1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Adi Kapyare Koottamani ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Dec 28, 2015.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന ആറാമത്തെ പുതുമുഖമായ ജോൺ വർഗ്ഗീസ് എന്ന സംവിധായകന്റെ സിനിമയാണു അടി കപ്യാരെ കൂട്ട മണി. ധ്യാൻ ശ്രീനിവാസ്, അജു വർഗീസ്, നീരജ് മാധവ്, നമിത പ്രമോദ് എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

    കഥ

    ഒരേ ഹോസ്റ്റലിൽ ഉള്ളവരാണു ഭാനുപ്രസാദും , റമോയും ബ്രൂണോയും കോശിയും. വളരെ കർക്കശക്കാരനായ ഫാദർ ആല്ഫ്രഡ് കാട്ടുവിളയിൽ ആണു അവിടുത്തെ വാർഡൻ. വാർഡൻ വിചാ‍ാരിക്കുന്നത് താൻ ഭയങ്കര അച്ചടക്കത്തിലാണു കുട്ടികളെ നോക്കുന്നത് എന്നാണു എന്നാൽ വാർഡന്റെ കണ്ണു വെട്ടിച്ച് പിള്ളേരു എല്ലാ തല്ലിപൊള്ളിത്തരങ്ങളും കാണിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഭാനുപ്രസാദിനു കാശിനു വളരെ അത്യാവശമായിരിക്കുന്ന ഒരു സമയം. ഒരു പെൺകുട്ടി വന്ന് ഭാനുവിനോട് 5 മിനുറ്റ് ആ ബോയ്സ് ഹൊസ്റ്റലിൽ കയറ്റി അവിടേ നിന്ന് ഇറക്കാമെങ്കിൽ 20000 രൂപ തരാം എന്ന് പറയുന്നു. കാശിനു ആവശ്യമുള്ളത് കൊണ്ട് ഭാനു അത് സമ്മതിക്കുന്നു. എന്തിനാണു ബോയ്സ് ഹോസ്റ്റലിൽ കയറുന്നത് എന്ന ചോദ്യത്തിനു ഒരു അഡ്വവഞ്ചർ എന്നാണു ആ പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിയുടെ പേരു അദിഷ്ട്ടലക്ഷ്മി. വളരെ സാഹസികമായി ഭാനു ലക്ഷ്മിയെ ഹോസ്റ്റലിൽ കയറ്റുന്നു. ഹോസ്റ്റലിൽ കയറിയ ലക്ഷ്മി അവിടെയുള്ള ഒരു മുറിയിൽ കയറി പെട്ടെന്ന് തന്നെ ഇറങ്ങുന്നു. എന്നാൽ ഭാനുവിന്റെ കണക്കു കൂട്ടലുകളും തെറ്റിച്ച് പുറത്ത് കടക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അടയുന്നു. ലക്ഷ്മി ഭാനുവിന്റെ മുറിയിൽ അകപ്പെടുന്നു. ഇനി എന്തും സംഭവിക്കാം..!!!!


    വിശകലനം.

    ഒരു ബോയ്സ് ഹോസ്റ്റലിന്റെ ഉള്ളിൽ മാത്രം ഒതുങ്ങി നില്ക്ക്ന്ന ഒരു സിനിമ. തമാശകളുടെ അകമ്പടിയോടെ അവതരിപ്പിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ധ്യാൻ,നീരജ്, അജു , വിനിത് മോഹൻ എന്നിവരോടൊപ്പം മുകേഷും ബിജുകുട്ടനും കോമഡികൾക്ക് തിരി കൊളുത്തുന്നു. സിനിമയുടെ തുടക്കം തികച്ചും അമേച്വർ നിലവാരത്തിൽ ആയിരുന്നു. എന്നാൽ പതിയെ പതിയെ അത് ട്രാക്കിലേക്ക് വന്നു. ധ്യാനിന്റെ അഭിനയത്തിൽ നിന്ന് കുഞ്ഞിരാമായണത്തിന്റെ ഹാംഗ് ഓവർ ഇനിയും വിട്ടു മാറിയിട്ടില്ല. പലയിടങ്ങളിലും വിനീത് ശ്രീനിവാസന്റെ വികലമായ അനുകരണം കാണുകയും ചെയ്യാം. നീരജും അജുവും വിനീത് മോഹനുമെല്ലാംടൈമിഗ്ം കോമഡികൾ നന്നായി തന്നെ ചെയ്തു. മുകേഷിന്റെ അന്തസ്സുണ്ടോടാ കോമഡി തിയറ്ററിൽ വൻ ചിരിയുണർത്തി. വളരെ നാളുകൾക്ക് ശേഷം ബിജുകുട്ടനും നല്ലൊരു അവസരം ലഭിച്ചത് മുതലാക്കിയിട്ടുണ്ട്. സിറ്റുവേഷൻ തമാശകളുടെ സഹായത്താൽ ക്ലൈമാക്സ്വരെ പോകുന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുന്നുവെങ്കിലും ക്ലൈമാക്സിൽ നടത്തിയ പരീക്ഷണം ബഹുഭൂരിപക്ഷം പേർക്കും ഇഷ്ട്ടപെടാതെ പോയി. ക്ഷമിക്കണം ഞങ്ങൾ മലയാളികൾ അങ്ങനെയാണു. അവസാനം ഇഷ്ട്ടപ്പെട്ടിലെങ്കിൽ സിനിമ മൊത്തം പൊളിയാണെന്ന് പറയാനൊരു മടിയുമില്ല. നമിത പ്രമോദ് എല്ലാ സിനിമയിലും പോലെ ഇതിലും അഭിനയിച്ചു. സിനിമയുടെ സങ്കേതിക വശങ്ങൾ എല്ലാം ശാരാശരി നിലവാരം മാത്രം പുലർത്തുന്നവയായിരുന്നു. തന്റെ ആദ്യ സംരംഭം തനി മോശം എന്ന് പറയിപ്പിക്കാതെ ചെയ്യാൻ ജോൺ വർഗീസ്നു കഴിഞ്ഞിട്ടുണ്ട്. ധീരമായ ആ പരീക്ഷണം വിജയിച്ചിരുന്നെങ്കിൽ ബോയിംഗ് ബോയിംഗ് പോലെ ഹിറ്റ് ആകുമായിരുന്ന ചിത്രം പല നോട്ട പിശകുകൾ കൊണ്ട് യൂ ടൂ ബ്രൂട്ടസ് ആയി മാറി. അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ..!!

    പ്രേക്ഷക പ്രതികരണം.

    ക്ലൈമാക്സ് വരെ രസിച്ചിരുന്ന പ്രേക്ഷകർ ക്ലൈമാക്സിനു ശേഷം ഇതെന്താപ്പോ ഇവിടെ നടന്നേ.. ഇന്നെന്താ വിഷുവാ..!!!

    ബോക്സോഫീസ് സാധ്യത

    ക്രിസ്തുമസിനു ഇറങ്ങിയ നാലു സിനിമകളിൽ 2 കണ്ട്രീസ് ഒന്നാംസ്ഥാനവും ചാർളി രണ്ടാം സ്ഥാനവും ഇത് മൂന്നാം സ്ഥാനവും കരസ്ഥാമാക്കി. അതു കൊണ്ട് തന്നെ ആദ്യ രണ്ട് സിനിമകളും ഹൗസ് ഫുൾ ആയി വരുന്ന ആളുകൾ കയറിയാൽ പോലും ഈ ലോ ബഡ്ജറ്റ് ചിത്രം ഹിറ്റ് ആകേണ്ടതാണു


    റേറ്റിംഗ് : 2.75 /5

    അടിക്കുറിപ്പ്: ഓണത്തിനിറങ്ങിയ എല്ലാ സിനിമകളും പൊളിഞ്ഞത് കൊണ്ട് ഹിറ്റ് ആയ കുഞ്ഞിരാമായാണം കാരണം ധ്യാൻ സ്റ്റാർ.. ! അല്ലെങ്കിലും പ്രേമം ഇറങ്ങിയപ്പോൾ നിവിൻപോളിയെ വരെ അടുത്ത മോഹൻ ലാൽ എന്ന് വിളിച്ച നാട്ടിൽ ഇതല്ല ഇതിനപ്പുറം നടക്കും..!
     
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Thanks NS :cool:
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Climaxnt utharam 2partil varunu
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx NS..!:hi2::thummal:
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx NS
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns :Band:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    thnx machaa
     

Share This Page