Theatre : Ashoka Kdlr Status : HF Showtime : 9pm തുടർച്ചയായ വിജയങ്ങളുടെ തേരോട്ടം തന്നെ ബോക്സ് ഓഫീസിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രിഥ്വിരാജ്.. കൊന്തയും പൂണൂലും എന്ന ബോക്സ് ഓഫീസ് പരാജയമെങ്കിലും ഒരു പരീക്ഷണചിത്രം എന്ന നിലയിൽ പുതുമ സൃഷ്‌ടിച്ച ജിജോ ആന്റണി.. ഇവർ ഓഗസ്റ്റ് സിനിമാസിന് ഒന്നിക്കുന്നു.. മറ്റൊരു യുവതാരത്തിനെ മനസ്സില് കണ്ടു എഴുതിയ തിരക്കഥ കേട്ട രാജു, ഇത് ഞാൻ ചെയ്യട്ടെ എന്ന് ചോദിച്ചു ചെയ്ത സിനിമ.. മികച്ച സ്റ്റില്ല്സും ചിത്രത്തോട് പ്രതീക്ഷ നല്കിയ ട്രൈലെറും.. ഇതെല്ലാമായിരുന്നു ഡാർവിന്റെ പരിണാമത്തെ സെക്കന്റ് ഷോ ആയി എന്റെ മുന്നിലേക്കെത്തിച്ച പ്രതീക്ഷയുടെ കണികകൾ.. പേരുപോലെ തന്നെ ഈ ചിത്രത്തിലെ നായകൻ കൊച്ചിയിലെ ഒരു ലോക്കൽ ഗുണ്ടാനേതാവായ ഗോറില്ല ഡാർവിനാണ് (ചെമ്പൻ വിനോദ്), ഡാർവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന വില്ലനാണ് സാധാരണക്കാരനായ അനിൽ ആന്റോ (പ്രിഥ്വി).. അനിലിന്റെ ഭാര്യാ കഥാപാത്രമായ അമലയായി ചാന്ദ്നി വേഷമിടുന്നു.. ഒരു പ്രത്യേക സാഹചര്യത്തിൽ ഡാർവിന്റെ അനിയനിലൂടെ അനിലിന്റെ കുടുംബത്തിനു വന്നു ചേരുന്ന നഷ്ടങ്ങൾ,അതിലൂടെ ഡാർവിനുമായി കോർക്കേണ്ടി വരുന്ന അനിൽ.. അതിൽ അയാൾക്ക് നേരിടുന്ന തിരിച്ചടികൾ, ആ തിരിച്ചടിക്ക് അനിൽ കൊടുക്കുന്ന പ്രതികാരതുല്യവും എന്നാൽ ബുദ്ധിപരവുമായ ഒരു മറുപടി.. ഇതെല്ലാമാണ് ചിത്രത്തിന്റെ ഉള്ളടക്കം.. വളരെ രസകരമായ ഒരു വൺലൈൻ, തിരക്കഥയായി രൂപാന്തരപ്പെടുമ്പോൾ പ്രേക്ഷകരെ ഇമ്പ്രെസ്സ് ചെയ്യാൻ കഴിയാതിരിക്കുന്ന അവസ്ഥ പല ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്, ഇവിടെയും കഥ വെത്യസ്തമല്ല.. വളരെ ഇന്റെരെസ്റ്റിങ്ങ് ആയി തോന്നിക്കുന്ന കുറെ ഖടകങ്ങൾ,എന്നാൽ ചേർത്ത് വെച്ചപ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മരുന്നിൽ എവിടൊക്കെയോ പാകപ്പിഴകൾ വരികയും ചെയ്തു.. പ്രകടനങ്ങൾ വിലയിരുത്തിയാൽ.. പ്രിത്വിയെക്കാൾ തിളങ്ങിയത് ചെമ്പൻ വിനോദാണ്, അദ്ധേഹത്തിന്റെ അഭിനയത്തിലെ അനായാസത അത്ഭുതപ്പെടുത്തുന്നതാണ്.. കലാഭവൻ മണി ഒഴിച്ചിട്ടുപോയ മലയാളത്തിലെ ആ വില്ലൻ കസേരയിൽ ചെമ്പന് ധൈര്യമായി ഇരിക്കാം.. ഡാർവിനിൽ എവിടൊക്കെയോ ഛൊട്ടാ മുംബൈയിലെ നടേശന്റെ നിഴലാട്ടങ്ങൾ കാണാം.. പ്രിത്വിരാജ് ഇത്തവണയും അഭിനേതാവെന്ന നിലയിൽ തെല്ലും നിരാശപ്പെടുത്തിയില്ല, ഒരു അഭിനേതാവിന്റെ റേഞ്ച് അല്ലെങ്കിൽ അയാളുടെ മെച്ചുരിറ്റി മനസ്സിലാക്കണമെങ്കിൽ സെന്റിമെന്റ്സ് രംഗങ്ങളിലെ അയാളുടെ പ്രകടനം നിരീക്ഷിച്ചാൽ മതി എന്നാണു എന്റെ പക്ഷം.. പ്രിത്വി ഈയിടെ വല്ലാതെ മെച്ചപ്പെട്ടിരിക്കുന്നു.. കരച്ചിൽ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രിത്വി കാണിക്കുന്ന അനായാസത മാത്രം മതി, രാജു എന്ന അഭിനേതാവിന്റെ വളർച്ച തിരിച്ചറിയാൻ.. ഭാര്യാ കഥാപാത്രം ചെയ്ത ചാന്ദ്നി വലിയ അഭിനയ സാധ്യത ഒന്നുമില്ലെങ്കിലും ഒട്ടും മോശമാക്കാതെ ആ വേഷം ചെയ്തിട്ടുണ്ട്, സ്വന്തം ഡബ്ബിംഗ് ആണോ എന്ന് അറിയില്ല.. ആണെങ്കിൽ ആ ശബ്ദത്തിനു ചിലപ്പോൾ ആരാധകർ വന്നുകൂടായ്ക ഇല്ല..!! സൗബിന്റെ ചില തമാശകൾ ചിരിപ്പിച്ചു.. മാമുക്കോയ,ബാലു വർഘീസ്, തരികിട സാബു തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിൽ അവരവരുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.. മനോജ് നായരുടെ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.. ചിത്രത്തിലെ ട്വിസ്റ്റുകൾക്കൊന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ചില്ല.. കൂടാതെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പൊടിക്കൈകൾ ഒന്നും ഏറ്റതുമില്ല..!! ജിജോ ആന്റണിയുടെ പതിഞ്ഞതാളത്തിലുള്ള കഥപറയൽ രീതിയും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്.. അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം മികച്ചു നിന്നു.. എന്നാൽ വിജയ് ശങ്കറിന്റെ എഡിറ്റിംഗ് നിലവാരത്തിലേക്ക് ഉയർന്നില്ല.. ശങ്കർ ശർമ്മയുടെ ഗാനങ്ങൾ മികവു പുലർത്തിയില്ലെങ്കിലും പശ്ച്ചാത്തലസംഗീതം മികച്ചു നിന്നു.. എനിക്ക് തോന്നിയ മറ്റൊരു പോരായ്മ അക്ഷൻ സീനുകളിൽ പഞ്ചുകൾക്ക് നാച്ചുറൽ സൌണ്ട് കൊടുത്തതാണ്, അമാനുഷിക പരിവേഷം വേണ്ട എന്നുവെച്ചിട്ടാവാം,എന്നിരുന്നാലും ആ നീക്കം സംഘട്ടനങ്ങളുടെ ഇംപാക്റ്റ് കളഞ്ഞു.. മൊത്തത്തിൽ പറഞ്ഞാൽ നല്ല ഒരു പ്ലോട്ട് ഐഡിയ, ഒട്ടും ഡീറ്റൈലിംഗ് ഇല്ലാത്ത ഒരു തിരക്കഥയായി മാറിയപ്പോൾ പ്രേക്ഷകരോട് ഉദ്ദേശിച്ച രീതിയിൽ സംവദിക്കാൻ ചിത്രത്തിനായിട്ടില്ല.. ഡാർവിന്റെ പരിണാമം ഒരു മോശം ചിത്രമല്ല എന്നാൽ നല്ലത് എന്ന് പറയാനുള്ള ഒരു ലെവെലും ഇല്ല.. പ്രിത്വിയുടെ അവസാനം ഇറങ്ങിയ നാലോ അഞ്ചോ ചിത്രങ്ങൾ നല്കിയ പ്രതീക്ഷാഭാരം ഇറക്കിവെച്ച്, അമിതപ്രതീക്ഷ തെല്ലുമില്ലാതെ കാണേണ്ട ഒരു ചിത്രമാണ് ഡാർവിന്റെ പരിണാമം.. ചെമ്പന്റെയും പ്രിത്വിയുടെയും പ്രകടനങ്ങൾക്കായി ഒരുതവണ സമയംകൊല്ലിയായി ചിത്രം കാണാം.. ഡാർവിന്റെ പരിണാമം 2.75/5
എനിക്ക് തോന്നിയ മറ്റൊരു പോരായ്മ അക്ഷൻ സീനുകളിൽ പഞ്ചുകൾക്ക് നാച്ചുറൽ സൌണ്ട് കൊടുത്തതാണ്, അമാനുഷിക പരിവേഷം വേണ്ട എന്നുവെച്ചിട്ടാവാം,എന്നിരുന്നാലും ആ നീക്കം സംഘട്ടനങ്ങളുടെ ഇംപാക്റ്റ് കളഞ്ഞു.. Corct... Njan adhyam asoka yude prob ano ennu samshayichu.. Audio design cheytha ranganath reveeyude prob ano ith !!???