1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Driving License - My Review!!!

Discussion in 'MTownHub' started by Adhipan, Dec 20, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Driving Licence Movie

    ലേണേഴ്സ് മുതൽ റോഡ് ടെസ്റ്റ്‌ അടക്കം പാസ്സ് ആയി പ്രേക്ഷക മനസ്സുകളിൽ നിന്ന് ഗംഭീരം എന്ന് മുദ്രകുത്തിയ ലൈസൻസും കരസ്ഥമാക്കി സൂപ്പർ സ്റ്റാറും ആരാധകനും.

    മലയാള സിനിമാ ചരിത്രത്തിൽ പറഞ്ഞു കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രമേയമാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റേത്.... സമാനതകളില്ലാത്ത ഒരു ചിത്രം എന്ന് തന്നെ പറയാം.....
    Sachyയുടെ അടക്കവും ഒതുക്കവുമുള്ള കാമ്പുള്ള രചനയെ Jean Paul Lal (Lal Jr.) മനോഹരമായി അണിയിച്ചൊരുക്കിയിട്ടിട്ടുണ്ട്. ആരാധകരുടേയും സൂപ്പർ സ്റ്റാറുകളുടേയും കഥയൊക്കെ എങ്ങനെ പറയണം എന്നുള്ളത് ദേ ഇവരെ കണ്ട് തന്നെ പഠിക്കണം അതിപ്പോ ഏത് ഭാഷയിൽ ഉള്ളവരായാലും. ആക്ഷേപഹാസ്യവും സാഹചര്യം അനുസരിച്ചുള്ള തമാശ രംഗങ്ങളും വികാരപരമായ രംഗങ്ങളും എന്ന് വേണ്ട സകല വികാരങ്ങളും ഉൾപ്പെടുത്തി അതെല്ലാം ഒന്നിനൊന്ന് മികവുറ്റതാക്കി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.... ചിരിപ്പിച്ചും കണ്ണ് നനയിച്ചും കൈയ്യടിപ്പിച്ചും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പറഞ്ഞു തീർത്തൊരു മനോഹരമായ എന്റെർറ്റൈനെർ.ഒരു ഡ്രൈവിംഗ് ലൈസൻസ് വരുത്തി വെയ്ക്കുന്ന കുരുക്കുകളെ വൈകാരികമായ മുഹൂർത്തങ്ങളിലൂടെ പച്ചയായ ജീവിതഗന്ധിയായ ആവിഷ്കാരമായി അണിയിച്ചൊരുക്കിയ അതിമനോഹരമായ ചലച്ചിത്ര ഭാഷ്യം.

    Alex J Pulickal ന്റെ മികവുറ്റ ഛായാഗ്രഹണവും Yakzan Gary Pereiraയും Neha S Nairഉം ചേർന്നൊരുക്കിയ സംഗീതവും Ratheesh Rajന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റ് കൂട്ടിയതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാറായി എത്തിയ Prithviraj Sukumaran മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.... ഈയിടെ പലപ്പോഴായി അദ്ദേഹത്തിന്റെ പ്രകടനത്തിൽ കടന്നു വരാറുള്ള നാടകതീയതയൊന്നും ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല.... സ്വാഭാവികമായി തന്നെ അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്. ഒരു സൂപ്പർ സ്റ്റാറിന്റെ റീൽ ലൈഫും റിയൽ ലൈഫും പറഞ്ഞു പോകുന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഹരീന്ദ്രനായും ഒരു സാധാരണ കുടുംബസ്ഥനായും അദ്ദേഹമെത്തുമ്പോൾ രാപ്പകൽ വ്യത്യാസമുള്ള രണ്ട് സ്വാഭാവങ്ങളെ മനോഹരമായി തന്നെ അദ്ദേഹം പകർന്നാടിയിട്ടുണ്ട്.

    ഹരീന്ദ്രന്റെ കടുത്ത ആരാധകനായ MVI കുരുവിളയായി Suraj Venjaramoodu അസാധ്യ പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്.... ഇമോഷണൽ രംഗങ്ങളിൽ എല്ലാം കാണുന്നവന്റെ കണ്ണ് നിറയ്ക്കുന്ന പ്രകടനം അദ്ദേഹം വീണ്ടും തുടരുന്നു. എത്ര സ്വാഭാവികമായാണ് എന്ത് അനായാസമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളേയും അഭിനയിച്ചു ഫലിപ്പിക്കുന്നത്..... ഈ തവണത്തെ മികച്ച നടനുള്ള ഒരു പുരസ്‌കാരങ്ങളും മറ്റാരും ആഗ്രഹിക്കേണ്ട എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന മറ്റൊരു സുരാജ് മാജിക്ക്. കടുത്ത താരാരാധകനായും നിയമം പാലിക്കുന്ന ഉദ്യോഗസ്ഥനായും സ്നേഹനിധിയായ അച്ഛനായും.... ഭർത്താവായും.... ആത്മാഭിമാനവും വീറും വാശിയുമുള്ള സാധാരണക്കാരനായുമെല്ലാം ഈ അനുഗ്രഹീത കലാകാരൻ ഗംഭീര പകർന്നാട്ടമാണ് നടത്തിയിട്ടുള്ളത്.

    എടുത്ത് പറയേണ്ടുന്ന മറ്റൊരു പ്രകടനം Gimi George (മിയ)ന്റേതാണ്.... കുശുമ്പും പൊട്ടത്തരവും പൊങ്ങച്ചം പറച്ചിലിമെല്ലാമുള്ള ഒരു നിഷ്കളങ്കയായ വീട്ടിമ്മയായി അതിമനോഹര പ്രകടനമാണ് മിയ കാഴ്ച്ച വെച്ചത്.

    ചിത്രത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് Saiju Govinda Kurupന്റെ കഥാപാത്രമാണ്.... അദ്ദേഹത്തിന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു ചിത്രത്തിലുടനീളം.... വാ തുറന്നാൽ ചിരിയുടെ പൂരമായിരുന്നു എന്ന് സാരം.

    ഒരുപാട് കാലങ്ങൾക്ക് ശേഷം പൃഥ്വിരാജിന്റെ ഒരു ചിത്രം മനം നിറച്ചു എന്നത് പോലെ Lalu Alexന്റെ ഒരു മികച്ച കഥാപാത്രം കാണാനായി എന്നതും ഡ്രൈവിംഗ് ലൈസൻസിന്റെ പ്രത്യേകതകളിലൊന്നാണ്.... അതോടൊപ്പം തന്നെ Suresh Krishnaയും ഗംഭീര പ്രകടനമായിരുന്നു. Nandu, Arun, Deepti Sati, Salim Kumar, Master Adhish Praveen, Vijayaraghvan, Major Ravi, Kalabhavan Navas, Aneesh G Menon, Idavela Babu, Sohan Seenulal, Shivaji Guruvayoor, Vijayakumar,Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളിൽ തിളങ്ങി.

    ആത്മാഭിമാനത്തിന് കോട്ടം തട്ടുമ്പോൾ ഉള്ള ആരാധകന്റെ പോരാട്ടവും അതിന് മുന്നിൽ തോൽക്കാതിരിക്കാനുള്ള സൂപ്പർ താരത്തിന്റെ പോരാട്ടവും മികച്ച രീതിയിൽ അവതരിപ്പിച്ചൊരു ചിത്രം. ഒരു ക്യാറ്റ് and മൗസ് പ്ലേ എന്നതിലപ്പുറം അമിതമായ ആരാധനയുടെ ഭവിഷ്യത്തും താരങ്ങളുടെ ജീവിതത്തിൽ ആരാധകരുടെ വിലയും താരങ്ങളുടെ വ്യക്തിജീവിതവും തുടങ്ങി പല കാര്യങ്ങളും തുറന്ന് കാണിക്കുന്നുണ്ട് ചിത്രം. ഒപ്പം ആടിനെ പട്ടിയാക്കുന്ന മാധ്യമ ധർമ്മമടക്കം പലതിനും ഇട്ട് നല്ല അസ്സൽ പ്രഹരവും.

    സൂപ്പർ സ്റ്റാറും ആരാധകനും പ്രേക്ഷകന്റെ മനസ്സിലെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സ് ആയി ലൈസൻസ് കരസ്ഥമാക്കി എന്ന് നിസ്സംശയം പറയാം..... അതിമനോഹരമായൊരു എന്റെർറ്റൈനെർ.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Mark Twain and Mayavi 369 like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thanks Brother Nice Review
     
    Adhipan likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks
     
    Adhipan likes this.

Share This Page