ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച റിയലിസ്റ്റിക് സിനിമ. സ്റ്റാർ വാല്യൂ ഇല്ലാത്ത നടൻമാർ ഒരു കുറവ് ആണെന്നത് സ്ക്രീനിനു വെളിയിൽ പ്രകടമായിരുന്നു. പക്ഷെ 'അത് ഞങ്ങളുടെ അല്ല നിങ്ങളുടെ കുഴപ്പം ആണെ'ന്ന് കിടിലം പ്രകടനത്തിലൂടെ എല്ലാവരും കാണിച്ചു തന്നു. 2 എണ്ണം മാത്രമേ പരിജയം ഉള്ള മുഖം കണ്ടുള്ളു. ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ലാഞ്ചനയും തന്നെ ആരുടെയും മുഖത്തു കാണുവാൻ സാധിച്ചില്ല. പ്രത്യകിച്ചും എടുത്തു പറയേണ്ട പ്രകടനം ആയി തോന്നിയത് അപ്പാനി രവി ആയി അഭിനയിച്ച ശരത് കുമാറിന്റെ ആണ്. വില്ലന്മാരുടെ(ശരിക്കും വില്ലൻ ഒന്നും അല്ല) ഇൻട്രോ കാണിക്കുന്ന രംഗത്തെ കയ്യടിയും വിസിൽ അടിയും കണ്ടപ്പോഴേ വിചാരിച്ചു ഒരു കലാകാരന്റെ ആഗ്രഹ സഫലമായതിനു അയാളുടെ കൂട്ടുകാരുടെ ആഹ്ളാദപ്രകടനം ആയിരിക്കുമെന്ന്. സിനിമയിലെ 9 പ്രധാന നടന്മാരിൽ ഒരാൾ ആയ ടിറ്റോ വിൽസൺ(U-ക്ലാമ്പ് രാജൻ) സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്തിയ പ്രകടനം കണ്ടു. ചെമ്പൻ വിനോദിന്റെ തിരക്കഥയും, ലിജോ ജോസ് പല്ലിശേരിയുടെ സംവിധാനവും തകർത്തു. ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരൻ പ്രേക്ഷകരെ അങ്കമാലിയുടെ ഓരോ കോണിലും കൊണ്ട് പോയി. സിനിമയിൽ എനിക്ക് ഇഷ്ടപെട്ട ഒരു ഷോട്ട് നായകൻ കുളത്തിൽ ചാടുമ്പോൾ വെള്ളത്തിനടിയിൽ വച്ച് സ്ലോ മോഷൻ ആയി എടുത്തത് ആണ്. ക്ലൈമാക്സിൽ 10 മിനുട്ടോളം ദൈർഗ്യമുള്ള സീൻ ഒരൊറ്റ ഷോട്ടിൽ ഇത്രയും മനോഹരമാക്കിയതിൽ അദ്ദേഹത്തിന്റെ മിടുക്ക് അംഗീകരിച്ചു കൊടുക്കേണ്ട ഒന്നാണ്.. എല്ലാവർക്കും ഇഷ്ടപെടാത്ത ഒരു സബ്ജക്ട് ആയതുകൊണ്ട് ആയുസ്സ് കുറവ് കാണുള്ളൂ.. കമ്മട്ടിപ്പാടം പോലെ തന്നെ വിജയിക്കേണ്ട ഒരു സിനിമ.. വിജയിക്കട്ടെ.. 3.75/5