Aby is simple but beautiful വളരെ രസകരമയിട്ട് എബിയുടെ കുട്ടികാലം തൊട്ടു ആണ് സിനിമ തുടങ്ങുന്നത് , എബിയുടെ സ്വപ്നം അവന്‍ ആരാണ് എന്താണ് തുടങ്ങി എല്ലാ വിവരങ്ങളും പ്രേക്ഷകര്‍ക്ക് നല്‍കി തുടക്കം , അവിടെന്നു നര്‍മ മുഹുര്‍ത്തങ്ങളിലൂടെ ആദ്യ പകുതി , രണ്ടാം പകുതി മൊത്തത്തില്‍ മാറുന്നു ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് , അവിടെ എബി കണ്ടുമുട്ടുന്ന ആള്‍ എബിയുടെ എല്ലാം മാറ്റി മറിക്കുന്നു , വളരെ രസവും പ്രചോദനവുമേകിയ ക്ലൈമാക്സ് , ചിത്രത്തിന്റെ അവസാനം എബി യുടെ സ്വപ്നം പ്രേക്ഷകന്റെം കൂടെ ആകുന്നു , അവിടെ ആണ് സംവിധായകന്റെ വിജയവും സന്തോഷ് എച്ചികാനത്തിന്റെ വളരെ ലളിതമായ തിരകഥ , ഭംഗിയുള്ള ദ്രിശ്യങ്ങളേകി സുധീര്‍ , സിനിമയില്‍ ഒഴുകി നീങ്ങിയ പശ്ചാത്തലം , സന്ദര്‍ഭത്തിന് താളത്തിനും അനുസരിച്ചുള്ള പാട്ടുകള്‍ , എല്ലാത്തിനും ഉപരി അരങ്ങേറ്റം നന്നാക്കിയ സംവിധായകനും പ്രകടനങ്ങള്‍ : വിനീത് എബി ആയി തന്നെ ജീവിച്ചു , സംഭാഷണങ്ങള്‍ കുറവായിരുന്നു എന്നാല്‍ ശരീരപ്രകൃതം കൊണ്ട് ആ കഥാപാത്രത്തിനെ ബംഗി ആക്കാന്‍ അദ്ദേഹത്തിന് ആയി മരീന , ഹാപ്പി വെഡിംഗ് ഫെയിം , നല്ല കഥാപാത്രവും , തന്മയത്വത്തോടെയുള്ള പ്രകടനവും എബി യുടെ ബാല്യം അഭിനയിച്ച പയ്യന്‍ മയല സിനിമയ്ക്കു ഭാവി വാഗ്ദാനം ആയിരിക്കും സുരാജ് – emotional സീനുകളും കോമഡിയും ഒരുപോലെ കയ്കാര്യം ചെയ്യാന്‍ കഴിവുള്ള നടന്‍ , അദേഹത്തെ ഭംഗി ആയി ഉപയോഗിക്കാന്‍ സംവിധായകന് ആയി സുധീര്‍ കരമന – എപ്പോഴത്തെയും പോലെ മികച്ച പ്രകടനം അജു തമാശകളാല്‍ നിറഞ്ഞു നിന്ന് സിനിമയിലെ surprise factor മനിഷ് , ആ കഥാപാത്രത്തിന്റെ രൂപത്തിനും ഭാവത്തിനും apt ആയിരുന്ന casting , മികച്ച പ്രകടനവും പേര് അറിയാത്ത ഒരുപാട് പേര്‍ ഉണ്ട് എല്ലാവരും വളരെ ഭംഗി ആയി ചെയ്തു പോരായ്മ ആയി തോന്നിയത് എബി ജീവിതത്തിലെ വഴി തിരിവ് ഉണ്ടാക്കിയ ആളെ കണ്ടു മുട്ടിയത് അത്ര വിശ്വാസകരം ആയിരുന്നില്ല verdict : 3.5/5 കുടുമ്പവും ഒത്തു കാണാവുന്ന കൊച്ചു മനോഹര ചിത്രം