ചെന്നൈ എക്സ്പ്രസ്സ് എന്ന മെഗാ ഹിറ്റിന് ശേഷം മസാല ഫ്ലേവർ അടങ്ങിയ സിനിമകൾ നിരന്തരം ചെയ്തു നിരൂപകരുടെ ഇടയിൽ നിന്നും നല്ല വിമർശങ്ങങ്ങൾ എറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ഷാറൂഖിന്.മുൻപ് പുറത്തു വന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി പുബ്ലിസിറ്റി ബഹളങ്ങൾ വളരെ കുറവായിരുന്നു ഫാൻ എന്ന പുതിയ സിനിമയ്ക്ക്. എങ്കിലും ഷാറൂഖിന്റെ വ്യത്യസ്ത ലുക്കും പ്രതീക്ഷയുണർത്തുന്ന ട്രെയിലറും സിനിമയുടെ മാര്ക്കറ്റിംഗിന് ഗുണകരമായി. സിനിമയുടെ കഥയിലേക്ക് : ഗൗരവ് എന്ന ഡൽഹി യുവാവിന് ആര്യൻ ഖന്ന എന്ന സിനിമാ താരത്തോട് കടുത്ത ആരാധനയാണ്. അല്ലെങ്കിൽ ഭ്രാന്ത് എന്ന് തന്നെ വിശേഷിപ്പിക്കാം.അങ്ങനെയിരിക്കെ ഒരു പരിപാടിയിൽ പങ്കെടുത്ത് വിജയിച്ചതിന്റെ സമ്മാനവുമായി തന്റെ ആരാധ്യ പുരുഷനെ കാണാൻ വേണ്ടി ഗൗരവ് യാത്ര തിരിക്കുകയാണ് അങ്ങ് മുംബൈലേക്ക്. ആര്യൻ ഖന്ന പണ്ട് സിനിമയിൽ അഭിനയിക്കാൻ വേണ്ടി ടിക്കറ്റ് ഇല്ലാതെ ആയിരുന്നു യാത്ര ചെയ്യുകയും മുന്ബൈലെത്തി ഒരു ഹോട്ടലിലെ 205 ആം മുറിയിൽ താമസിക്കുകയും ചെയ്തിരുന്നു.അതെ കാര്യങ്ങൾ തന്നെയാണ് ഗൗരവും പിന്തുടർന്നത്.മുംബൈയിൽ എത്തിയ ഗൗരവ് ആര്യനെ കാണാൻ വേണ്ടി സാഹസിക കൃത്യങ്ങൾ ചെയ്തു കൂട്ടുകയും ഒടുവിൽ അയാൾ ആര്യനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ആ കണ്ടുമുട്ടൽ ഗൗരവിന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവാകുകയും അയാൾ ആര്യനെ വെറുക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഗൗരവ് ആര്യനെതിരെ തിരിച്ചടിക്കാനും അയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുന്നു . (അതിൽ അയാൾ വിജയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് തിയേറ്ററിൽ പ്രേഷകരെ പിടിച്ചിരുത്തുന്ന ഖടകം ആയതുകൊണ്ട് വെളിപ്പെടുത്തുന്നില്ല. ശേഷം ഭാഗം സ്ക്രീനിൽ ) സവിശേഷതകൾ : ഇന്ത്യൻ സിനിമയിൽ തന്നെ താരാരാധന എന്ന വിഷയം ഇത്ര ഗൗരവമായി പ്രതിപാദിക്കുന്ന മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ് .വളരെ നല്ല രീതിയിൽ തന്നെ പുതുമയുള്ള പ്രമേയം മനീഷ് ശർമ്മ അവതരിപ്പിച്ചിരിക്കുന്നു. ഷാറൂഖ് ഖാൻ 2 വ്യതസ്ത കഥാപാത്രങ്ങളെയും വളരെ കയ്യടക്കത്തോടെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു. പോരായ്മകൾ : entertaining ഘടകങ്ങൾ അൽപ്പം കുറവാണ് സിനിമയിൽ (എങ്കിലും തെല്ലും ബോറടിപ്പിക്കുന്നില്ല). എല്ലാ തരം പ്രേഷകർക്കും അവസാന രംഗങ്ങൾ ഇഷ്ടപ്പെടുമോ എന്ന കാര്യം സംശയമാണ്. അവസാന വാക്ക് : വ്യതസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനിമ. കാണാം ആസ്വദിക്കാം . ശക്തമായി തിരിച്ചു വന്ന ഷാറൂഖിന് അഭിനന്ദനങ്ങൾ ......