1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Anjaam Pathiraa - Amy Review !!!

Discussion in 'MTownHub' started by Adhipan, Jan 20, 2020.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Anjaam Pathiraa Movie

    രണ്ടേകാൽ മണിക്കൂറ് കൊണ്ട് ഭയത്തെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ച അഞ്ച് പാതിരകൾ..... അഞ്ചാം പാതിരാ....

    ചിത്രം കാണാൻ തിയ്യേറ്ററിനകത്തേക്ക് കയറിയ സമയത്ത് നാനാ ഭാഗത്ത്‌ നിന്നും കൂവലുകളും കമന്റുകളുമായിരുന്നു അന്നേരം മനസ്സിൽ തോന്നി വല്ല മൾട്ടി പ്ലസ്സിൽൽ എങ്ങാണ്ട് പോയി കണ്ടാൽ ഈ ശല്യം ഇല്ലായിരുന്നു ഈശ്വരാ ഒരു ത്രില്ലർ സിനിമ ഇങ്ങനൊരു അവസ്ഥയിൽ അവസാനം വരെ കാണേണ്ടി വരുമോ ഇത്തരത്തിലുള്ള ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ചാക്കോച്ചൻ അവതരിപ്പിക്കുന്ന അൻവർ ഹുസൈൻ എന്ന കഥാപാത്രം വന്നപ്പോഴും കമന്റുകൾക്ക് യാതൊരു കുറവുമില്ല... പിന്നീട് ആണ് കഥ മാറുന്നത് ഇന്ദ്രൻസ് ചേട്ടൻ അവതരിപ്പിക്കുന്ന റിപ്പർ രവിയെന്ന കഥാപാത്രത്തിന്റെ വരവാണ്... അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഒരു പത്ത് മിനുട്ട് നീണ്ട് നിൽക്കുന്ന ഒരു സംഭാഷണമുണ്ട്.... (അത് പറയാൻ മനസ്സ് അനുവദിക്കുന്നില്ല കണ്ട് തന്നെ അനുഭവിക്കണം അതാണ് അതിന്റെ രസം) ആ കഥാപാത്രത്തെ ആവാഹിച്ച് ശരീരത്തിൽ കയറ്റിയിട്ടുള്ളൊരു പരകായ പ്രവേശം.... അപ്പൊ മുതൽ കൂവലുകൾക്കും കമന്റുകൾക്കും പരിസമാപ്തിയായി എന്ന് മാത്രമല്ല സകല എണ്ണത്തിന്റേയും വായും അടഞ്ഞു.... എന്താണ് അഞ്ചാം പാതിരാ എന്നും ഇനി എന്തിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കേണ്ടത് എന്നും ആ പത്ത് മിനുട്ട് കൊണ്ട് മിഥുൻ വ്യക്തമാക്കി തന്നു എന്ന് ചുരുക്കം. ആ പത്ത് മിനുട്ട് കൊണ്ട് പ്രേക്ഷകനും ആ സിനിമയുമായി അലിഞ്ഞു ചേർന്നു.

    ഓം ശാന്തി ഓശാനയും ആടുമൊക്കെ സമ്മാനിച്ച Midhun Manuel Thomas ൽ നിന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാതെ ലഭിച്ചൊരു ഗിഫ്റ്റ് ആണ് അഞ്ചാം പാതിരാ. മിഥുൻ മാനുവൽ തോമസ് എന്നാൽ ആളുകളെ ചിരിപ്പിക്കുന്ന കോമഡി സിനിമകൾ മാത്രം എടുക്കുന്ന ഒരാളാണ് എന്നൊരു ധാരണ ഞാനടക്കമുള്ള സകല പ്രേക്ഷകർക്കും ഉണ്ടായിരുന്നു അങ്ങനെയുള്ളവർക്ക് കിട്ടിയൊരു പ്രഹരമാണ് ഈ ചിത്രം. ശക്തമായ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും... കെട്ടുറപ്പുള്ള കാമ്പുള്ള രചനയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.... പ്രേക്ഷകന് ചിന്തിക്കാൻ സമയം കൊടുക്കാതെ അവനെ ഭയത്തിൽ നിന്നും ഭയത്തിലേക്ക് തള്ളി വിട്ടോണ്ടിരിക്കുകയായിരുന്നു ഓരോ നിമിഷവും മിഥുൻ.... അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. പ്രതികാരത്തേയും ഭയത്തേയും ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കാണിച്ചപ്പോൾ കാണുന്നവന് അത് ഇരട്ടി പ്രഹരമായിരുന്നു.... ചിത്രത്തിലെ കഥാപാത്രങ്ങൾ എത്രത്തോളം മാനസിക സംഘർഷം അനുഭവിക്കുന്നോ.... എത്രത്തോളം ഭയപ്പെടുന്നോ അത്രത്തോളം തന്നെ പ്രേക്ഷകർക്കും അനുഭവപ്പെട്ടിട്ടുണ്ട്. രചനയോളം മികവ് അദ്ദേഹത്തിന്റെ സംവിധാനത്തിന് വന്നിട്ടില്ല എന്നാണ് അഭിപ്രായം മോശം എന്നല്ല ശക്തമായ.... മികവുറ്റ ആ രചനയോട് കിടപിടിക്കും വിധമായിരുന്നില്ല എന്ന് മാത്രം.

    Shyju Khalidന്റെ ഛായാഗ്രഹണം അതിമനോഹരമായിരുന്നു.... അധികം കണ്ട് പരിചയമില്ലാത്ത തരത്തിലുള്ള വ്യത്യസ്ഥമായ വർക്ക്‌....

    Saiju Sreedharന്റെ എഡിറ്റിങ്ങും മികച്ചു നിന്നിട്ടുണ്ട് ഗംഭീരമായി തന്നെ ചിത്രത്തെ അദ്ദേഹം ചേർത്തു വെച്ചിട്ടുണ്ട്....

    ചിത്രത്തെ ഒരു മികച്ച അനുഭവമാക്കി മാറ്റിയതിൽ അല്ലേൽ ഭയപ്പെടുത്തുന്ന ഒരു അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത് Sushin Shyam എന്ന ചെറുപ്പക്കാരനാണ് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം.... പ്രേക്ഷകന്റെ നെഞ്ചിലേക്ക് ഭയം കുത്തി നിറച്ചതിൽ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്.... അത്രയ്ക്ക് മികച്ചു നിന്നിട്ടുണ്ട് BGM.

    Kunchacko Boban..... അൻവർ ഹുസൈൻ എന്ന പോലീസ് കൺസൾട്ടിങ് ക്രിമിനോളജിസ്റ്റിനെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ചാക്കോച്ചൻ.... അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളിലൂടെയാണ് പ്രേക്ഷകനും ആ ഭയം ഉണ്ടാവേണ്ടിയിരുന്നത് അല്ലേൽ ആ ഒരു സീരിയസ്നെസ്സ് മനസ്സിലാകേണ്ടിയിരുന്നത് അതെല്ലാം മികച്ച രീതിയിൽ തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്.

    Indrans..... പത്ത് മിനുട്ട് മാത്രേ അദ്ദേഹം ചിത്രത്തിലുള്ളൂ പക്ഷേ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങിയാലും റിപ്പർ രവിയെന്നെ കഥാപാത്രത്തിനെ പ്രേക്ഷകൻ മറക്കില്ല.... ആ പത്ത് മിനുട്ട് കൊണ്ട് ആ മനുഷ്യൻ ഉണ്ടാക്കിയ ഇമ്പാക്ട് അത്രത്തോളം വലുതാണ്.... സിനിമയെന്താണ് എന്ന് പ്രേക്ഷകന് പറയാതെ പറഞ്ഞു നൽകുന്നൊരു കഥാപാത്രമാണ് റിപ്പർ രവി... താരതമ്യേന ചെറിയൊരു കഥാപാത്രം എന്നാൽ ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്ന് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആ മനുഷ്യൻ എന്തോ ഒരു മാജിക്ക് ആണ് അവിടെ ചെയ്തു കൂട്ടിയത്... ആദ്യ പത്ത് മിനുട്ട് കൊണ്ട് പ്രേക്ഷകനെ തന്റെ വരുതിയിലാക്കാൻ സംവിധായകന് സാധിച്ചത് ഈ മനുഷ്യന്റെ പ്രകടനമൊന്ന് കൊണ്ടാണ്.

    Jafar Idukki.... ഓരോ ചിത്രങ്ങളിലും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു അഭിനേതാവ്.... അഞ്ചാം പാതിരായിലും ആ പതിവ് തെറ്റിച്ചില്ല....

    Sreenath Bhasi..... ഭയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴും തിയ്യേറ്ററിൽ ചിരി പടർത്തിയ കഥാപാത്രമാണ് ഭാസിയുടെ ആൻഡ്രു.

    Mathew Thomas, Sharaf U Dheen രണ്ട് പേരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിട്ടുള്ളത്....

    Sudheesh, Unnimaya Prasad, Harikrishnan, Jinu Joseph, Sadhiq, Priyanandanan, Sudeer Sufi, Divya Usha Gopinath, Ramya Nambeessan, Nikhila Vimal, Abiram Radhakrishnan, Shaju Sreedhar, Nandana Varma, Aseem Jamal, Arjun Nandhakumar, Arun,Etc തുടങ്ങിയവരെല്ലാം തന്നെ ചെറുതും വലുതുമായ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ആകെ ഒരു നെഗറ്റീവ് തോന്നിയത് ഉണ്ണിമായയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചതാണ് അത് പലപ്പോഴും ലിപ്പ് സിങ്ക് ഒന്നും കറക്റ്റ് അല്ല താനും.

    മെമ്മറീസിന് ശേഷം മലയാള സിനിമ കണ്ട മികച്ചൊരു സസ്പെൻസ് ത്രില്ലറാണ് അഞ്ചാം പാതിരാ.... ഫീൽ ഗുഡും പ്രകൃതിയും ചരിത്രവും കണ്ട് മടുത്ത് ഇരിക്കുമ്പോൾ കിട്ടിയൊരു ബിരിയാണി തന്നെയാണ് അഞ്ചാം പാതിരാ.... ഏറ്റവും പ്രിയപ്പെട്ട ജോണർ ആണ് സസ്പെൻസ് ത്രില്ലർ... ഒരു കാലത്ത് അത്തരം സിനിമകൾ ഏറ്റവും കൂടുതൽ വന്നിരുന്ന മലയാളത്തിൽ ഇപ്പൊ പേരിന് പോലും ഒന്നും വരാറില്ലായിരുന്നു അഞ്ചാം പാതിരായുടെ വരവും ഈ വലിയ വിജയവും അതിനൊരു മാറ്റം വരുത്തുമെന്നാണ് വിശ്വാസം... കഴിവതും എത്രയും പെട്ടെന്ന് എല്ലാവരും തിയ്യേറ്ററിൽ പോയി തന്നെ കാണുക ആ ഒരു ഫീൽ കിട്ടണേൽ അത് അനിവാര്യമാണ്... പിന്നെ റിവ്യൂ എന്നും പറഞ്ഞ് കഥ മുഴുവൻ എഴുതിയിട്ട് കാണാൻ പോകുന്നവന്റെ ത്രില്ല് കളയുന്ന ഒരു കൂട്ടം ആളുകളും പ്രധാന ഭാഗങ്ങൾ എല്ലാം മൊബൈലിൽ ഷൂട്ട് ചെയ്ത് കരിമേഘ കെട്ടഴിച്ച് ടിക് ടോക്കിൽ ഇടുന്ന കലിപ്പനും കാന്താരിമാരും വാഴുന്ന കാലമായത് കൊണ്ട് എല്ലാവരും കഴിവതും എത്രയും പെട്ടെന്ന് തന്നെ തിയ്യേറ്ററിൽ പോയി കാണാൻ ശ്രമിക്കുക അതും നല്ല ശബ്ദവും സ്ക്രീനും എല്ലാമുള്ള നല്ല തിയ്യേറ്ററുകളിൽ തന്നെ പോകാൻ ശ്രമിക്കുക....

    എല്ലാ ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചിട്ടുണ്ട് മിഥുൻ.... ഒരു കഥാപാത്രത്തെ മാത്രം പ്രധാന കഥാപാത്രം എന്ന് പറഞ്ഞ് ഫോക്കസ് ചെയ്ത് കാണിക്കാതെ എല്ലാവർക്കും തുല്ല്യ പ്രാധാന്യം നൽകിയ രചനയാണ് ചിത്രത്തിന്റേത്.... പത്ത് മിനുട്ട് വരുന്ന ഇന്ദ്രൻസിനും രണ്ട് മണിക്കൂർ വരുന്ന ചാക്കോച്ചനും ഒരേ പ്രാധാന്യമാണ് ചിത്രത്തിൽ.... സ്ഥിരം വേഷങ്ങളിൽ നിന്ന് ട്രാക്ക് മാറ്റി സഞ്ചരിക്കുന്ന ചാക്കോച്ചനെ കാണുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്.... ഉണ്ണിമായയുടെ കാതറിൻ മരിയ എന്ന കഥാപാത്രവും ഗംഭീരമായിരുന്നു.... നിസ്സഹായതയും ആശയക്കുഴപ്പവും സങ്കടവും ദേഷ്യവും എല്ലാം നിറഞ്ഞു നിൽക്കുന്ന ആ കഥാപാത്രത്തെ ഉണ്ണിമായ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.... രചനയ്ക്ക് ഒപ്പം തന്നെ കാസ്റ്റിംഗും എടുത്ത് പറയേണ്ടുന്ന പ്രത്യേകതകളിൽ ഒന്നാണ് ഒപ്പം തന്റെ സ്ഥിരം ടീമിനെ മാറ്റി നിർത്തി മറ്റൊരു ടെക്ക്നിക്കൽ സൈഡിനെ കൊണ്ട് വന്നതും മിഥുൻ അഭിനന്ദനമർഹിക്കുന്ന കാര്യമാണ്. ഒരുപാട് പ്രതീക്ഷകൾ അർപ്പിക്കാവുന്നൊരു എഴുത്തുകാരനാണ്.... സംവിധായകനാണ്... മിഥുൻ മാനുവൽ തോമസ്. അദ്ദേഹം വന്നത് ചുമ്മാ ചിരിപ്പിച്ചു പോകാനല്ല എന്ന് സാരം. കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ മറ്റു സൃഷ്ടികൾക്കായ്.

    മറ്റൊന്നിലേക്കും ചിന്തിക്കാൻ സമയം കൊടുക്കാതെ.... പ്രേക്ഷകനെ ചിത്രത്തിലേക്ക് ആഴ്ന്ന് ഇറക്കിച്ചു കൊണ്ട് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിപ്പിക്കാതെ ഭയത്തെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ച്.... യാതൊരു സംശയവും അവശേഷിപ്പിക്കാതെ പ്രേക്ഷകൻ ആഗ്രഹിക്കുന്ന രീതിയിൽ അവസാനിപ്പിക്കുന്ന ഒരു സസ്പെൻസ് ത്രില്ലെർ അതാണ് അഞ്ചാം പാതിരാ....

    (അഭിപ്രായം തികച്ചും വ്യക്തിപരം).
     

Share This Page