Shaji Kailas ഈ പേര് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചമാണ്.... സംവിധായകന്റെ പേര് നോക്കി പലരും സിനിമയ്ക്ക് പോകാൻ ധൈര്യപ്പെട്ടത് അല്ലേൽ സിനിമ കാണാൻ ഇരിക്കുന്നത്.... ദേ ഈ മനുഷ്യന്റെ സിനിമകൾക്ക് ആയിരിക്കും.... എന്റെ കാര്യം എന്തായാലും അങ്ങനാണ്.... പ്രിയദർശൻ സാറിന് ശേഷം ഏറ്റവും കൂടുതൽ ആരാധിക്കുന്ന സംവിധായകൻ.... ഒരേയൊരു സംവിധായകനെ മാത്രേ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ളൂ അത് ഈ മനുഷ്യനെയാണ്..... അത്രയ്ക്ക് ഇഷ്ടമാണ് ഷാജി കൈലാസ് എന്ന സംവിധായകനെ.... അത്രയ്ക്ക് ആരാധനയാണ് അദ്ദേഹത്തോട്. അദ്ദേഹത്തിന്റെ കരിയറിലേക്ക് ഒരു എത്തി നോട്ടം..... 1989ൽ ജഗദീഷിന്റെ രചനയിൽ സുരേഷ് ഗോപിയെ നായകനാക്കി "ന്യൂസ്" എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമാ ലോകത്തേക്ക് നടന്നു കയറിയ വ്യക്തി. പിന്നീട് 1990ൽ സൺഡേ 7PM എന്നൊരു ചിത്രമായിരുന്നു അദ്ദേഹത്തിന്റെ സംവിധാനനത്തിൽ പുറത്തിറങ്ങിയത്.... പക്ഷേ ആ ചിത്രം വലിയൊരു പരാജമായി തീർന്നു പക്ഷേ ആ മനുഷ്യൻ തളർന്നില്ല അതേ വർഷം തന്നെ മറ്റൊരു ചിത്രവുമായി അദ്ദേഹം തിരിച്ചു വന്നു ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു അത് ചിത്രത്തിന്റെ പേര് "Dr പശുപതി" ഇന്നസെന്റ് നായകനായ ആ ചിത്രം ആ വർഷത്തെ പണംവാരി ചിത്രങ്ങളിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചു. അവിടെ ഒരു കൂട്ടുകെട്ട് രൂപപ്പെടുകയും ചെയ്തു.... മലയാള സിനിമയ്ക്ക് ലഭിച്ച ശക്തമായൊരു കൂട്ടുകെട്ട്..... പിന്നീട് ചരിത്രമായൊരു കോംമ്പോ..... ഷാജി കൈലാസ് - രഞ്ജി പണിക്കർ.... മലയാളത്തിന്റെ ഫയർ ബ്രാൻഡ് കൂട്ടുകെട്ട്. അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത സൗഹൃദവും കിലുക്കാംപെട്ടിയും ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിച്ചില്ല.... അവിടന്ന് ആണ് ആ മനുഷ്യന്റെ കരിയർ തന്നെ മാറുന്നത്.... ഷാജി കൈലാസ് എന്ന ബ്രാൻഡ് രൂപപ്പെടുന്നത്..... തന്റെ കരിയറിലെ വലിയ വിജയമായ പശുപതിയുടെ രചയിതാവുമായി അദ്ദേഹം വീണ്ടും കൈകോർത്തു.... വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ആ സിനിമയുടെ പേര് "തലസ്ഥാനം". അവിടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ മാത്രമായിരുന്നില്ല മറ്റ് മൂന്ന് പേരുടെ കരിയറും കൂടെ മാറി മറഞ്ഞിരുന്നു..... രഞ്ജി പണിക്കർ എന്ന എഴുത്തുകാരന്റേയും സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ് എന്നീ അഭിനേതാക്കളുടേയും. ഷാജി കൈലാസ് ആക്ഷൻ സിനിമകളിലേക്ക് തിരിഞ്ഞപ്പോൾ രഞ്ജി പണിക്കർ എന്ന ഫയർ ബ്രാൻഡ് എഴുത്തുകാരൻ അവിടെ രൂപപ്പെട്ടു തുടങ്ങി.... സുരേഷ് ഗോപിയുടെ ആക്ഷൻ സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്..... നരേന്ദ്ര പ്രസാദ് എന്ന അഭിനേതാവിന്റെ വില്ലൻ കഥാപാത്രങ്ങളിലേക്കുള്ള തുടക്കം..... അതിലുപരി അതിശക്തമായ ഒരു സൗഹൃദം അവിടെ രൂപപ്പെട്ടു തുടങ്ങിയിരുന്നു.... ഒരു ത്രിമൂർത്തി സംഗമം.... ഷാജി കൈലാസ് -രഞ്ജി പണിക്കർ -സുരേഷ് ഗോപി ത്രയങ്ങളുടെ റൈസിംഗ്. അതേ വർഷം തന്നെ നീലക്കുറുക്കൻ എന്ന കോമഡി ചിത്രം അദ്ദേഹം സംവിധാനം ചെയ്തു പക്ഷേ വലിയ വിജയമായില്ല. വീണ്ടും അദ്ദേഹം തന്റെ രാശിയായ രഞ്ജി പണിക്കരുമായി കൈകോർത്തു. "സ്ഥലത്തെ പ്രധാന പയ്യൻസ്" എന്ന ചിത്രമായിരുന്നു ആ കൂട്ടുകെട്ടിൽ പിറവിയെടുത്ത ആ സിനിമ. വലിയ വിജയമായ ആ പൊളിറ്റിക്കൽ ത്രില്ലർ ജഗദീഷ് എന്ന അഭിനേതാവിന്റെ ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. അടുത്ത വർഷം അതായത് 1993ൽ വീണ്ടും ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ ഒരു ചിത്രം പുറത്തിറങ്ങി.... നായകൻ സുരേഷ് ഗോപി..... ചിത്രത്തിന്റെ പേര് "ഏകലവ്യൻ"..... ഏകലവ്യൻ എന്ന പൊളിറ്റിക്കൽ ത്രില്ലെർ സുരേഷ് ഗോപിക്ക് ചാർത്തി നൽകിയത് സൂപ്പർ സ്റ്റാർ എന്നൊരു ഇമേജ് ആയിരുന്നു. അദ്ദേഹത്തിന്റെ വിജയ തേരോട്ടത്തിന്റെ തുടക്കം..... മലയാളം കണ്ട വലിയ വിജയങ്ങളിലൊന്നായി ഏകലവ്യൻ മാറി. അതേ വർഷം തന്നെ ത്രിമൂർത്തികൾ വീണ്ടും ഒരുമിച്ചു.... ഇത്തവണ എത്തിയത് അധോലോക കഥയുമായാണ് ചിത്രത്തിന്റെ പേര് "മാഫിയ". ആ ചിത്രവും വലിയ വിജയമായി.... ആ കൂട്ടുകെട്ടിലെ അശ്വമേധം തുടർന്നു.... 1994ൽ ആ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോൾ മലയാള സിനിമാ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും അവർക്ക് മുൻപിൽ തകർന്നടിഞ്ഞു.... കേരളത്തിൽ ഒരു തരംഗമായി മാറി ആ സിനിമ.... ചിത്രത്തിന്റെ പേര് "കമ്മീഷണർ". ഭരത് ചന്ദ്രൻ IPS എന്ന Epic കഥാപാത്രത്തിന്റെ ജനനം. ആ ഒരു സിനിമ കൊണ്ട് സുരേഷ് ഗോപി സ്റ്റാർഡത്തിന്റെ extreme ലെവലിൽ എത്തി. ഇപ്പോഴും ആളുകളിൽ ആവേശം വാനോളമുയർത്തുന്നൊരു ചിത്രം.... "മോഹൻ തോമസിന്റെ....." എന്ന് തുടങ്ങുന്ന ഡയലോഗ് ഏതൊരു കൊച്ചു കുട്ടിയും ഇപ്പോഴും തെറ്റാതെ പറഞ്ഞു നടക്കും കാരണം ആ സിനിമ ആളുകൾക്കിടയിൽ അത്രയ്ക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നീട് രുദ്രാക്ഷം എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത് ചിത്രം പരാജയം ആയെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെ അദ്ദേഹത്തിന് നൽകിയത് രുദ്രാക്ഷമാണ്.... ആനി ചേച്ചിയെ അദ്ദേഹം പരിചയപ്പെടുന്നതും പിന്നീട് പ്രാണ സഖിയായി കൂടെ കൂട്ടുന്നതിനും ഈ ചിത്രം കാരണമായി. പിന്നീട് ആ ചിത്രം അദ്ദേഹത്തിന് നൽകിയ മറ്റൊരു സമ്മാനം രഞ്ജിത്ത് ആയിട്ടുള്ള സൗഹൃദമാണ്. 1995ൽ വീണ്ടും അദ്ദേഹം തന്റെ ആത്മമിത്രമായ രഞ്ജി പണിക്കരുമായി ഒരുമിച്ചു ഈ തവണ നായകനായി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. മലയാള സിനിമ കണ്ട വലിയ വിജയങ്ങളിൽ ഒന്നായ "The King" അവിടെ പിറവിയെടുത്തു.... മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി കിങ് മാറി. ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിലെ അവസാന സിനിമയായിരുന്നു അത്..... പിന്നീട് അവര് ഒരുമിച്ചൊരു സിനിമ ചെയ്യാൻ നീണ്ട പതിനേഴ് വർഷങ്ങളെടുത്തു. പിന്നീട് മഹാത്മ, അസുരവംശം എന്നീ സിനിമകൾ അദ്ദേഹം ഒരുക്കി പക്ഷേ അവയൊന്നും വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. 1997ൽ അദ്ദേഹം രഞ്ജിത്തുമായി വീണ്ടും ഒരുമിച്ചു ആ കൂടിച്ചേരലിൽ പിറവിയെടുത്ത സിനിമ.... അത് അദ്ദേഹത്തിന്റെ റേഞ്ച് തന്നെ മാറ്റിയ ചിത്രമായിരുന്നു.... ചിത്രത്തിന്റെ പേര് "ആറാംതമ്പുരാൻ" നായകൻ മോഹൻലാൽ.... നായിക മഞ്ജു വാര്യർ. അന്നേവരെയുള്ള മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കിയ ആ സിനിമ മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറി. കണിമംഗലം ജഗന്നാഥൻ തമ്പുരാൻ മലയാളികളിക്കിടയിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരുപക്ഷേ തന്റെ സിനിമകളിൽ ആദ്യമായ് ഗാനങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകുന്നത് ആറാം തമ്പുരാനിൽ ആയിരിക്കും. ചിത്രം ഇൻട്രസ്ട്രി ഹിറ്റ് ആയതിലുപരി മറ്റൊരു പ്രത്യേകത മറ്റൊരു ശക്തമായ കൂട്ടുകെട്ട് അവിടെ രൂപപ്പെട്ടു എന്നതാണ്. ഷാജി കൈലാസ് -രഞ്ജിത്ത് -മോഹൻലാൽ കൂട്ടുകെട്ട്..... മലയാള സിനിമയുടെ തലവര മാറ്റിയ കൂട്ടുകെട്ട്. പിന്നീട് S.N. സ്വാമിയുടെ രചനയിൽ ഒരുക്കിയ മമ്മൂട്ടി ചിത്രം ട്രൂത്ത് വലിയ വിജയമായില്ല.... പിന്നീട് തന്റെ പ്രിയ സുഹൃത്ത് സുരേഷ് ഗോപിയുമായി അദ്ദേഹം വീണ്ടും ഒരുമിച്ചു..... ഇത്തവണ അവർക്ക് വേണ്ടി പേന ചലിപ്പിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു.... ചിത്രത്തിന്റെ പേര് FIR. വലിയ വിജയമായി FIR. 2000ൽ അദ്ദേഹം വീണ്ടും രഞ്ജിത്തുമായി ഒരുമിച്ചു.... ഇത്തവണ വീണ്ടും മോഹൻലാൽ നായകൻ.... ചരിത്രം രചിക്കാൻ ഒരുങ്ങുകയായിരുന്നു അവരെന്ന് അവര് പോലും വിചാരിച്ചു കാണില്ല.... ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോൾ ഇത്തവണ മലയാള സിനിമയുടെ തലവര തന്നെ മാറി മറിഞ്ഞു.... മലയാളി ഏറ്റവും വലിയ ആഘോഷമാക്കിയ.... മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായ.... ട്രെൻഡ് സെറ്റർ ആയി മാറിയ.... വികാരമായി മാറിയ... യുവാക്കളുടെ ആവേശമായി മാറിയ.... തിരക്ക് നിയന്ത്രിക്കാൻ വയ്യാതെ തിയ്യേറ്ററുകാരുടേയും പോലീസുകാരുടേയും ഊണും ഉറക്കവും കളഞ്ഞ ആ സിനിമയുടെ പേരിന് മലയാള സിനിമയുടെ നട്ടെല്ല് എന്ന അർത്ഥവുമുണ്ട്..... "നരസിംഹം". കാലമേറെ കഴിഞ്ഞിട്ടും ആദ്യം കണ്ട അതേ ആവേശത്തോടെ ഇന്നും ആളുകൾ ഉത്സവമായി കൊണ്ടാടുന്ന ചിത്രം. ഒരുപക്ഷേ ഏറ്റവും കൂടുതൽ തവണ റീ റിലീസ് നടന്നതും ഈ സിനിമയ്ക്ക് ആയിരിക്കും.... വർഷാ വർഷവും അത് നടക്കുന്നു. മലയാളി ഏറ്റവും കൂടുതൽ തവണ പറഞ്ഞ.... പറഞ്ഞു കൊണ്ടിരിക്കുന്ന.... ഡയലോഗ് "നീ പോ മോനേ ദിനേശാ" എന്നായിരിക്കും. ആ ചിത്രം അത്രയേറെ ആഴത്തിൽ അവരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നു. ഷാജി കൈലാസ് എന്ന സംവിധായകൻ മലയാള സിനിമയുടെ അതികായനായി മാറിയ സമയം. മോഹൻലാലിന്റെ മീശപിരിയും മുണ്ട് മടക്കി കുത്തലും കേരളം കീഴടക്കി. നരസിംഹം മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജിത്ത് എന്നിവരുടെ ജീവിതം മാറ്റി മറിച്ചതിനോടൊപ്പം അവരുടെ സിനിമാ ജീവിതത്തിൽ അതിലേറെ ദോഷവും ചെയ്തിട്ടുണ്ട് എന്ന് വേണം പറയാൻ. കാരണം ആളുകൾ അവരിൽ നിന്നും നരസിംഹം പോലുള്ള സിനിമ മാത്രം പ്രതീക്ഷിക്കാൻ തുടങ്ങി.... അതിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് മോഹൻലാലിന് ആയിരിക്കും കാരണം അതേ പാറ്റേണിൽ മാത്രം അദ്ദേഹത്തെ വെച്ച് സിനിമയെടുക്കാൻ പലരും മത്സരിച്ചു.... ആ ഒരു മീശപിരി അമാനുഷിക കഥാപാത്രങ്ങളിൽ മോഹൻലാലും മയങ്ങി എന്ന് വേണം പറയാൻ പക്ഷേ ആർക്കും ഷാജി കൈലാസ് ആവാനും മറ്റൊരു നരസിംഹം ഒരുക്കാനും സാധിച്ചില്ല എന്ന് മാത്രം. അവയെല്ലാം മീശപിരിയിൽ മാത്രം ഒതുങ്ങി ക്വാളിറ്റി ഉണ്ടായിരുന്നില്ല എന്ന് സാരം. പിന്നീട് അദ്ദേഹം രഞ്ജിത്തുമായി വീണ്ടും ഒരുമിച്ചപ്പോൾ നായകൻ മമ്മൂട്ടി ആയിരുന്നു... സിനിമയുടെ പേര് വല്ല്യേട്ടൻ. അറക്കൽ മാധവനുണ്ണിയെന്ന ശക്തമായ കഥാപാത്രം മലയാളികൾ ഏറ്റെടുത്തു ചിത്രം വലിയ വിജയമായി. പിന്നീട് തമിഴിൽ Vaanchinathan എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു പക്ഷേ ചിത്രം പരാജയമായിരുന്നു 2002ൽ ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്ത ശിവം എന്ന ചിത്രവും വലിയ വിജയമായില്ല. വീണ്ടും അദ്ദേഹം മോഹൻലാലുമായി ഒരുമിച്ചു.... ഇത്തവണ സുരേഷ് ബാബുവായിരുന്നു രചന.... ചിത്രത്തിന്റെ പേര് താണ്ഡവം. വലിയ പ്രതീക്ഷയിൽ എത്തിയ ചിത്രം അന്ന് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിരുന്നു അന്നത്തെ ഉയർന്ന ആദ്യ ദിന കളക്ഷനും താണ്ഡവം സ്വന്തമാക്കി. പക്ഷേ ചിത്രം പ്രേക്ഷകർ കൈ വിട്ടു.... ചിത്രം പരാജയമായി. പിന്നീട് തെലുങ്കിൽ വിഷ്ണു.... തമിഴിൽ ജന എന്നീ സിനിമകൾ അദ്ദേഹം ഒരുക്കി പക്ഷേ യാതൊരു ചലനവും അവ സൃഷ്ടിച്ചില്ല. 2004ൽ വീണ്ടും അദ്ദേഹം മോഹൻലാലിനൊപ്പം എത്തി ഇത്തവണ T.A.ഷാഹിദിന്റെ രചനയായിരുന്നു.. ചിത്രം നാട്ടുരാജാവ്. സമ്മിശ്ര പ്രതികരണം ആയിരുന്നെങ്കിലും ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി നാട്ടുരാജാവ്. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കി.... ബി. ഉണ്ണികൃഷ്ണന്റെ രചനയിൽ The Tiger.... A.K സാജന്റെ രചനയിൽ ചിന്താമണി കൊലക്കേസ്.... രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. പിന്നീട് അദ്ദേഹത്തിന് തന്റെ വിജയ പരമ്പര ആവർത്തിക്കാനായില്ല.... The Don, ബാബകല്ല്യാണി, Time വലിയ പ്രതീക്ഷയിൽ വന്ന അലിഭായ്, സൗണ്ട് ഓഫ് ബൂട്ട്, തമിഴിൽ എല്ലാം അവൻ സെയ്യൽ, മോഹൻലാലിനൊപ്പം വീണ്ടും റെഡ് ചില്ലീസ്, കേരള കഫേയിൽ ലളിതം ഹിരണ്മയം, മമ്മൂട്ടിക്കൊപ്പം വീണ്ടും ദ്രോണ, ഓഗസ്റ്റ് 15, 17 വർഷങ്ങൾക്ക് ശേഷം രഞ്ജി പണിക്കരുമായി വീണ്ടും ഒരുമിച്ച് തങ്ങളുടെ മികച്ച സിനിമകളായ The Kingലേയും കമ്മീഷണറിലെയും കഥാപാത്രങ്ങളെ ഒരുമിപ്പിച്ച് മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും നായകരാക്കി The King and The Commissioner, പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം, ജയറാമിനെ നായകനാക്കി മദിരാശി, ജിഞ്ചർ, തമിഴിൽ എൻ വഴി തനി വഴി, വൈഗൈ എക്സ്പ്രസ്സ്.ഇത്രയും ചിത്രങ്ങൾ ഒരുക്കി.... പലതും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് മാത്രമല്ല ചിലത് വലിയ പരാജയങ്ങളുമായി മാറി. പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ഇപ്പൊ പലരും ഷാജി കൈലാസ് എന്ന സംവിധായകനെ എഴുതി തള്ളി..... പലർക്കും പുച്ഛമായി മാറി..... പക്ഷേ അവർക്കൊന്നും അറിയില്ല ഷാജി കൈലാസ് എന്ന സംവിധായകനെ.... മേക്കിങ്ങിൽ അദ്ദേഹം കൊണ്ട് വന്ന വ്യത്യസ്തകളും പുതുമകളുമൊന്നും ഇന്നും പല ന്യൂ ജെൻ ബ്രില്ല്യൻസ് അണ്ണന്മാർക്കും സ്വപ്നം മാത്രമാണ്. അദ്ദേഹത്തിന്റെ ഷോട്ടുകളുടെ മനോഹാരിതയൊക്കെ ഇന്നും കോട്ടം തട്ടാതെ പുതുമയോടെ നിൽക്കുന്നു.... ജീവിതത്തിന്റെ മോശം സമയത്ത് കൂടെ നിൽക്കേണ്ട ചിലര്.... താൻ വളർത്തി കൊണ്ട് വന്ന ചിലര്.... സ്വന്തം കാര്യം നോക്കി കൈ വിട്ടു പോയപ്പോൾ മനസ്സില്ലാ മനസ്സോടെ കുറച്ച് മോശം ചിത്രങ്ങൾ ഒരുക്കേണ്ടി വന്നു അദ്ദേഹത്തിന്.... പക്ഷേ എനിക്ക് ഉറച്ച വിശ്വാസമുണ്ട് ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ ആ മനുഷ്യൻ ഇവിടെ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്.... ഒരു മോഹൻലാൽ ആരാധകനായ എന്റെ ആഗ്രഹം രഞ്ജി പണിക്കരുടെ രചനയിൽ സുരേഷ് ഗോപിയെ നായകനാക്കി ഒരു ഫയർ ബ്രാൻഡ് ഐറ്റവുമായി അദ്ദേഹം തിരിച്ചു വരണമെന്നാണ്.... പുച്ഛിച്ചു തള്ളിയവരുടെ തല നോക്കിയുള്ള നല്ല അസ്സൽ പ്രഹരാമായിരിക്കണം ആ സിനിമ.... ലാലേട്ടന്റെ ഡേറ്റ് ഉണ്ട് എന്നൊക്കെ കേൾക്കുന്നു അദ്ദേഹത്തിന്.... രഞ്ജിത്തിന്റെ കഥയാണേൽ ഹാപ്പി ആയിരുന്നു പക്ഷേ രഞ്ജിത്ത് ഇപ്പൊ വേറെ ട്രാക്ക് ആണല്ലോ.... പുള്ളിക്ക് പുള്ളി തന്നെ ഇവിടെ തരംഗമാക്കിയ ചില ടൈപ്പ് സിനിമകളോട് ഇപ്പൊ പുച്ഛമാണല്ലോ.... പുള്ളിയുടെ ചില ആറ്റിട്യൂടുകളോട് നമുക്കും പുച്ഛമാണ്. ഇന്നും ഒരു ഷാജി കൈലാസ് മോഹൻലാൽ ചിത്രം അല്ലേൽ ഷാജി കൈലാസ് സുരേഷ് ഗോപി ചിത്രം ഒരുങ്ങുന്നു എന്ന് കേട്ടാൽ പലരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കും.... ആ കൂട്ടത്തിൽ രഞ്ജി പണിക്കരോ രഞ്ജിത്തോ ഉണ്ടേൽ പറയുകയും വേണ്ട. എത്രയൊക്കെ സിനിമകൾ പരാജയപ്പെട്ടാലും ഇത്തരം ചില കൂട്ടുകെട്ടുകളിൽ ആളുകൾക്ക് വല്ലാത്ത വിശ്വാസമാണ്.... ആദ്യ ദിനം സൂചി കുത്താൻ പോലും ഇടമില്ലാതെ തിയ്യേറ്ററും പരിസരവും നിറയും.... ഇപ്പോഴത്തെ ചിലർക്ക് അതൊന്നും അറിയില്ലായിരിക്കും അല്ലേൽ പുച്ഛമായിരിക്കും പക്ഷേ ഷാജി കൈലാസ് എന്ന വ്യക്തി ഇവിടെ ഉണ്ടാക്കി വെച്ച ഒരു ഓളമുണ്ട് ഇവിടെ. എത്രയൊക്കെ ഫീൽ ഗുഡ്, പ്രകൃതി സിനിമകൾ വന്നാലും ആളുകൾ തിയ്യേറ്ററുകളിലേക്ക് ഒഴുകിയെത്തണേൽ മാസ്സ് മസാല സിനിമകൾ തന്നെ വേണം..... ജനങ്ങൾ തിയ്യേറ്ററിൽ പോകുന്നത് ബ്രില്ല്യൻസ് കണ്ട് പിടിക്കാനും ക്വാളിറ്റി നോക്കി മാർക്ക് ഇടാനും അല്ല അവർക്ക് രണ്ടര മണിക്കൂർ പരിസരം മറന്ന് ആഘോഷിക്കണം.... എല്ലാവർക്കും സിനിമ ജീവനൊന്നും അല്ലല്ലോ.... പലർക്കും ഒരു വിനോദ ഉപാധി മാത്രമാണ് സിനിമ. അങ്ങനെ ഉള്ളവർക്ക് ആഷിക് അബു ആരാണെന്നോ ദിലീഷ് പോത്തൻ ആരാണെന്നോ അമൽ നീരദ് ആരാണെന്നോ ഷൈജു ഖാലിദ് ആരാണെന്നോ ശ്യാം പുഷ്ക്കരൻ ആരാണെന്നോ അറിയില്ല പക്ഷേ ഷാജി കൈലാസ് ആരാണെന്നും ജോഷി ആരാണെന്നും പ്രിയദർശൻ ആരാണെന്നും സത്യൻ അന്തിക്കാട് ആരാണെന്നും അറിയാം.... കാരണം മറ്റുള്ളവരുടെ സിനിമകൾ മോശമായതുകൊണ്ടല്ല.... മറിച്ച് ഈ പറഞ്ഞവരുടെ സിനിമകൾ അവരിൽ ഉണ്ടാക്കിയെടുത്ത ഒരു ഓളമാണ് കാരണം. അവർക്ക് രണ്ടര മണിക്കൂർ അവരുടെ വിഷമങ്ങളും വേവലാതിയും മറക്കാൻ സഹായിക്കുന്നവരാണ് ഇവര്.... കൊടുത്ത കാശ് അവർക്ക് പലപ്പോഴും ലാഭമാക്കിയവർ. ഇത്തരത്തിൽ ഉള്ള സിനിമകൾ മാത്രം വേണമെന്നല്ല പക്ഷേ ഇതുപോലുള്ള എന്റർടൈൻമെന്റുകൾ ഒരുക്കുന്നവരോട് ഉള്ള ആ പുച്ഛമെങ്കിലും ഒഴിവാക്കണം.... സിനിമ എന്നാൽ പ്രകൃതിയും ബ്രില്ല്യൻസും ഫീൽഗുഡും അല്ല സാധാരണക്കാരന്. വിമർശിക്കപ്പെടേണ്ടത് വിമർശിക്കപ്പെടണം പക്ഷേ ഇവരൊക്കെ എന്ത് ചെയ്താലും വാളെടുക്കുന്ന.... മറ്റ് ചിലർ എന്ത് തൊട്ടിത്തരം ചെയ്താലും മൗനംവും ന്യായീകരണവും നടത്തുന്ന ചിലരുണ്ട് അവരോട് ആണ് ദേഷ്യം. ഇന്ദ്രജിത് നായകനായ താക്കോൽ എന്ന ചിത്രം ഷാജി സാർ നിർമ്മിക്കുന്നു എന്ന് കേട്ടിരുന്നു അത് വലിയ വിജയമാകട്ടെ ഒപ്പം സംവിധായകൻ എന്ന നിലയ്ക്ക് വിമർശകരുടെ വാ അടപ്പിച്ചു കൊണ്ടുള്ള ഒരു വമ്പൻ തിരിച്ചു വരവും സാധ്യമാകട്ടെയെന്ന് അങ്ങേയറ്റം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... ആഗ്രഹിക്കുന്നു.... ഏറ്റവും ഇഷ്ടപ്പെട്ട.... ആരാധിക്കുന്ന സംവിധായകരിൽ ഒരാൾ.... കാണാൻ ഏറെ കൊതിക്കുന്ന അതിയായി ആഗ്രഹിക്കുന്ന ഏക സംവിധായകൻ.... ഒരുപാട് ശ്രമിച്ചിട്ടും കാണാൻ പറ്റിയില്ല ഈ മനുഷ്യനെ.... ചിലർ ആ പേരിൽ പറ്റിക്കുകയും ചെയ്തു.... എന്നേലും നേരിൽ കാണാൻ പറ്റുമെന്ന പ്രതീക്ഷയുണ്ട് ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണത്..... കണ്ടാൽ കെട്ടിപ്പിച്ച് ആ മനുഷ്യനോട് പറയും "നന്ദി സാർ ഒരുപാട് നന്ദി" എന്ന്. കാരണം ചോദിച്ചാൽ പറയും എന്റെ ബാല്യവും കൗമാരവും മനോഹരമാക്കാൻ സഹായിച്ച വ്യക്തികളിൽ ഒരാളാണ് അങ്ങ് എന്ന്. ഷാജി കൈലാസ് എന്നാണ് അദ്ദേഹത്തിന്റെ പേര് അദ്ദേഹം ശക്തമായി തന്നെ തിരിച്ചു വരും. ❤️ ഒരു കടുത്ത ഷാജി കൈലാസ് ആരാധകന്റെ വിശ്വാസമാണത്.