1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Adam Joan - A PRITHVIRAJ Movie - FDFS Review

Discussion in 'MTownHub' started by Kunjappu, Sep 1, 2017.

  1. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    ***My Review***
    -ആദം ജോൺ-

    യുവനിരയിൽ ഏറ്റവുമധികം ത്രില്ലർ സിനിമകൾ ചെയ്തിട്ടുള്ളയാളാണ് പൃഥ്വിരാജ്. അതിൽ മിക്കതും പ്രേക്ഷകശ്രദ്ധ നേടിയതുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നായകനാവുന്ന ഒരു ഫാമിലി ത്രില്ലർ റിലീസവുന്നു എന്നറിഞ്ഞാൽ തന്നെ പ്രതീക്ഷകൾ ഏറെയാണ്. സംവിധായകൻ ജിനു എബ്രഹാം രചിച്ച ആദ്യത്തെ രണ്ടു തിരക്കഥകളിൽ ശശികുമാറിന്റെ കാസ്റ്റിങ് ഒഴിച്ചു നിർത്തിയാൽ എനിക്ക് ഇഷ്ടപെട്ട ഒരു ത്രില്ലർ ആയിരുന്നു 'മാസ്റ്റേഴ്സ്' അതുകൊണ്ട് ജിനുവിലും ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു.

    സിനിമയിലേക്ക് കടക്കുമ്പോൾ;
    സ്‌കോട്ടലന്റിൽ നിന്നും തുടങ്ങുന്ന ചിത്രം പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആദം ജോൺ പോത്തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു. രാഹുൽ മാധവ്, ഭാവന തുടങ്ങിയവർ ബന്ധുക്കളായും നരേൻ ലെന എന്നിവർ അവരുടെ സ്‌കോട്ട്ലന്റിൽ സ്ഥിരതാമസമാക്കിയ സുഹൃത്തുക്കളായും നമുക്ക് മുന്നിലെത്തുന്നു. അധികം വൈകാതെ തന്നെ ആ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാവുന്നതോടെ നാട്ടിൽ താമസിക്കുന്ന ആദമിന് അവിടേക്ക് എത്തേണ്ട സഹചര്യമുണ്ടാവുന്നു.

    പിന്നീട് സിനിമ കടന്നുപോകുന്നത് ആദത്തിന്റെ പ്രണയവും, വിവാഹവുമെല്ലാം കാണിക്കുന്ന ഫ്ലാഷ്ബാക്കിലൂടെയാണ്. രസകരമായ പ്രണയരംഗങ്ങൾക്കൊപ്പം തന്നെ, ഇപ്പോൾ ഏറെ പ്രീതി നേടിയ 'ഈ കാറ്റു' എന്ന ഗാനവും ആസ്വദിക്കാം. മണിയൻപിള്ള രാജു, സിദ്ധാർത്ഥ ശിവ, മിഷ്ടി ചക്രബർത്തി എന്നിവരാണ് ആ രംഗങ്ങളിൽ പ്രത്യക്ഷപെടുന്ന താരങ്ങൾ. 'എമി' എന്ന കഥാപാത്രത്തെയാണ് മിഷ്ടി അവതരിപ്പിച്ചത്. വളരെ കുറച്ച് രംഗങ്ങളിലെ ഉള്ളുവെങ്കിലും പ്രകടനം തൃപ്തികരമായിരുന്നു.

    തുടർന്ന് കുടുംബ ബന്ധങ്ങളുടെ തീവ്രതയിൽ അവതരിപ്പിച്ച വൈകാരികമായ ചില രംഗങ്ങളോടെ ഫ്ലാഷ്ബാക്ക് അവസാനിക്കുകയും വീണ്ടും കഥയിലേക്ക് തന്നെ കടക്കുന്നു. അതോടെ നായകന് ഒരു ലക്ഷ്യം ഉണ്ടാവുകയും അയാൾ അതിനായി പുറപ്പെടുകയും ചെയ്യുന്നതോടെ ത്രില്ലർ മൂഡിലേക്ക് മാറിയ സിനിമയുടെ ഇന്റർവെൽ ബ്ലോക്ക് അതിഗംഭീരം തന്നെ ആയിരുന്നു.

    രണ്ടാംപകുതി ആരംഭിക്കുമ്പോൾ ചില ട്വിസ്റ്റുകളും വഴിത്തിരിവുകളുമുണ്ടാവുന്നു, എങ്കിലും ആദ്യപകുതിയെ അപേക്ഷിച്ച് സ്വൽപം മന്ദഗതിയിൽ സഞ്ചരിക്കുന്ന സിനിമയെ ഒട്ടും ബോറടിപ്പിക്കാതെ തന്നെ മുന്നോട്ട് നയിക്കാൻ മികച്ച സിനിമാട്ടോഗ്രാഫി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ സഹായിച്ചു. ആഡംബര കാറിന്റെ പരസ്യം പോലെ ചില രംഗങ്ങളിൽ പല ആംഗിളിൽ നിന്നായി നായകന്റെ കാറിനെ കാണിക്കുന്നത് മാത്രമാണ് ആ രംഗങ്ങളിൽ കുറച്ചെങ്കിലും അരോചകമായി തോന്നിയത്.

    സ്‌കോട്ട്ലന്റിൽ നടന്ന ചില ദുരൂഹമായ സംഭവങ്ങൾക്ക് തന്റെ നഷ്ടങ്ങളുമായും, ലക്ഷ്യവുമായും ബന്ധമുണ്ടെന്ന് നായകൻ മനസിലാക്കുന്ന രംഗങ്ങൾ ഏറെ ഉദ്വേഗജനകമായിരുന്നു. മലയാളത്തിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയത്തിലൂടെയാണ് സിനിമ ക്ളൈമാക്സിലേക്ക് അടുക്കുന്നത്. അതിനിടയിൽ ഏറെ കയ്യടികൾ വാങ്ങിയ ചില രംഗങ്ങൾ വന്നത് സിനിമയുടെ ഒരു പ്ലസ് പോയിന്റ് തന്നെ ആയിരുന്നു.
    ആകെയുള്ള ഒരു സംഘട്ടന രംഗം ശരാശരിക്ക് മുകളിൽ നിന്നപ്പോൾ, പ്രതീക്ഷിച്ചതിന് വിപരീതമായി പ്രേക്ഷകരെ ഞെട്ടിക്കുകയും അതോടൊപ്പം മനസ്സിലൊരു വിങ്ങൽ ഉണ്ടാക്കുകയും ചെയ്യുന്ന ക്ളൈമാക്‌സായിരുന്നു ആദം ജോണിന്റേത്. മാത്രവുമല്ല ഭാവന, നരേൻ എന്നിവർ പറയുന്ന വാക്കുകൾ അതിന് ആക്കം കൂട്ടി.

    മൊത്തത്തിൽ, പൃഥ്വിരാജിന്റെ ഒരു വൺ മാൻ ഷോ തന്നെയായിരുന്നു ചിത്രം. അത് ഊട്ടിയുറപ്പിക്കുന്ന സ്‌ക്രീൻ പ്രസൻസ്, ഡയലോഗ് ഡെലിവെറി എന്നിവയായിരുന്നു അതിന്റെ കാരണങ്ങൾ. പ്രത്യേകിച്ചും സെന്റിമെന്റ്‌സ് രംഗങ്ങളിൽ വീണ്ടും മികവ് പുലർത്താൻ പൃഥ്വിക്ക് സാധിച്ചു. അവസാനം വരെ കൂടെയുള്ള സുഹൃത് സിറിയക്ക് ആയി നരേനും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. ഒരു ഫാമിലി ത്രില്ലറാണ് കാണാൻ പോകുന്നത് എന്നു മനസിലുറപ്പിച്ചുകൊണ്ട്‌ ആദം ജോണിന് ടിക്കറ്റ് എടുക്കുന്നവർക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല, പ്രത്യേകിച്ചും ഈ ഓണാവധിക്ക് ഫാമിലിയോടൊപ്പം ധൈര്യമായി കാണാവുന്ന ചിത്രം കൂടിയാണ് ആദം ജോൺ.

    Kunjappu

    Sent from my Lenovo A6000 using Tapatalk
     
    Last edited: Sep 1, 2017
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Thanks da
     
    Kunjappu likes this.
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Kunjappu likes this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thannks....
     
    Kunjappu likes this.

Share This Page