1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ARANMANAI 2 - MY OPINION - SHA KOLLAM

Discussion in 'MTownHub' started by SHA KOLLAM, Feb 2, 2016.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    [​IMG]

    ARANMANAI 2 - MY OPINION - SHA KOLLAM
    അരമന 2 - എന്റെ അഭിപ്രായം -ഷാ കൊല്ലം


    തമിഴില്‍ എനിക്ക് ഇഷ്ടപെട്ട ഒരു സംവിധായകരില്‍ ഒരാളാണ് സുന്ദര്‍ സി . ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ബഹുമുഖ പ്രതിഭ. വേണമെങ്കില്‍ മലയാളത്തില്‍ നമ്മുടെ ശ്രീനിവാസന്‍ ചേട്ടനോട് ഉപമിക്കാം.
    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം ഒറ്റയടിക്ക് പുഷ്പം പോലെ ചെയ്തുകളയും.
    പിന്നെ സുന്ദര്‍ സിയുടെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. പൂര്‍ണ്ണമായും സാധാരണ പ്രേക്ഷകരെ മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ് സുന്ദര്‍ സി പടം എടുക്കുക. ഒരിക്കലും അവാര്‍ഡ്‌ കിട്ടാന്‍ വേണ്ടിയോ, വിമര്‍ശകരെ കൊണ്ട് നല്ലത് പറയിക്കാന്‍ വേണ്ടിയോ സിനിമ എടുക്കാറില്ല. അത് കൊണ്ട് തന്നെ ഇവ രണ്ടും സുന്ദര്‍ സിയുടെ പടങ്ങള്‍ക്ക് കിട്ടാറുമില്ല.


    ഈ ഒരു ചങ്കൂറ്റം തന്നെയാണ് അരമന (തമിഴില്‍ "അരണ്‍മനൈ") ഒന്നാം ഭാഗത്തിന്റെ അതേ കഥയില്‍ രണ്ടാം ഭാഗവും ചെയ്യാന്‍ സുന്ദര്‍ സിയെ പ്രേരിപ്പിച്ചതും.

    ‪#‎CAST‬:
    സിദ്ധാര്‍ത് , ത്രിഷ , പൂനം ബജ്വ , സൂരി ഇവര്‍ നാല് പേരാണ് ഈ കഥയിലെ പുതിയ താരങ്ങള്‍. എടുത്തു പറയത്തക്ക അഭിനയ മുഹൂര്‍ത്തങ്ങളോ പ്രാധാന്യമോ ഇവര്‍ക്കാര്‍ക്കും ചിത്രത്തിലില്ല. എങ്കിലും ത്രിഷയുടെ ബീച്ചിലെ ഗാനരംഗം യുവപ്രേക്ഷകരെ ഹരം കൊള്ളിക്കുമെന്നതില്‍ സംശയമില്ല. ത്രിഷയുടെ കരിയറിലെ ഏറ്റവും ഗ്ലാമറസായ വേഷവും ഇത് തന്നെ. സിദ്ധാര്‍ത് ആണ് നായകന്‍ എന്ന് തോന്നുമെങ്കിലും ആദ്യാവസാനം ഇതൊരു സുന്ദര്‍ സിയുടെ വണ്‍ മാന്‍ ഷോ തന്നെയാണ്.


    ‪#‎STORY‬ , SCREENPLAY : SUNDER C
    ഒന്നാം ഭാഗത്തിന്റെ അതേ കഥ. അതും പ്രേക്ഷകര്‍ക്ക്‌ പൂര്‍ണ്ണമായും ആദ്യമേ ഊഹിക്കാവുന്ന കഥ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ പോരായ്മ. ഹൊറര്‍ - കോമഡി വിഭാഗത്തില്‍ പെട്ട ചിത്രമായതിനാല്‍ പതിവായി ഉണ്ടാകാവുന്ന സ്ഥിരം ക്ലിഷേ രംഗങ്ങള്‍ ഈ ചിത്രത്തിലും ഒരുപാടുണ്ട്. പോരാത്തതിന് പലയിടത്തും ലോജിക്കിന്റെ പ്രശ്നങ്ങളും..!!
    ഇത്രയും പോരായ്മകള്‍ ഒക്കെ ഉണ്ടെങ്കിലും ഈ ചിത്രം കണ്ടിരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ഒരൊറ്റ ഘടകമാണ്.
    സുന്ദര്‍ സിയുടെ മികച്ച തിരക്കഥ ...!!
    കുറച്ച് ഹൊറര്‍, കുറച്ച് കൊമഡി , കുറച്ച് ഗ്ലാമര്‍ , കുറച്ച് ഇമോഷന്‍ , കുറച്ച് ഭക്തി, കുറച്ച് റൊമാന്‍സ്‌, കുറച്ച് ത്രില്‍ , ആവേശം തോന്നിപ്പിക്കുന്ന ക്ലൈമാക്സ്‌ ഇവയെല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത ഒരു പക്കാ കമെര്‍ഷ്യല്‍ തിരക്കഥ..!!


    സിനിമയെ വെറും നേരമ്പോക്കിനായി കാണുന്നവര്‍ക്കും ലോജിക് ഒരു പ്രശ്നമായി തോന്നത്തവര്‍ക്കും കാണാം ..!!
    അല്ലാത്തവര്‍ ദയവായി കാണാതിരിക്കുക.


    കഥയിലെ ചില പോരായ്മകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 2.16 മണിക്കൂര്‍ ബോര്‍ അടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് അരമന 2.

    MY RATING : 3/5 WATCH IT FOR SOORI'S COMEDY & SUNDER C
    BOX OFFICE : SURE SHOT HIT IN TAMILNADU.
     
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks sha :) :Thnku:
     
    SHA KOLLAM likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
    SHA KOLLAM likes this.
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    THANKS bHAI
     
    SHA KOLLAM likes this.

Share This Page