എസ്ര Theater-kondotty, new kavitha Status-80-85% പൃഥ്വിരാജ് ഏത് സിനിമ ഏറ്റെടുത്താലും അമിതപ്രതീക്ഷയോടെ അതിനു വേണ്ടി കാത്തിരിക്കുന്നവരാണ് ഞാനും നിങ്ങളും എല്ലാം....അത് മറ്റാർക്കും പറയാൻ ഇല്ലാത്ത അപാരമായ അദ്ദേഹത്തിന്റെ SCRIPT SELECTION കൊണ്ടാണ്... പ്രേതീക്ഷകൾ തെറ്റിച്ചില്ല പൃഥ്വി ഇത്തവണയും എഴുന്നേറ്റ് നിന്ന് കയ്യടിപ്പിച്ചു സ്വൽപ്പം ഭയം ജനിപ്പിക്കുകയും ചെയ്തു....പുതിയ ചിന്തകളെയും പുത്തൻ സൃഷ്ടികളെയും കഴിവുള്ള നാവാഗതരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പ്രിത്വിക്ക് എസ്‌റയും അഭിമാനിക്കാനുള്ള വക നൽകുന്നു... കണ്ടു മടുത്ത സ്ഥിരം പ്രേതകഥകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എസ്ര....ആരും അത്ര കണ്ടു ശീലിച്ചിട്ടില്ലാത്ത ജൂതപശ്ചാത്തലം കൂടി സിനിമയിൽ വരുമ്പോൾ തികച്ചും ഒരു പുത്തൻ സിനിമയായി എസ്ര മാറുന്നു....വെള്ള സാരിയും...പാട്ടുപെട്ടിയും...മുറുക്കാനും ചുണ്ണാമ്പും ..നീട്ടിപ്പിടിച്ച ദംഷ്ട്രകളുമൊക്കെയായി അരങ്ങു വാണിരുന്ന പ്രേതങ്ങൾക്കൊക്കെ ഇനി വിശ്രമിക്കാം....എസ്ര അതിനൊക്കെ മുകളിലാണ് നമുക്ക് സമ്മാനിക്കുന്നത്... ആദ്യ പകുതിയിലെ പേടിപ്പിക്കുന്ന രംഗങ്ങൾക്ക് കണ്ടു ശീലിച്ച ഇംഗ്ലീഷ് സിനിമകളുമായി സാമ്യം ഉണ്ടെങ്കിലും...മലയാള സിനിമക്ക് തികച്ചും പുതുമയാർന്ന അനുഭവമാണ് എസ്ര സമ്മാനിക്കുന്നത്...പേടിപ്പിക്കുന്ന ആദ്യപകുതിക്ക് ശേഷം ത്രിൽ അടിപ്പിക്കുന്ന രണ്ടാം പകുതിയും ഈ ചിത്രം ഒരുക്കി വെച്ചിരിക്കുന്നു....വിമർശക ബുദ്ധിയോടെ ഈ ചിത്രത്തെ കീറി മുറിക്കുന്ന മനോഭാവത്തോടെ തിയേറ്ററിൽ പോയി ഈ സിനിമ ആസ്വദിക്കാൻ പോകാതിരുന്നാൽ ഒരു പ്രേക്ഷകനും നിരാശപ്പെടേണ്ടി വരില്ല... വിശ്വസിക്കാൻ പാടുള്ള ഒരു വിഷയത്തെ വിശ്വസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച JAY K എന്ന സംവിധായകന്റെ മികവ് എടുത്തു പറയാതിരിക്കാനാവില്ല......ഒപ്പം ക്യാമറാമാൻ സുജിത് വാസുദേവ് ഒരുക്കിയ ദൃശ്യങ്ങൾ...സിനിമക്ക് ചേരും വിധം സംഗീതം ഒരുക്കിയ സുഷിൻ.....എഡിറ്റർ വിവേക് ഹർഷൻ...എല്ലാവരും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു....എക്കാലവും അവർക്ക് അഭിമാനിക്കാൻ വക നൽകുന്നു എസ്ര... സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്നു.....ഗംഭീര പെർഫോമൻസ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല....പ്രത്യേകിച്ച് ക്ലൈമാക്സ് പോർഷനിലെ ഒക്കെ പെർഫോമൻസ്.....നമിച്ചു.....ടോവിനോ, സുജിത് ശങ്കർ ,പ്രിയ ആനന്ദ്...എല്ലാവരും മനോഹരമായി പെർഫോം ചെയ്തു.... ഇത്തരം പുതുമയുള്ള അവതരണങ്ങളും പ്രമേയങ്ങളും ഇനിയും വരട്ടെ....കാത്തിരിക്കുന്നു അതിനായി....മലയാള സിനിമ അതിന്റെ പുതിയ തലത്തിലേക്ക് ഉള്ള പ്രയാണം തുടങ്ങിയ ഈ നേരത്തു തന്നെ ഇത്തരം ഒരു സിനിമ സംഭവിച്ചത് വളരെ നല്ല കാര്യം....... Rating 4.5/5 Prithvis next 30 crr+ on the way