ചയായും ഈ മനുഷ്യൻ അഭിനന്ദനം അർഹിക്കുന്നു. Haneef Adeniയുടെ ശരാശരിക്ക് മുകളിൽ നിൽക്കുന്ന രചനയായിരുന്നു ഈ സിനിമ. വലിയൊരു സംഭവമായി തോന്നാത്ത ഒരു സ്ക്രിപ്റ്റ്. സംഭാഷണങ്ങൾ മികച്ചതായിരുന്നു. പല സീനുകളിലും ത്രില്ലടിപ്പിച്ചിരുത്തിയത് Gopi Sunderന്റെ പശ്ചാത്തല സംഗീതമാണെന്ന് നിസ്സംശയം പറയാം. മഹേഷ് നാരായണന്റെ എഡിറ്റിങ്ങും മികവുറ്റതായിരുന്നു. Mammootty എന്ന താരത്തെ അല്ലാതെ മമ്മൂട്ടി എന്ന അഭിനേതാവിനെ പല സ്ഥലങ്ങളിലും കാണാനായി എന്നത് സന്തോഷം തന്നൊരു കാര്യമായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ മികച്ചൊരു പ്രകടനവും നല്ലൊരു സിനിമയും കാണാനായി. സംവിധാന മികവും മികച്ച പശ്ചാത്തല സംഗീതവും അല്ലാതെ എടുത്ത് പറയാനുള്ള മറ്റൊന്ന് മമ്മൂക്കയുടെ പ്രകടനം തന്നെയാണ്. മറ്റുള്ള കഥാപാത്രങ്ങളിലൊക്കെ ഒരു ഏച്ചുകെട്ടൽ...... വല്ലാത്തൊരു നാടകീയത.... ഒരു കൃത്രിമത്വം ഫീൽ ചെയ്തു. പ്രത്യേകിച്ചും അൻസൺ ചെയ്ത കഥാപാത്രം. സസ്പെൻസ് എന്നിലെ പ്രേക്ഷകനെ വലിയ രീതിയിൽ സ്വാധീനിച്ചില്ല.... ഞെട്ടിച്ചില്ല..... പക്ഷേ ടെയിൽ എൻഡ് ഒരുപാട് ഇഷ്ടായി. ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥയെ മികവുറ്റ സംവിധാനത്തിലൂടെയും മികച്ച പശ്ചാത്തല സംഗീതത്തിലൂടെയും മമ്മൂക്കയുടെ മികച്ച പ്രകടനത്തിലൂടെയും ആസ്വാദനയോഗ്യമാക്കിയൊരു ആക്ഷൻ ക്രൈം ത്രില്ലെർ. മികവുറ്റൊരു ക്രൈം ത്രില്ലെർ ആണെന്ന അഭിപ്രായം ഒന്നുമില്ല എവിടെയൊക്കെയോ എന്തൊക്കെയോ ഒരു പൊരുത്തക്കേടുകളും ചേർച്ചക്കുറവുകളും വ്യക്തമായിരുന്നു. (അഭിപ്രായം തികച്ചും വ്യക്തിപരം )