Theatre : PVR Kochi Status : 90% Showtime : 10.30 am പണ്ടുമുതലേ ഒരു ഷാരൂഖ് ഖാൻ ഫാൻ ആയ എന്നെ ഒരു ഷാരൂഖ് ചിത്രം ആകർഷിക്കാൻ പ്രത്യേക കാരണം ഒന്നും വേണ്ട, ഒരു ചിത്രവും മിസ്സാക്കാറുമില്ല.. ഫാൻ കാണാൻ ആഗ്രഹം തോന്നിച്ച പ്രധാന കാരണം അതിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത ട്രൈലെർ ആയിരുന്നു.. ഇങ്ങനെ ഒരു സ്റ്റോറിലൈൻ ആ പേര് കേട്ടപ്പോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.. പേര് പോലെത്തന്നെ ഭ്രാന്തമായി ആര്യൻ ഖന്ന എന്ന സൂപ്പർസ്റ്റാറിനെ ആരാധിക്കുന്ന ഗൗരവ് എന്ന ഫാനിന്റെ കഥയാണ് ചിത്രം.. ഗൗരവിൽ നിന്ന് തുടങ്ങി ഗൗരവിൽ അവസാനിക്കുന്ന ഒരു ചിത്രം.. ഡൽഹിയിൽ സ്വന്തം നാട്ടിൽ ആര്യൻ ഖന്നയെ സ്റ്റേജിൽ അനുകരിച്ചു ഒന്നാം സമ്മാനം നേടുന്ന ഗൗരവ്.. ആര്യന്റെ ജന്മദിനത്തിന് ആര്യനെ നേരിട്ട് കാണാൻ.. സമ്മാനം കിട്ടിയ ട്രോഫി കാണിക്കാൻ മുംബൈക്ക് പുറപ്പെടുന്നു.. ആര്യൻ പണ്ട് മുംബൈയിൽ എത്തിയ പോലെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത്.. ആര്യൻ താമസിച്ചിരുന്ന അതേ ലോഡ്ജിൽ അതേ 205 ആം മുറിയിൽ താമസിക്കുന്നു.. എന്നാൽ ഗൗരവിൻറെ കാത്തിരുന്നത് അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു.. അത് ഗൗരവും ആര്യനും തമ്മിൽ ശത്രുതക്കും പക പോക്കലിനും കാരണമായിത്തീരുന്നു.. ശേഷം സ്‌ക്രീനിൽ.. പ്രകടനം വിലയിരുത്തിയാൽ ഷാരൂഖ് ഗൗരവ് ആയി തകർത്തഭിനയിച്ചിട്ടുണ്ട്.. ഗൗരവ് ആണ് ചിത്രത്തിലെ നായകനും വില്ലനും.. വളരെ മികച്ച vfx ആയിരുന്നു എന്നതും എടുത്തു പറയണം.. വല്ലാത്തൊരു പണി തന്നെയായിരുന്നു അവർക്കു മുന്നിൽ ഉണ്ടായിരുന്നത്.. ഒറ്റ നോട്ടത്തിൽ ഷാരൂഖിനെ പോലെ തോന്നിക്കുകയും വേണം എന്നാൽ ഷാരൂഖ് അല്ല എന്ന് തിരിച്ചറിയാനും കഴിയണം എന്ന രീതിയിൽ ആണ് ഗൗരവിന്റെ ലുക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്.. ആര്യൻ ഖാൻ ആയി ഷാരുഖിന് കാര്യമായി ഒന്നും ചെയ്യാനില്ല.. ഒരു സൂപ്പർസ്റ്റാർ ഇമേജ് ആയി നിലകൊള്ളുക എന്നത് മാത്രം.. ആൻഡ്രിയയുടെ പശ്ചാത്തലസംഗീതം മോശമായില്ല.. മനു ആനന്ദിന്റെ ഛായാഗ്രഹണം വലിയ സംഭവം എന്ന് പറയാനില്ലെങ്കിലും റിച്നെസ് കാത്തുസൂക്ഷിച്ചിട്ടുണ്ട്.. ചെയ്‌സ് രംഗങ്ങളും നന്നായി എടുത്തിട്ടുണ്ട്.. നമ്രത റാവുവിന്റെ എഡിറ്റിംഗ് കുറച്ചുകൂടി ക്രിസ്പ്പാക്കാമായിരുന്നെന്നു തോന്നി, പ്രത്യേകിച്ചും രണ്ടാം പകുതി.. പലയിടങ്ങളിലും ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്.. ഷാരൂഖ് ഖാന്റെ സ്ഥിരം ശൈലിയിൽ ഉള്ള ഒരു ചിത്രമല്ല ഫാൻ.. ഇന്നത്തെ ബോളിവുഡിന്റെ കൂടിയ രീതിയിലുള്ള കൊമേർഷ്യൽ ഘടകങ്ങൾ അധികം ചിത്രത്തിൽ ഇല്ല.. ഒത്തിരി പതിഞ്ഞ രീതിയിൽ ഉള്ള കഥാപറയൽ രീതിയും ആണ് സംവിധായകൻ മനീഷ് ശർമ്മ അവലംബിച്ചിരിക്കുന്നത്.. 2.30 മണിക്കൂറിൽ താഴെ മാത്രമേ ദൈർഘ്യം ഉള്ളു എന്നത് ഒരു പോസറ്റീവ് ആണ്.. എന്നിരുന്നാലും ക്ലൈമാക്സ് കുറേകൂടി നന്നാക്കാമായിരുന്നു എന്നത് പറയാതെ വയ്യ.. ക്ലൈമാക്സിൽ സ്പെഷ്യൽ ആയി നമ്മൾ എന്തെങ്കിലും പ്രതീക്ഷിക്കുമെങ്കിലും ഒരു നോർമൽ അല്ലെങ്കിൽ ഇത്തരം ചിത്രങ്ങളിൽ ഒരുപാട് നമ്മൾ കണ്ടിട്ടുള്ള അതേ ക്ലിഷേ ക്ലൈമാക്സിൽ തന്നെ ചിത്രം അവസാനിക്കുന്നു.. ഒരു വ്യത്യസ്ത ഷാരൂഖ്ഖാൻ ചിത്രം കാണാനുള്ള മനസ്സോടെ ചിത്രത്തെ സമീപിക്കുക.. ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലെർ ഒക്കെ ആണ് പ്രതീക്ഷ എങ്കിൽ നിരാശപ്പെടും.. ഫാൻ : 3/5