1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review CHARLIE - A SHA KOLLAM REVIEW

Discussion in 'MTownHub' started by SHA KOLLAM, Dec 27, 2015.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India

    Sha Kollam
    [​IMG]

    ചാര്‍ലി - എന്റെ അഭിപ്രായം
    ആദ്യമേ തന്നെ പറയട്ടെ , ചാര്‍ലി ഒരു ഫീല്‍ ഗുഡ് ചിത്രമാണ് .
    സ്ഥിരം കച്ചവട സിനിമകളുടെ ചേരുവകള്‍ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല . നായകനും ഗുണ്ടകളും തമ്മിലുള്ള പൊടി പറക്കുന്ന ആക്ഷന്‍ സീനുകളോ , പൊട്ടിച്ചിരിപ്പിക്കുന്ന പൊട്ട തമാശകളോ , ഇന്റെര്‍വല്‍ ട്വിസ്റ്റുകളോ , കോരിത്തരിപ്പിക്കുന്ന പഞ്ച് ഡയലോഗുകളോ , ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്ലൈമാക്സോ ഒന്നും പ്രതീക്ഷിച്ചു ചാര്‍ലിക്ക് ടിക്കറ്റ്‌ എടുക്കരുത്.

    മറിച്ച്, ചാര്‍ലി നിറങ്ങളാല്‍ ചാലിച്ച ഒരു പ്രണയ ചിത്രമാണ്. നമ്മള്‍ സഹ ജീവികളോടു കാണിക്കേണ്ട സന്തോഷം , ആഘോഷം , പുഞ്ചിരി , വിസ്മയം , വിശ്വാസം , കരുതല്‍ , ക്ഷമ ഇതിലെല്ലാം പുറമേ സ്നേഹം .. ഇതെല്ലം ചേര്‍ന്നതാണ് ചാര്‍ലി .

    ദുല്ഖര്‍ സല്‍മാന്‍ (ചാര്‍ലി) : ദുല്ഖറിലെ നടന്‍ ഒന്ന് കൂടി വളര്‍ന്നിരിക്കുന്നു. പ്രേക്ഷകഹൃദയങ്ങളെ കോരിത്തരിപ്പിക്കും വിധം പക്വതയുള്ള അഭിനയം കാഴ്ചവെച്ച്‌ ദുല്ഖര്‍ തന്റെ കഥാപാത്രം മികവുറ്റതാക്കി.

    പാര്‍വതി (ടെസ്സ) : മലയാള സിനിമയുടെ രാജകുമാരി എന്ന് ധൈര്യമായി വിശേഷിപ്പിക്കാം പാര്‍വതിയെ നമുക്ക്. ആദ്യ പകുതിയില്‍ വളരെ കുറച്ചു രംഗങ്ങള്‍ മാത്രമുള്ള ദുല്ഖരിന്റെ അഭാവം പ്രേക്ഷകരെ അറിയിക്കാതെ കഥയെ മുന്നോട്ടു കൊണ്ട് പോയത് ഈ നടിയുടെ കഴിവ് തന്നെയാണ്.

    ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ള ചിത്രമാണ് ചാര്‍ലി. മികച്ച താരങ്ങളെ തന്നെയാണ് സംവിധായകന്‍ കാസ്റ്റ് ചെയ്തിരിക്കുന്നതും. അത് കൊണ്ട് തന്നെ ചിലരുടെ കഥാപാത്രങ്ങള്‍ മനസ്സില്‍ തട്ടി നിന്നപ്പോള്‍ മറ്റു ചിലര്‍ വന്നതും പോയതും ആരും അറിഞ്ഞുമില്ല.
    കുഞ്ഞപ്പനായി വന്ന നെടുമുടി വേണു , ക്വീന്‍ മറിയയായി വന്ന കല്‍പ്പന , കനിയായി വന്ന അപര്‍ണ്ണ ഗോപിനാഥ്, മത്തായി ആയി വന്ന ചെമ്പന്‍ വിനോദ് , കള്ളന്‍ സുനിയായി വന്ന സൌബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രേക്ഷകമനസ്സില്‍ ഇടംനെടിയപ്പോള്‍ രമേശ്‌ പിഷാരടി , നീരജ് മാധവ് , KPAC ലളിത , സീത , സംവിധായകന്‍ ജോയ് മാത്യു , സംവിധായകന്‍ രഞ്ജി പണിക്കര്‍ , ടോവിനോ തോമസ്‌, തമിഴ് നടന്‍ നാസര്‍ എന്നിവര്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി.

    എടുത്തു പറയേണ്ട ഒന്നാണ് ക്യാമറ. ജോമോന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കണ്ണുകളെ മാത്രമല്ല , മനസ്സിനെ കൂടി ആകര്ഷിക്കുന്നവയാണ്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. ഗാനങ്ങള്‍ ഒന്നും തരംഗം സൃഷ്ടിക്കാതെ ശരാശരി നിലവാരത്തില്‍ ഒതുങ്ങിയപ്പോള്‍ പശ്ചാത്തല സംഗീതം മികച്ചതായി.

    ഉണ്ണി.R-ഇന്റെ തിരകഥയെക്കാളേറെ , കഥാപാത്ര രചന ഒരുപടി മുന്നിട്ടു നില്‍ക്കുന്നു ഈ ചിത്രത്തില്‍. കച്ചവട സിനിമകളുടെ ചേരുവകള്‍ ഒന്നുമില്ലാത്ത ഈ തിരക്കഥ നല്ല രീതിയില്‍ അവതരിപ്പിച്ചതിന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് അഭിനന്ദനമര്‍ഹിക്കുന്നു.
    ആദ്യ പകുതിയില്‍ "ആരാണ് ചാര്‍ലി" എന്ന് അന്വേഷിച്ചു നടക്കുന്ന നായിക ആ ദുരൂഹത പ്രേക്ഷക മനസ്സിലും പൂര്‍ണ്ണമായും മനസ്സില്‍ നിറച്ചു നിര്‍ത്തുന്നു.
    പക്ഷെ രണ്ടാം പകുതിയില്‍ "എന്താണ് ചാര്‍ലി" എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നായിക കഥയെ വിരസതയിലേക്ക്‌ തള്ളിവിടുന്നു. "പ്രണയ ചിത്രം" എന്ന നിലയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നായകനും നായികയും തമ്മില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു പ്രണയരംഗം പോലും ഇല്ലാത്തത് പ്രേക്ഷകനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നു.

    മൊത്തത്തില്‍, പ്രതീക്ഷകള്‍ ഒന്നുമില്ലാതെ, ദുല്ഖറിന്റെയും പാര്‍വതിയുടെയും മികച്ച പ്രകടനത്തിന് വേണ്ടി കാണാവുന്ന ഒരു മോശമല്ലാത്ത സിനിമ തന്നെയാണ് ചാര്‍ലി.

    MY RATING : 2.5/5 AVERAGE - WATCH IT FOR DULQUER & PARVATHY
    VERDICT : AVERAGE HIT BCOZ OF DULQUER'S STAR POWER.

    ‪#‎DQ‬ Dulquer Salmaan Martin Prakkat Parvathy Gopi Sunder Charlie
     
    Mayavi 369 and Jeevan like this.
  2. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    Bhai Super review
     
    SHA KOLLAM likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
    SHA KOLLAM likes this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks sha :) :Thnku:
     
    SHA KOLLAM likes this.

Share This Page