1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Ambili My Review!!!!

Discussion in 'MTownHub' started by Adhipan, Aug 23, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Ambili Movie

    സ്നേഹം കൊണ്ട് കണ്ണ് നനയിച്ച പൊന്നമ്പിളി.....

    യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ടാകും ആ കറകളഞ്ഞ നിഷ്കളങ്കമായ സ്നേഹം പലരും മനസ്സിലാക്കിയെന്ന് വരില്ല പലർക്കും അതൊരു ബാധ്യതയും വീർപ്പുമുട്ടലുമൊക്കെയായിരിക്കും ആ സ്നേഹത്തിന്റെ വില നമ്മൾ എന്ന് മനസ്സിലാക്കി തുടങ്ങുന്നോ അന്നാണ് ജീവിതമെന്ന യാത്ര ശരിക്കും തുടങ്ങുന്നത്.... അപ്പോഴാണ് മുൻപോട്ടുള്ള പാതയിലേക്ക് വെളിച്ചം തെളിയുന്നത്.... ഈ പറഞ്ഞത് നമ്മളെ അല്ലേൽ മറ്റൊരാളെ സ്നേഹിക്കുന്ന ആളുകളുടെ കാര്യമാണ്... അമ്പിളി പക്ഷേ ഈ കൂട്ടരുടെ ഗണത്തിലൊന്നുമല്ല അതിന്റെയൊക്കെ ഒരു എക്സ്ട്രീം വേർഷനാണ്..... അമ്പിളിക്ക് സ്നഹേമില്ലാത്ത ഒന്നും ഈ ലോകത്ത് ഇല്ല പുൽനാമ്പിനോട് മുതൽ തന്നെ ശത്രുക്കളായി കാണുന്നവരോട് വരെ ആ മനസ്സിൽ സ്നേഹം മാത്രമാണ്. അമ്പിളി ഒരു പൊട്ടനാണ്.... ഏത് അർത്ഥത്തിൽ എന്നല്ലേ.... ഈ ലോകത്ത് മറ്റുള്ളവരെ സ്‌നേഹിക്കുമ്പോൾ പലർക്കും തിരിച്ചു കിട്ടുന്നത് എന്താ നഷ്ടങ്ങൾ മാത്രം.... ആ അർത്ഥത്തിൽ അമ്പിളിയൊരു പൊട്ടനാണ് കാരണം അമ്പിളിക്ക് എല്ലാത്തിനോടും സ്നേഹമാണ്.... ആ സ്നഹേത്തെയാണ് പലരും മുതലെടുക്കുന്നതും അതുമൂലം അമ്പിളി നിരന്തരം പറ്റിക്കപ്പെടുന്നതും.

    അമ്പിളിയെ സ്നേഹത്തെപ്പോലും സ്നേഹം കൊണ്ട് കീഴടക്കിയവൻ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

    ഗപ്പി എന്ന വിസ്മയ ചിത്രത്തിന് ശേഷം Johnpaul George ഒരുക്കിയ അമ്പിളി ഒരു കുഞ്ഞു സിനിമയാണ് ഒരു കൊച്ചു കഥ പറയുന്ന എന്നാൽ വലിയ അർത്ഥമുള്ള ഒരു കുഞ്ഞു സിനിമ. ഗപ്പി പോലെ തന്നെ മനോഹരമായ രചനയും അതിലേറെ സൗന്ദര്യമുള്ള സംവിധാനവും ഇത്തവണയും അദ്ദേഹം ഒരുക്കി വെച്ചിട്ടുണ്ട്..... ഒരുപാട് ദൃശ്യവിസ്മയങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളൊരു സംവിധായകൻ.

    Sharan Velayudhanന്റെ ഛായാഗ്രഹണം സമ്മാനിച്ചത് നയനമനോഹരമായ കാഴ്ച്ചകളാണ്.... സൗന്ദര്യമേറെയുള്ള Cinematography.

    Vishnu Vijay...... അമ്പിളിയുടെ ലോകം ഒരു വിസ്മയമായി തോന്നിയിട്ടുണ്ടേൽ അതിന് ഏറ്റവും വലിയ പങ്ക് വഹിച്ചത് ഈ മനുഷ്യനാണ്.... നിങ്ങളുടെ മാസ്മരിക സംഗീതത്തെ വർണ്ണിക്കാൻ എന്റെ കൈയ്യിൽ വാക്കുകളില്ല ചേട്ടാ.... "ആരാധികേ" എന്ന ഗാനം ഏതോ ഒരു മായാലോകത്തേക്കാണ് കൂട്ടിക്കൊണ്ട് പോയത്.... കടലിന് കര എങ്ങനെയാണോ അങ്ങനെയാണ് അമ്പിളി എന്ന ചിത്രത്തിന് വിഷ്ണു വിജയ് എന്ന സംഗീത സംവിധായാകൻ. ഗാനങ്ങളും പശ്ചാത്തല സംഗീതവും നൽകിയ ആ ഒരു ഫീലിനെ എന്ത് പേരിട്ട് വിളിക്കണം എന്നറിയില്ല.... വർണ്ണനകൾക്കതീതം.

    Vinayak Sasikumarന്റെ വരികളുടെ ഭംഗിയും ഒപ്പം Sooraj Santhosh Madhuvanthi Narayan, Anthony Dasan, Shankar Mahadevan തുടങ്ങിയവരുടെയൊക്കെ ശബ്ദമാധുര്യവും കൂടെ ചേർന്നപ്പോൾ അമ്പിളി പകർന്നു തന്ന സംഗീതം മനം കീഴടക്കി.

    ചിതറി കിടന്നിരുന്ന അമ്പിളിയെ കോരിയെടുത്ത് ഏറ്റവും മികച്ച രീതിയിൽ ഒതുക്കി വെച്ചിട്ടുണ്ട് Kiran Das. മികവേറിയ എഡിറ്റിങ്.

    Soubin Shahir..... അമ്പിളിയെന്ന കഥാപാത്രത്തിന് ഒരു ചെറിയ പാളിച്ച വന്നാൽ പോലും ചിത്രത്തെ മുഴുവൻ അത് വലിയ രീതിയിൽ നെഗറ്റീവ് ആയി ബാധിക്കുമായിരുന്നു പക്ഷേ ആദ്യം മുതൽ അവസാനം വരെ ഈ മനുഷ്യൻ എന്ത് മാജിക്‌ ആണ് ചെയ്തു വെച്ചത് എന്നറിയില്ല.... അമ്പിളി ചിരിച്ചപ്പോൾ ഞാനും ചിരിച്ചു അമ്പിളി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു അവനേക്കാളേറെ ഇതിൽ കൂടുതൽ വ്യക്തമാക്കാൻ അറിയില്ല.

    Tanvi Ram.... അമ്പിളിക്ക് തിരിച്ചു കിട്ടിയിരുന്ന.... അല്ലേൽ സ്നേഹത്തെ പോലും സ്നേഹം കൊണ്ട് തോൽപ്പിക്കുന്ന അമ്പിളിയെ അതിലേറെ സ്നേഹിച്ച് തോൽപ്പിച്ച ഒരേയൊരു വ്യക്തി.... അമ്പിളിയുടെ ടീന.... അമ്പിളിയെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ വ്യക്തി.... അവന്റെ ആരാധിക..... ഒരു തുടക്കക്കാരിയുടെ വെപ്രാളമോ പതർച്ചയോ ഒന്നും ഇല്ലാതെ മനോഹരമായ ടീനയെന്ന കഥാപാത്രത്തെ അതിമനോഹരമാക്കി Tanvi.

    Naveen Nazim.... ഒരുപക്ഷേ ടീനയേക്കാളേറെ അമ്പിളി ഇഷ്ടപ്പെടുന്ന വ്യക്തി.... അമ്പിളിയുടെ ബോബിക്കുട്ടൻ. Naveen ഒരു പുതുമുഖമെന്ന തോന്നലുളവാക്കാതെ തന്നെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി.

    Sooraj Thelakkadu, Jafar Idukki, Vettukili Prakash,Neena kurup, Binu Pappu, Sreelatha Namboothiri, Etc തുടങ്ങിയ അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി..... ജാഫർ ഇടുക്കിയുടെ പ്രകടനം മികച്ചു നിന്നു.

    അമ്പിളിമാമന്റെ പ്രത്യേകതയെന്താ നമ്മൾ എവിടെ പോകുന്നോ അവിടെയെല്ലാം പുള്ളിയും കാണും.... അത്‌ പോലെ തന്നെയാണ് നമ്മുടെ അമ്പിളിയും തിയ്യേറ്ററിൽ നിന്നും പുള്ളി കൂടെ ഇങ്ങ് ഇറങ്ങി പോന്നു ഇപ്പോ ദേ മനസ്സിന്റെ ഒരു കോണിൽ ഇങ്ങനെ ചിരിച്ചു ഇരിപ്പുണ്ട്.

    ഡോക്ടർ ബോബിയോട് പറയുന്നുണ്ട് അമ്പിളിയുടെ സ്‌നേഹം നീ മനസ്സിലാക്കുന്ന സമയം നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കും എന്ന്..... ബോബിയുടെ മാത്രമല്ല കാണുന്ന ഓരോ പ്രേക്ഷകനും അവനൊപ്പം തന്റെ കണ്ണുകളെ മൂടിയ ഈറനെ തുടച്ചു മാറ്റുകയായിരുന്നു.

    അമ്പിളി മനോഹരമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയാണ് തെളിനീരുമായി ഒഴുകിക്കൊണ്ടിരിക്കുന്ന അതിമനോഹരമായ പുഴ.... ആ പുഴയെ തഴുകിയും തലോടിയും സ്നേഹിച്ചും..... കുത്തിയും മുറിവേൽപ്പിച്ചും ദ്രോഹിച്ചും പല തരം ആളുകളും കടന്നു പോകുന്നു പക്ഷേ യാതൊരു പരിഭവവും ഇല്ലാതെ സ്നേഹിക്കുന്നവരോടും ദ്രോഹിക്കുന്നവരോടും ഒരുപോലെ ചിരിച്ചു കൊണ്ട് ആ പുഴ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു......

    സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുക എന്നത് തന്നെ പലർക്കും വലിയൊരു കടമ്പയാണ് അപ്പോഴാണ് ദ്രോഹിക്കുന്നവനെപ്പോലും സ്നേഹിക്കുന്ന അമ്പിളിയെപ്പോലുള്ളവർ ഒരു ഓർമ്മപ്പെടുത്തലായി മുന്നിൽ തെളിയുന്നത്..... അമ്പിളിയെ കാണാതായപ്പോൾ ഒരു നാട് മുഴുവൻ വിഷമിച്ചിരിക്കുന്ന കാഴ്ച്ച കണ്ടു എന്തിന് അവനെ മനസ്സിലാക്കി വന്നപ്പോ അവനെ വെറുത്ത ബോബി വരെ കണ്ണ് നനച്ചു.... അത് അങ്ങനെയാണ് കണ്ണ് ഉള്ളപ്പോൾ നമുക്ക് കാഴ്ച്ചയുടെ വിലയറില്ല.

    ഒരുപാട് അറിവുകൾ പകർന്നു തരുന്നൊരു വലിയ പാഠമാണ് അമ്പിളി. പല തരത്തിലുള്ള ആ അറിവുകൾക്കെല്ലാം ഒരേ അർത്ഥം ആണെന്ന് മാത്രം "സ്നേഹം" ആ വാക്കിന്റെ പര്യായമാണ് അമ്പിളി.

    നിറസദസ്സിൽ ശതകം തികയ്ക്കാൻ യോഗ്യനായിരുന്ന ഗപ്പിയെ മലയാളി കൈവിട്ടു.... അതിന്റെ പ്രായശ്ചിത്തമെന്നോണം നിറഞ്ഞ സദസ്സിൽ നിറ കൈയ്യടക്കികളുമായി അമ്പിളിയെ കാണുമ്പോൾ ഭയങ്കര സന്തോഷം..... അമ്പിളിയുടെ കഥ പോലെ തന്നെയാണ് ഈ രണ്ട് സിനിമകളുടെ അവസ്ഥയും.... സ്നേഹം മനസ്സിലാക്കുമ്പോഴാണല്ലോ ജീവിതയാത്ര തുടങ്ങുന്നത്.... ഗപ്പിയുടെ സ്നേഹം മനസ്സിലാക്കാൻ വൈകിയ മലയാളി ആ സ്നേഹം അമ്പിളിക്ക് നൽകി നല്ല സിനിമകൾക്കൊപ്പം യാത്ര തുടരുന്നു.....

    അമ്പിളി..... സ്നേഹത്തെ പോലും സ്‌നേഹം കൊണ്ട് തോൽപ്പിച്ചവന്റെ കഥ പറഞ്ഞ് മിഴി നിറച്ച് മനസ്സിൽ കുടിയേറിയ മധുരമനോഹര ചലച്ചിത്ര കാവ്യം.... അതിമനോഹര ദൃശ്യവിസ്മയം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     

Share This Page