Theatre : PVR, Lulu Mall Status : 20% Showtime : 10.15 am നോളന്റെ ഡാർക്ക്* നൈറ്റ്* സീരീസാണ് ഞാൻ ഉൾപ്പെടെ പലരെയും ബാറ്റ്മാൻ ആരാധകർ ആക്കിയത്, പണ്ടും സൂപ്പർമാനോട് വലിയ ഇഷ്ടം ഒന്നും തോന്നിയിട്ടില്ല.. എന്നാൽ മാൻ ഓഫ് സ്റ്റീൽ ആസ്വാദ്യകരമായ ഒരു ചിത്രമായി എനിക്ക് തോന്നിയിരുന്നു.. ഈ രണ്ടു സൂപ്പർ ഹീറോകൾ കൊമ്പു കോർക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക..? ആ ഒരു ആകാംഷ തന്നെയാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്.. മാൻ ഓഫ് സ്റ്റീൽ നിർത്തിയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്, ബാറ്റ്മാന്റെ കുട്ടിക്കാലം..കൊച്ചു ബ്രുസ് വെയിന് സ്വന്തം അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നത് ഒരു ഫ്ലാഷ്ബാക്ക് സ്വപ്നം ആയി കാണിക്കുന്നുണ്ട്.. പിന്നീട് മാൻ ഓഫ് സ്റ്റീൽ ക്ലൈമാക്സിലേക്ക് എത്തുന്ന ചിത്രം.. സൂപ്പർമാൻ (ഹെന്ററി കെവിൽ) ജെനെരൽ സോടുമായുള്ള ഏറ്റുമുട്ടലിൽ ആ മെട്രോപോളിസ് സിറ്റിയുടെ പകുതിയിലധികം കുരുതി കൊടുക്കപ്പെടുന്നു, നിരപരാധികളായ ഒരുപാട് പാവങ്ങൾ ചത്തൊടുങ്ങുന്നു.. അതിൽ ബ്രുസ് വെയിനിന്റെ (ബെൻ അഫ്ലെക്) കെട്ടിടങ്ങളും ഉറ്റവരും എല്ലാമുണ്ടായിരുന്നു.. ഇത് ബാറ്റ്മാന് സൂപ്പർമാനോടുള്ള ശത്രുതക്ക് തുടക്കമിടുന്നു.. ഇന്നല്ലെങ്കിൽ നാളെ ഒരു ഏലിയൻ ആയ സൂപ്പർമാൻ മനുഷ്യരാശിക്ക് ആപത്തുണ്ടാക്കും എന്ന് ബാറ്റ്മാൻ വിശ്വസിക്കുന്നു.. പതിനെട്ടു മാസങ്ങൾ കടന്നു പോകുന്നു.. ലെക്സ് കോർപ്പ് തലവൻ ആയ ലെക്സ് ലുതെർ ആഴക്കടലിൽ നിന്ന് കൃപ്റ്റൊനൈറ്റ് കണ്ടുപിടിക്കുകയും ജൂൺ ഫിഞ്ചിന്റെ സഹായത്തോടെ അതൊരു ബയോളൊജിക്കൽ വെപ്പൺ ആയി സൂപ്പർമാനേ വകവരുത്താൻ ഉപയോഗിക്കാം എന്ന ഉദ്ദേശത്തിൽ മുന്നോട്ടു പോകുകയും ചെയ്യുന്നു.. ശെരിക്കും സൂപ്പർമാൻ ഒരു ആപത്താണോ..? ഒരു വെറും മനുഷ്യൻ ആയ ബാറ്റ്മാന് അമാനുഷികനായ സൂപ്പർമാനേ എന്ത് ചെയ്യാൻ കഴിയും..? ഇതിനിടയിൽ ലെക്സ് ലുതെർ എന്ന വില്ലനും.. വണ്ടർ വുമെണിന്റെ സാന്നിധ്യവും.. ശേഷം എന്ത് സംഭവിക്കും എന്നതാണ് ചിത്രം പറയുന്ന കഥ.. ബാറ്റ്മാൻ ആയി ബെൻ അഫ്ലെക് നന്നായി എന്നാണു എനിക്ക് തോന്നിയത്.. ബയിൽ ആയൊരു താരതമ്യം അല്ല, നോളന്റെ ബാറ്റ്മാൻ ആയിരുന്നു ബയിൽ.. ഒറിജിനൽ കോമിക്സിലെ ബാറ്റ്മാനിൽ നിന്ന് വ്യെത്യസ്തവും.. എന്നാൽ ബെൻ ചെയ്യുന്ന ബാറ്റ്മാൻ കോമിക്സിലെ ബാറ്റ്മാനോട് നീതി പുലർത്തുന്നുണ്ട്.. അത് ബാറ്റ്സുട്ടിന്റെ കാര്യത്തിലും കുറച്ചു ക്രൂരനായ ആകാരമുള്ള ബാറ്റ്മാൻ എന്ന രീതിയിൽ ആയാലും.. പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ ബയിൽ ബെനിന് മുകളിൽ നില്ക്കും എന്നത് ഒരു സത്യം മാത്രം.. ഹെന്ററി കെവിൽ സൂപ്പർമാനായി മോശമാക്കിയില്ല.. പക്ഷെ ഈ സൂപ്പർമാന് ഇടക്ക് ഒന്ന് ചിരിച്ചാൽ എന്താ..?? എന്നുള്ളത് എന്റെ ഒരു സംശയം ആയി നിലനില്ക്കുന്നു.. ഗാൽ ഗാഡോട്ട് ചെയ്ത വണ്ടർ വുമൻ ആണ് ശെരിക്കും ത്രില്ലടിപ്പിച്ച ഒരു കഥാപാത്രം.. ശെരിക്കും പറഞ്ഞാൽ ഈ ചിത്രത്തിൽ മികച്ച ഇന്റ്രോയും പശ്ചാത്തലസംഗീതവും ഉള്ളത് വണ്ടർ വുമണിനാണ്.. ആ പശ്ചാത്തലസംഗീതം തകർത്തു.. ജെസ്സെ ഈസെൻബെർഗ് ചെയ്യുന്ന ലെക്സ് ലുതെർ പലപ്പോഴും സംസാരരീതിയോണ്ടും ചിരികൊണ്ടും ഷാരൂഖ്* ഖാനെ ഓർമിപ്പിച്ചു.. എന്നും തകർത്തു വാരാറുള്ള ഹാൻസ് സിമ്മെറുടെ പശ്ചാത്തലസംഗീതം ഇത്തവണ അത്ര നന്നായില്ല.. വണ്ടർ വുമണിന്റെ മ്യൂസിക്* മാറ്റി നിർത്തിയാൽ ഒരു പൂരപ്രതീതി ആയിരുന്നു പല രംഗങ്ങളിലേയും പശ്ചാത്തലസംഗീതത്തിന്.. സിമ്മെർ ഫാൻസ്* നിരാശരാവുമെന്നു ഉറപ്പ്.. പിന്നെ നോളന്റെ ഡാർക്കിഷ് ഷെയ്ഡ് പിന്തുടരാൻ ശ്രെമിച്ചു സംവിധയകൻ സാക്ക് സ്നിധെർ അമ്പേ പരാചയപ്പെട്ടിട്ടുണ്ട് എന്ന് പറയാതെ വയ്യ.. ശെരിക്കും പറഞ്ഞാൽ ഈ രണ്ടു സൂപ്പർ ഹീറോസിനെ കിട്ടിയിട്ട് ഒരു ഇന്ടിവിജുവൽ ക്ലാരിടി അവർക്ക് കൊടുക്കാൻ പുള്ളിക്കായില്ല.. പോരാത്തതിന് തോന്നൂരുകളിലെ മലയാളസിനിമ ട്വിസ്റ്റ്* പോലെ ഒരു അമ്മ സെന്റിമെന്റ്സ് സീനും ഉണ്ട് പ്രീ ക്ലൈമാക്സിൽ.. സത്യത്തിൽ ജസ്റ്റിസ്* ലീഗിലേക്ക് ഒരു പാത തുറന്നിടുക എന്നതാണ് ഈ ചിത്രത്തിന്റെ ഉദ്ദേശം എന്നാണു എനിക്ക് തോന്നിയത്.. മാർവെലിന് അവെൻജെർസ് പോലെ ഡിസിക്ക് ജസ്റ്റിസ്* ലീഗ്.. മൊത്തത്തിൽ പറഞ്ഞാൽ ബോറടിയില്ലാതെ ചുമ്മാ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ബാറ്റ്മാൻ വേർസസ് സൂപ്പർമാൻ - ഡോൺ ഓഫ് ജസ്റ്റിസ്*.. പക്ഷെ നോളന്റെ ഡാർക്ക്* നൈറ്റ്* സെരീസിന്റെ ഒരോർമ്മ പോലും മനസ്സിൽ കൂടെ കൊണ്ട് പോവരുത് എന്ന് മാത്രം.. ഇതൊരു പുതിയ ബാറ്റ്മാൻ, നോക്കിലും വാക്കിലും ചെയ്തിയിലും എന്നുള്ള മൈന്റിൽ ചിത്രം കാണുകയാണെങ്കിൽ വലിയ നിരാശയില്ലാതെ ചിത്രം കണ്ടിറങ്ങാം.. ബാറ്റ്മാൻ വേർസസ് സൂപ്പർമാൻ - ഡോൺ ഓഫ് ജസ്റ്റിസ്* : 2.5/5
Thanx man..Enik padam oru dhurantham aayanu thonniyath..!Padathile etavum rich visuals kandath Batmante dreamil aanu..!Athil thanne und kadha daridhryam..!