Watched BTech ശക്തമായൊരു വിഷയം ശക്തമായ രീതിയിൽ പറഞ്ഞൊരു മികച്ച സിനിമ. ഒരു പറ്റം ബി ടെക് സ്റ്റുഡന്റ്സിന്റെ ആഘോഷകരമായ കോളേജ് ജീവിതം വളരെയധികം എന്റർടൈനിങ് ആയി പറഞ്ഞു പോയ ആദ്യപകുതിയും അതിന് നേരെ വിപരീതമായി ശക്തമായൊരു വിഷയം ശക്തമായ രീതിയിൽ പറഞ്ഞ രണ്ടാം പകുതിയുമാണ് ബി ടെക് എന്ന ചിത്രം. Mridul Nair എന്ന നവാഗത സംവിധായകന്റെ മികവുറ്റ മേക്കിങ് ആണ് ഈ സിനിമയുടെ നെടുംതൂണുകളിലൊന്ന്. ഇരുത്തം വന്നൊരു സംവിധായകന്റെ പരിചയ സമ്പത്തിൽ ഒരുക്കിയ ഒരു സിനിമയായേ തോന്നൂ. രാമകൃഷ്ണയും മൃദുലും ചേർന്നൊരുക്കിയ സ്ക്രിപ്പ്റ്റും ഈ സിനിമയുടെ ഹീറോയാണ്. ചിത്രത്തിലെ സംഭാഷണങ്ങളും മറ്റും വലിയ രീതിയിൽ പ്രശംസയും കൈയ്യടിയും അർഹിക്കുന്നവയാണ്. Manoj Kumar Khatoi ഒരുക്കിയ ഛായാഗ്രഹണവും മഹേഷ് നാരായണനും അഭിലാഷ് ബാലചന്ദ്രനും ചേർന്നൊരുക്കിയ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റ് കൂട്ടി. Rahul Raj ചേട്ടനാണ് മറ്റൊരു ഹീറോ അദ്ദേഹം ഒരുക്കിയ മികച്ച ഗാനങ്ങളും രോമാഞ്ചം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ നട്ടെല്ലാണ്. രണ്ടാം പകുതിയിലെ ഒരു ഗാനവും പശ്ചാത്തല സംഗീതവും അത്രമേൽ മികച്ചതാണ്. ശരിക്കും അഭിനന്ദനം അർഹിക്കുന്ന വർക്ക്. Asif Aliയുടെ ആനന്ദ് എന്ന നായക കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു അൽപ്പം റഫ് ആയ കഥാപാത്രമായി അദ്ദേഹം ആദ്യാവസാനം നിറഞ്ഞാടി. മാസ്സ് സീനുകൾ എല്ലാം മികച്ചു നിന്നു ഇമോഷണങ്ങൾ രംഗങ്ങളും അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്തു. Arjun Ashokanന്റെ ആസാദ് ആണ് മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത്.... ആസാദ് എന്ന കഥാപാത്രമായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആ നിഷ്കളങ്കമായ ചിരി മനസ്സിലിങ്ങനെ മായാതെ നിൽക്കുന്നു. Aparna Balamurali അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രവും നന്നായിരുന്നു. അനന്യ എന്ന അൽപ്പം തന്റേടവും കുശുമ്പും സ്നേഹവും നിറഞ്ഞ കഥാപാത്രമായി Niranjana Anoop സിനിമയിലുടനീളം നിറഞ്ഞു നിന്നു. കഥാപാത്രത്തിന്റെ വലിപ്പവും പ്രകടനവും കൊണ്ട് നിരഞ്ജന തന്നെയാണ് ഈ ചിത്രത്തിലെ നായിക. അത്രമേൽ ഹൃദയസ്പർശിയായ കഥാപാത്രമായിരുന്നു അനന്യ. ആ കഥാപാത്രമായി Niranjana Anoop മികച്ച പ്രകടനവും കാഴ്ച്ച വെച്ചു. അനൂപ് മേനോൻ, അജു വർഗ്ഗീസ്, അലൻസിയർ, ദീപക് പറമ്പോൽ, ശ്രീനാഥ് ഭാസി, വി.കെ.പ്രകാശ്, വൈ. വി. രാജേഷ്, സൈജു കുറുപ്പ്, സുബീഷ്, ഷാനി ഷാക്കി, ജയൻ, ജാഫർ ഇടുക്കി, ദിനേഷ് പ്രഭാകർ, ജയപ്രകാശ്, ഹാരിഷ് രാജ്, ചിത്ര അയ്യർ, നീന കുറുപ്പ്, അഞ്ജലി നായർ,etc.... തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്ന ചിത്രത്തിൽ എല്ലാവരും തന്നെ മികവുറ്റ പ്രകടനങ്ങൾ കാഴ്ച്ചവെച്ചു. ഇത്തരത്തിലൊരു വിഷയം തിരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിനും അത് മികച്ച രീതിയിൽ പ്രേക്ഷകനിൽ എത്തിച്ചതിനും അണിയറപ്രവർത്തകർ തീർച്ചയായും വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ശക്തമായൊരു വിഷയം എല്ലാ അർത്ഥത്തിലും ശക്തമായും മനോഹരമായും അവതരിപ്പിച്ച സാമൂഹ്യ പ്രസക്തിയുള്ളൊരു സിനിമ.... അത് വെറുമൊരു ഉപദേശവും ഓർമ്മപ്പെടുത്തലുമായി ഒതുക്കാതെ പ്രേക്ഷകനെ മുഷിപ്പിക്കാതെ വളരെയധികം ആസ്വദിച്ചു കാണാവുന്നൊരു എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്നു. (അഭിപ്രായം തികച്ചും വ്യക്തിപരം)