1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ann maria kalippilaanu - lalitham sundharam manoharam

Discussion in 'MTownHub' started by sheru, Aug 17, 2016.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    ആന്‍ മറിയ കലിപ്പില്ലാണ് - ലളിതം സുന്ദരം മനോഹരം

    ആന്‍ മറിയ കലിപ്പില്ലാണ് കണ്ടു കഴിഞ്ഞു ഓരോ പ്രേക്ഷകനും പറയും... മിഥുന്‍ ആള് കലിപ്പിലാണ് ... എങ്ങനെ കലിപ്പിളകാതെയിരിക്കും തിയേറ്ററില്‍ പടത്തെ സ്വീകരിക്കാതെ ടോറന്റില്‍ അമ്മാതിരി വരവേല്പ്പ് അല്ലെ പുള്ളിയുടെ ആദ്യ പടത്തിനു പ്രേക്ഷകര്‍ കൊടുത്തെ ...
    നല്ല ദ്രിശ്യ ഭംഗിയില്‍ പ്രേക്ഷകരില്‍ ഒരു ചെറുപുഞ്ചിരി നിലനിറുത്തി നീങ്ങിയ ആദ്യ പകുതി ..രണ്ടാം പകുതി ആദ്യ പകുതിയോടു നീതി പുലര്ത്തുിക മാത്രമല്ല... ഒരുപാട് കൊച്ചു കൊച്ചു സന്ദേശങ്ങള്‍ കൂടി പറഞ്ഞു പോയി ...മനസ്സിനു സന്തോഷംമേകുന്ന നല്ലൊരു ക്ലൈമാക്സ്‌ കൂടി ആയപ്പോള്‍ പ്രേക്ഷകര്‍ മനസറിഞ്ഞു കയ്യടിക്കുകയും ചെയ്തു

    ആദ്യ സിനിമയില്‍ നര്മങ്ങള്‍ കുത്തിനിറക്കാന്‍ ശ്രമിച്ചപ്പോള്‍... ഇവിടെ നല്ല നല്ല സന്ദര്ഭനങ്ങളിലൂടെ തമാശകള്‍ ഒഴുകുകയായിരുന്നു ... പ്രേക്ഷകരുടെ മുഖത്തു ഒരു ചെറുപുഞ്ചിരിയും സന്തോഷവും സിനിമയിലുടെനീളം നിലനിറുത്താന്‍ ആയതും മിഥുന്‍ എന്ന സംവിധായകന്റെ വലിയ ഒരു വിജയം ആണ്

    ടൈറ്റില്‍ തന്നെ ആണ് സിനിമയുടെ one ലൈന്‍ .. മഹേഷിന്റെ പ്രതികാരത്തിലുള്ള പോലെ ഒരു ചെറിയ കാര്യത്തില്‍ നിന്നും ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ആണ് ഈ കൊച്ചു സിനിമ...നല്ല രീതിയില്‍ എഴുതിയ തിരകഥ....സിനിമയെ ഒഴുക്കിനീക്കിയ പശ്ചാത്തല സംഗീതവും ... മികച്ച ചായഗ്രഹനവും.. കൃത്യതയുള്ള എഡിറ്റിംഗും ... എല്ലാത്തിനും ഉപരി മികച്ച അവതരണവും ആണ് ആന്‍ മറിയ പ്രേക്ഷകരുടെ പ്രിയപ്പെട്ടവള്‍ ആക്കുന്നെ

    Hitler സിനിമയിലെ ജഗദീഷിന്റെ സൈക്കിളില്‍ നിന്നുമില്ല വീഴ്ച കഴിഞ്ഞു.... അഭിനയം കൊണ്ടും അവതരണം കൊണ്ടും എന്നെ ഏറ്റവും രസപ്പിച്ച സ്വാഭാവികത തോന്നിയ രണ്ടു ഭംഗി ഉള്ള വീഴ്ചകള്‍ ഇതില്‍ ഉണ്ട് ...


    പ്രകടനങ്ങള്‍ :
    സാറ - കാണാന്‍ ഉള്ള ക്യൂട്ട്നെസ് കൂടെ മികവുറ്റ അഭിനയവും കൂടി ആയപ്പോള്‍... ഈ വര്ഷ്ത്തെ മികച്ച ബാലതാരത്തിനുള്ള ഏതെങ്കിലും ഒരു അവാര്ഡ് ഇവിടെ ഭദ്രം
    സണ്ണി - പുള്ളിയുടെ പ്രധാന ശക്തി എന്നത് അപാര സ്ക്രീന്‍ പ്രസന്സ് ആണ് ..കോമഡി ആയാലും action ആയാലും മികച്ച രീതിയില്‍ കയ്കാര്യം ചെയ്യാന്‍ ഉള്ള കഴിവ് ...കുരുടിക്ക് ശേഷം സണ്ണിക്ക് കിട്ടുന്ന ഏറ്റവും മികച്ച കഥാപാത്രം ആയിരക്കും പൂമ്പാറ്റ ഗിരീഷ്‌ ..അത് മികച്ചതക്കാനും അദേഹത്തിന് കഴിഞ്ഞു
    വിശാല്‍ -പ്രകടനത്തില്‍ തന്റെ ആദ്യ സിനിമയില്‍ നിന്നും ഒരുപാട് മുന്നേറി വിശാല്‍...അവിനാഷ് എന്ന കഥാപാത്രം വിശാലില്‍ ഭദ്രം
    അജു -കോമഡി ടൈമിംഗില്‍ അജു എന്നത്തേം പോലെ ഇതിലും കസറി
    സിദ്ദിക് - ഏതു റോള്‍ കൊടുത്താലും അതുക്കും മേലെ ആക്കുന്ന മലയാള സിനിമയുടെ മുത്തു... ഇതിലെ തമാശകള്‍ ആയാലും...emotional സീന്സ് ആയാലും ...പുള്ളി പുള്ളിയുടെ റേഞ്ച് കാട്ടി വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു
    ഷൈന്‍ , സൈജു , ലിയോണ , ധര്മുജന്‍ , ബംഗാളി , ഗ്രൗണ്ടിലെ മെയിന്‍ കളിക്കാരന്‍ , ബിജുകുട്ടന്‍ , ധര്മ‍ജന്‍ , സേതുലക്ഷ്മി , അഞ്ജലി ഉള്‍പ്പെടെ എല്ലാവരും അവരുടെ റോള്‍ മികച്ചതാക്കി

    ഒരു suggestion ഉള്ളത് ... സണ്ണി ഉണ്ടായിരുന്ന സീനുകളിലെ ഊര്ജം സ്കൂള്‍ സീനുകളില്‍ കൂടെ കൊടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ

    verdict : 4/5
    തിയേറ്ററില്‍ കണ്ടില്ലെങ്കില്‍ വലിയ ഒരു നഷ്ട്ടം തന്നെ ആകും ആന്‍ മറിയ .. ദ്വയാര്ത്ത തമാശകള്‍ ഒന്നുമില്ലാത്ത എല്ലാ പ്രേക്ഷകര്ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു കൊച്ചു മനോഹര ചിത്രം

    വാല്‍കഷ്ണം :
    അതിഥി വേഷം കിട്ടണമെങ്കില്‍ ഇതിലെ പോലത്തെ കിട്ടണം...പടം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മായാത്ത അതിഥി വേഷം
     
    Spunky, Joker and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thanks :clap:
     

Share This Page