1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ente Ummante Peru - My Review !!!

Discussion in 'MTownHub' started by Adhipan, Dec 22, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Ente Ummante Peru

    ഉയർച്ച താഴ്ച്ചകളില്ലാതെ ഒരേ വേഗതയിൽ സഞ്ചരിച്ചൊരു കൊച്ച് ഫീൽ ഗുഡ് ചിത്രം.

    ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ ഉമ്മയെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    നവാഗതനായ Jose Sebastian കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ജോസ് സെബാസ്റ്റ്യനും ശരത്.ആർ.നാഥും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

    ഒരു തുടക്കക്കാരന്റെ ചെറിയ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ ജോസ് സെബാസ്റ്റ്യൻ നല്ല രീതിയിൽ തന്നെ ചിത്രം അണിയിച്ചിരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ അവസാന 15 മിനുട്ടിന് നല്ലൊരു ഫീൽ തരാൻ സാധിച്ചിട്ടുണ്ട് പക്ഷേ അതേ രീതിയിൽ ആ ഒരു ഫീൽ ചിത്രത്തിലുടനീളം തരാൻ സാധിച്ചിട്ടില്ല താനും. ആദ്യപകുതിയിലെ പല സീനുകളും തട്ടിക്കൂട്ടി ഒരുക്കിയപോലെ ഒരു ചേർച്ചക്കുറവ് തോന്നി.... എന്നിരുന്നാലും വലിയ മോശമാക്കാതെ തന്നെ ജോസ് സെബാസ്റ്റ്യൻ ചിത്രം ഒരുക്കിയിട്ടുണ്ട്.

    Jordi Planell Closaയുടെ ഛായാഗ്രഹണം മികച്ചു നിന്നു.

    അർജു ബെന്നിന്റെ എഡിറ്റിംഗ് ചിത്രത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

    Gopi Sundarന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തോട് ഏറെ ചേർന്നു നിന്നു.

    Tovino Thomas ഹമീദ് എന്ന കേന്ദ്ര കഥാപാത്രം അദ്ദേഹം മികവുറ്റതാക്കി.... കോമഡി രംഗങ്ങളിലായാലും ഇമോഷണൽ രംഗങ്ങളിലായാലും അദ്ദേഹം മികച്ചു നിന്നു.

    ഉർവ്വശി ചേച്ചി..... ഈ ചിത്രത്തിന്റെ നട്ടെല്ല് ആണ് ഉർവ്വശി ചേച്ചിയുടെ ആയിഷുമ്മ. പകരം വെക്കാനില്ലാത്ത കലാകാരി. ഈ സിനിമയുടെ ലൈഫ് എന്ന് പറയുന്നത് ഉർവ്വശി ചേച്ചിയുടെ പ്രകടനമാണ്. ഒരുപാട് ചിരിപ്പിച്ചും അല്പം കണ്ണുകളെ ഈറനണിയിച്ചും ആയിഷുമ്മ ചിത്രത്തിലുടനീളം നിറഞ്ഞു നിന്നു. ഏത് റോളും അവിടെ ഒക്കെയാണ്. ശരിക്കും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനേത്രി.

    ഹരീഷ് കണാരൻ...... ആദ്യാവസാനം വരെ ബോറടിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയതിൽ പ്രധാനി. ഹരീഷിന്റെ ബീരാൻ വാ തുറന്നാലേ ചിരിക്കുന്ന അവസ്ഥയായിരുന്നു.

    സിദ്ദിഖ് ഇക്ക..... കുറഞ്ഞ സീനുകളേ ഉള്ളുവെങ്കിലും തകർത്തടുക്കി.

    Saipriya Deva, ശാന്തി കൃഷ്ണ,മാമുക്കോയ, വിജയൻ കാരന്തൂർ, ദിലീഷ് പോത്തൻ, Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ അവരുടെ വേഷങ്ങൾ മനോഹരമാക്കി.

    ഗംഭീരം എന്നും പറയാനാകില്ല മോശം എന്നും പറയാനാകില്ല..... ഒരേ താളത്തിൽ ഉയർച്ച താഴ്ച്ചകളില്ലാതെ സഞ്ചരിച്ചൊരു കൊച്ചു ഫീൽ ഗുഡ് ചിത്രം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Sadasivan likes this.
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks adhipan
     

Share This Page