Dangal - not to be missed in theaters ഞാന്‍ ആദ്യമായി ആണ് ഒരു ഹിന്ദി പടം അഭിപ്രായം എഴുതുന്നത് , വെറ ഒന്നും കൊണ്ടല്ല ഏകദേശം 8 വര്‍ഷത്തിനു ശേഷം ആണ് ഒരു ഹിന്ദി പടം തിയേറ്ററില്‍ പോയി കാണുന്നത് അത് ആരോടും ഉള്ള ആരാധന കൊണ്ടല്ല ...മറിച്ചു ലിബെര്‍ട്ടി ബഷീര്‍ എന്ന വലിയ അണ്ണന്റെ സ്പര്‍ശനത്തിലൂടെ മലയാള സിനിമകള്‍ റിലീസ് ആകാത്തത് കൊണ്ട് മാത്രം ഒരു റിയല്‍ ലൈഫ് സ്റ്റോറി സിനിമ ആക്കുമ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ സിനിമ orginal ആളോട് നീതി പുലര്‍ത്തുകയും ചെയ്യണം എന്നാല്‍ പ്രേക്ഷകന് ഡോകുമെന്റുറി ഫീല്‍ വരാതെ സിനിമാറ്റിക് ആവുകയും വേണം ..അവിടെയാണ് ദങ്കലലിന്റെ എഴുത്തുകാരുടെം സംവിധായകന്റെം വിജയം വളരെ രസകരമയിട്ടാണ് അമീര്‍ അഭിനയിച്ച മഹവീര്‍ സിംഗ് എന്ന കഥാപാത്രത്തെ നമ്മളെ പരിചയപ്പെടുത്തുന്നത് .. അനാവശ്യമായ ബില്‍ഡ്-അപ്പ് ഇല്ലാതെ എന്നാല്‍ വെക്ത്മായ heroism കൊടുത്ത് ഇതാണ് മഹവീര്‍ എന്ന രീതിയില്‍ തന്നെ ആണ് അദ്ധേഹത്തിനെ പരിചയപ്പെടുത്തുന്നത് തമാശകളിലൂടെ രസകരമായി ഇടക്കിക്ടെ ത്രില്‍ അടിപ്പിച്ചും മൊത്തത്തില്‍ രോമച്ചം കൊണ്ടും നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയില്‍ emotions , drama , relation , suspense , thrill അങ്ങനെ എല്ലാ ഫീലുകളുടെം പെര്‍ഫെക്റ്റ് ബ്ലെണ്ടില്‍ കൊണ്ട് പോയി...എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നമ്മക്ക് അറിയാം പക്ഷെ എങ്ങനെ അത് സംഭവിക്കുന്നു എന്നാ സ്ഥലത്താണ് സ്പോര്‍ട്സ് drama genre പടങ്ങളുടെ വിജയവും ,വളരെ മികച്ച ക്ലൈമാക്സ് അതാണ് chak -de , ലഗാന്‍ ഒക്കെ പോലെ ദങ്കലലിനെ പ്രിയപ്പെട്ടത് ആക്കുന്നതും പ്രകടനങ്ങള്‍ : ഇതില്‍ വന്നു പോയ ഓരോ ആള്‍ക്കരുടെം പേര് എടുത്തു പറയേണ്ടവ ആണ് അത്രയ്ക്ക് മികച്ചു നിന്ന് എല്ലാവരുടേം പ്രകടനങ്ങള്‍ മഹാവീര്‍ ആയി അമീര്‍ ജീവിച്ചപ്പോള്‍ , ഗീതയും ഭവിതയും ആയി രണ്ടു generation അവതരിപിച്ചവരും നിറഞ്ഞാടി [ ഓരോതരേം എടുത്തു പറയണം എന്നുണ്ട് , പേരുകള്‍ അറിയാത്തത് കൊണ്ട് മാത്രം ഒഴിവാക്കുന്നു ] verdict : 4.5/5 തിയേറ്ററില്‍ അനുഭവിക്കേണ്ട സിനിമ ...ഒരു മികച്ച ബോളിവുഡ് സിനിമക്കും അപ്പുറം നില്‍ക്കുന്ന ചുരുക്കം ചെല സിനിമകളില്‍ ഒന്ന് വാല്‍കഷ്ണം : To trivandrum people... dont waste ur movie experience at poor dhanya or worst sreevishak just spend extra penny for a mind blowing experience at Fantastic Audi 1