അബ്രഹാമിന്റെ സന്തതികൾ റാന്നി ക്യാപ്പിറ്റോൾ ഉപാസന 90 % ആദ്യ പകുതി ഇമോഷണൽ ത്രില്ലർ എന്ന് സൂചിപ്പിക്കുന്ന വിധം.മറ്റൊരു വില്ലൻ പരമാവധി പോയാൽ ഗ്രേറ്റ് ഫാദർ ലെവൽ എന്ന് കരുതി ഇന്റർവെല്ലിന് പുറത്തിറങ്ങി രണ്ടാം പകുതി കളി മാറി ഗതി മാറി ഫാമിലി ഇമോഷണൺ ഡ്രാമയിൽ നിന്ന് ചടുലമായ മാറ്റം.ചെറിയ ചെറിയ ട്വിസ്റ്റ് .ആക്ഷൻ രംഗങ്ങളിലുടെ ക്ലെമാക്സിലേക്ക്. ആദ്യ പകുതിയിലെ സീരിയൽ കില്ലർ കഥ ഫാമിലി ഇമോഷണൽ Drama ഇവക്കുള്ള ഉത്തരമാണ് അവസാന 20 മിനിറ്റ്. ഒരേ രക്തത്തിന്റെ കഥ Positive ikka is back ശരിക്കും ഇതിലുടെ തന്നെയാണ്. ലാലേട്ടൻ ഫാൻ ആണങ്കിലും ഇക്കയുടെ നല്ല പടങ്ങളെ / നല്ല ത്രില്ലറുകളെ അംഗീകരിക്കുന്ന എനിക്ക് പൂർണ്ണ തൃപ്തി നൽകി ഇക്കയുടെ പെർഫോമൻസ് ഇക്കയുടെ അനുജൻ വേഷത്തിൽ വന്ന നടനും നന്നായി ചെയ്തു. ഷാജോൺ സിദ്ദിഖ് എല്ലാം തങ്ങളുടെ റോൾ നന്നായി ചെയ്തു ഡയറക്ഷൻ കിടിലൻ അൻവർ റഷീദ് പോലെ അമൽ നീരദ് പോലെ നാളെത്തെ മികച്ച സംവിധായകനാകും ഷാജി പാടുർ സാധാരണ ക്ലിഷേ കഥയാണേലും തിരക്കഥ മികച്ചു നിന്നു. നല്ല BG M നെഗറ്റിവ് ആദ്യ പാട്ട് നന്നായിരുന്നെങ്കിലും പാട്ടുകൾ ഏച്ചുകെട്ടിയ പോലെ തോന്നി. പാട്ടുകൾ ഒന്നിൽ ഒതുക്കാമായിരുന്നു ഫസ്റ്റ് ഹാഫിലെ ഇമോഷണൽ രംഗങ്ങൾ കൂടി അൽപ്പം ഒഴിക്കാമാരുന്നു. മറ്റ് നെഗറ്റീവ് ഒന്നും പറയാനില്ല * 4/5 മൊത്തത്തിൽ പറഞ്ഞാൽ ആദ്യ പകുതിയിലെ ഇമോഷണൽ രംഗങ്ങൾ ഒഴിച്ചു നിർത്തിയാൽ നല്ലൊരു ത്രില്ലിംഗ് സിനിമ തീയേറ്ററിൽ നിന്നു തന്നെ കാണുക