1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Chekka Chivantha rocket - Review !!!

Discussion in 'MTownHub' started by Adhipan, Oct 3, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Chekka Chivantha rocket - My Review!!!

    Watched Chekka Chivantha rocket

    ഒരു ശരാശരി തിരക്കഥയെ മികച്ച സംവിധാനം കൊണ്ടും മികച്ച സംഗീതം കൊണ്ടും അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങൾ കൊണ്ടും മികച്ചൊരു സിനിമയാക്കി മാറ്റാൻ കഴിഞ്ഞു.

    മണിരത്നത്തിന്റെ കഴിവിനെ പറ്റി അറിയുന്ന ആരും തന്നെ മണിരത്നം മാജിക്ക് എന്നൊന്നും പറയില്ല.... അടുത്ത കാലത്ത് വന്ന ഒരു മികച്ച മണിരത്നം ചിത്രം.... അത്രമാത്രം.... തന്റെ കഴിവുകൾക്ക് കോട്ടം സംഭവിച്ചിട്ടില്ല എന്നുള്ള അദ്ദേഹത്തിന്റെ ഒരു ഓർമ്മപ്പെടുത്തലായി എടുക്കാം ഈ ചിത്രത്തെ.

    Arvind Swamy Vijay Sethupathi Silambarsan Arun VijayPrakash Raj Jyothika Aditi Rao Hydari Aishwarya Rajesh Dayana Erappa Jayasudha തുടങ്ങിയ അഭിനേതാക്കളുടെയെല്ലാം തന്നെ മികവുറ്റ പ്രകടനങ്ങൾ. കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വിജയ് സേതുപതിയെ ആണ്. പിന്നെ നല്ല സംവിധായകരുടെ കൈയ്യിൽ കിട്ടിയാൽ സിമ്പുവിലെ അഭിനേതാവിനെ കാണാം എന്ന് ഒന്നൂടെ തെളിയിക്കുന്നു ഈ ചിത്രം. അരവിന്ദ് സ്വാമി തന്റെ വേഷം സ്വസിദ്ധമായ ശൈലിയിൽ മികവുറ്റതാക്കി. അരുൺ വിജയ്‍യും മനോഹരം.... അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിഷ് രംഗം പ്രിയങ്കരം. ജ്യോതികയുടെ ശക്തമായൊരു വേഷം.

    ഈ കാസ്റ്റിംഗ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

    Ar Rahman ന്റെ മികച്ച സംഗീതം.... ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത.....

    Santosh Sivanന്റെ ഛായാഗ്രഹണ മികവും Sreekar Prasadന്റെ എഡിറ്റിങ് മികവും ചിത്രത്തിന് നല്ല രീതിയിൽ മുതൽക്കൂട്ടായി.

    ഒരു ഗംഭീര അനുഭവം ഒന്നുമല്ലെങ്കിലും ഈ പറഞ്ഞ ഗുണങ്ങളാൽ മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്നൊരു ചിത്രം തന്നെയാണ് CCV.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mayavi 369 and Johnson Master like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx broo.
     

Share This Page