1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Athiran - My Review !!!

Discussion in 'MTownHub' started by Adhipan, May 2, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Athiran

    അതിരൻ.... കാഴ്ച്ചയുടെ നിറവസന്തമൊരുക്കി തന്നുകൊണ്ട് ഭീതിപ്പെടുത്തി പ്രേക്ഷകൻ ആഗ്രഹിക്കുന്ന രീതിയിൽ മനോഹരമായി അവസാനിപ്പിച്ച അതിമനോഹര ദൃശ്യാനുഭവം.

    അവൾക്ക് എല്ലാമായവൻ അതിരൻ.... മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിൽ ഒരുക്കിയ ഒരു ചിത്രമാണ് അതിരൻ.... എല്ലാ മേഖലകളിലും മികവ് പുലർത്തിയൊരു ദൃശ്യാനുഭവം.

    Vivek എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് അതിരൻ എന്ന് ഒരിക്കലും തോന്നില്ല കാരണം അത്രയേറെ മികവോടെയാണ് അദ്ദേഹം ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് താൻ തന്നെ രചിച്ച മനോഹരമായ കഥയ്ക്ക് P.F. Mathews എന്ന പ്രഗത്ഭനായ എഴുത്തുകാരൻ ശക്തമായ തിരക്കഥയും സംഭാഷണവും ഒരുക്കിയപ്പോൾ വിവേക് ഏറ്റവും മികച്ച രീതിയിൽ തന്നെ അതിനെ അണിയിച്ചൊരുക്കി. മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിൽ ആണ് അതിരനെ വിവേക് നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. Psychological Horror വിഭാഗത്തിൽപ്പെടുന്ന ചിത്രത്തെ അതിന്റെ പൂർണ്ണതയിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട് വിവേക് എന്ന നവാഗത സംവിധായകൻ. മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ വെക്കാവുന്ന സംവിധായകനാണ് വിവേക് എന്ന് നിസ്സംശയം പറയാം.

    Anu Moothedath എന്ന ഛായാഗ്രാഹകൻ തന്റെ ക്യാമറക്കണ്ണുകളാൽ കാണിച്ച മാജിക്‌ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്ന്. അതിമനോഹരം എന്ന വാക്കൊന്നും പോരാതെ വരുന്നു അനുവിന്റെ ഛായാഗ്രഹണത്തിന്.... അത്രയേറെ മികവോടെ മനോഹരമായാണ് അനു ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഓരോ ഫ്രെയിമുകൾക്കും എന്തൊരു ഭംഗിയായിരുന്നു. ചിത്രത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു ഛായാഗ്രഹണം.

    ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും Vinayak Sasikumarഉം രചിച്ച മനോഹരമായ വരികൾക്ക് ആ മനോഹാരിതയൊട്ടും ചോരാതെ തന്നെ PS Jayhariസംഗീതം പകർന്നിരിക്കുന്നു. "പവിഴമഴയേ" എന്ന ഗാനത്തിനോട് ഒരുപാട് ഇഷ്ടം കൂടുതൽ.

    Ghibran ഇദ്ദേഹമാണ് അതിരന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം ഹൊറർ /ത്രില്ലെർ സ്വാഭാവമുള്ള ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം പകരുന്ന കരുത്ത് ഒന്ന് വേറെ തന്നെയാണ് എത്രയൊക്കെ മികച്ച രീതിയിൽ ബാക്കിയുള്ള വിഭാഗങ്ങൾ വന്നാലും BGM പാളിയാൽ സിനിമയുടെ ഗതി തന്നെ മാറും. അവിടെയാണ് ഗിബ്രാനെപ്പോലെയുള്ളവരുടെ പ്രസക്തി. ചിത്രത്തെ ഇത്രയേറെ മനോഹരമായൊരു അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത് പശ്ചാത്തല സംഗീതമാണ്. പേടിപ്പെടുത്തുന്ന രംഗങ്ങളും ത്രില്ലിംഗ് ആയ രംഗങ്ങളും ഇത്രയേറെ ഗംഭീരമാക്കിയത് പശ്ചാത്തല സംഗീതമാണ്. അത്രയേറെ ഗംഭീരമായിരുന്നു പശ്ചാത്തല സംഗീതം. ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

    വളരെ ഭംഗിയോടെ.... ഏറ്റവും മികച്ച രീതിയിൽ തന്നെ Ayoob Khan ചിത്രത്തെ കൂട്ടിച്ചേർത്തു വെച്ചിട്ടുണ്ട്.... മികവുറ്റ എഡിറ്റിംഗ്.

    Fahadh Faasil..... എബിയായും പ്രകാശനായും ഷമ്മിയായും ഒക്കെ വന്ന് മികച്ച പ്രകടഞങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച കഥാപാത്രമാണ് മൂലേടത്ത് കണ്ണൻ നായർ. കഥാപാത്രത്തെ പറ്റി കൂടുതൽ പറയുന്നത് സ്പോയ്ലർ ആവും എന്നത് കൊണ്ട് അതിന് മുതിരുന്നില്ല..... ആ കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അതിനെ ഏറ്റവും മികച്ച രീതിയിൽ തന്നെ ഫഹദ് അവതരിപ്പിച്ചിട്ടുണ്ട്.

    Sai Pallavi..... നടക്കൽ കോവിലകത്ത് നിത്യയായി വിസ്മയ പ്രകടനമാണ് സായ് പല്ലവി കാഴ്ച്ച വെച്ചിരിക്കുന്നത്.... സായ് പല്ലവി ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് നിത്യ. ജന്മനാ ബുദ്ധിവളർച്ച കുറഞ്ഞൊരു കഥാപാത്രം.... എന്നാലോ ആയോധന കലകളിൽ അഗ്രകണ്യയായ കഥാപാത്രം.... പെർഫോം ചെയ്യാൻ ഏറെയുള്ള.... ഏറെ കഷ്ടപ്പാടുള്ള ഒരു കഥാപാത്രമാണ് നിത്യ.... പക്ഷേ യാതൊരു കുറവും വരുത്താതെ ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ് സായ് പല്ലവി നിത്യയായി പകർന്നാട്ടം നടത്തിയത്. ശരിക്കും അവര് ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ. നിത്യ ചിത്രത്തിൽ തനിക്കൊപ്പമുള്ളവരെ എങ്ങനെയാണോ വിസ്മയിപ്പിക്കുന്നത് അങ്ങനെ തന്നെയാണ് സായ് പല്ലവി എന്ന അഭിനേത്രി പ്രേക്ഷകനേയും വിസ്മയിപ്പിക്കുന്നത്. വാക്കുകൾക്കതീതമായ പ്രകടനം. ഈ തവണത്തെ മികച്ച നടിക്കുള്ള അവാർഡുകളിൽ എല്ലാം ഏവർക്കും ഒരു ഭീഷണിയായി മുൻപന്തിയിൽ തന്നെ സായ് പല്ലവിയുടെ നിത്യയും കാണും എന്നത് തീർച്ച.

    Ranji Panicker ഇദ്ദേഹം ശരിക്കും ഒരു സംഭവം തന്നെയാണ് ഈ പ്രായത്തിലും ശരീരമൊക്കെ ഇത്ര ഫിറ്റ്‌ ആയി കൊണ്ട് നടക്കുന്നു എന്ന് മാത്രമല്ല എന്ത് അനായാസമായാണ് ഓരോ അഭ്യാസങ്ങളും കാണിക്കുന്നത്. നടക്കൽ കോവിലകത്ത് ജയനാരായണ വർമ്മയെന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് രഞ്ജി പണിക്കർ കാഴ്ച്ച വെച്ചിരിക്കുന്നത്. ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനേതാവ്.

    അതുൽ കുൽക്കർണ്ണി, Lena, Sudev Nair, നന്ദു, ശാന്തി കൃഷ്ണ, Surabhi Lakshmi, വിജയ് മേനോൻ, Leona Lishoy, etc തുടങ്ങിയവരും ഗസ്റ്റ് റോളിൽ വന്ന പ്രകാശ് രാജും അടക്കം മികവുറ്റ പ്രകടനങ്ങൾ കാഴ്ച്ച വെച്ചു.

    വളരെയധികം ആസ്വദിച്ചു കണ്ട... മനം നിറച്ചൊരു മനോഹരമായ ദൃശ്യാനുഭവമാണ് അതിരൻ.... സസ്പെൻസും മറ്റും ആദ്യമേ മനസ്സിലാവുമെങ്കിലും അതൊന്നും ഒരു തരത്തിലും ആസ്വാദനത്തെ ബാധിക്കാത്ത തരത്തിൽ അതിമനോഹരമായി തന്നെയാണ് വിവേകും കൂട്ടരും ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച രചനയും അതിനെ വെല്ലുന്ന മികച്ച സംവിധാനവും അതിമനോഹരമായ ഛായാഗ്രഹണവും മനോഹരമായ ഗാനങ്ങളും അതി ഗംഭീരമായ പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ ഞെട്ടിക്കുന്ന പ്രകടനങ്ങൾ കൊണ്ടും അതിരൻ ഏറെ ക്വാളിറ്റികൾ നിറഞ്ഞ മികച്ച ദൃശ്യാനുഭവമായി മാറുന്നു.

    അതിരൻ.... കാഴ്ച്ചയുടെ നിറവസന്തമൊരുക്കി തന്നുകൊണ്ട് ഭീതിപ്പെടുത്തി പ്രേക്ഷകൻ ആഗ്രഹിക്കുന്ന രീതിയിൽ മനോഹരമായി അവസാനിപ്പിച്ച അതിമനോഹര ദൃശ്യാനുഭവം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mannadiyar and Mayavi 369 like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thank U.
     
    Adhipan likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx
     
    Adhipan likes this.

Share This Page