FUKRI – decent one time watch ഫുക്രി കാണാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒറ്റ കാരണമേ ഉള്ളു ‘ സിദ്ദിക്ക് ‘ ലാലുമായി ചേര്‍ന്ന് നമ്മളെ ഒരുപാട് ചിരിപ്പിച്ച പിന്നീടു സ്വതന്ത്രനായിയും ഹിറ്റുകള്‍ സമ്മാനിച്ച സിദ്ദിക് , അദ്ധേഹത്തിന്റെ സമീപകാല സിനിമകള്‍ വലിയ പ്രതീക്ഷയില്‍ കണ്ടു നിരഷപ്പെട്ടപ്പോള്‍ , അമിത പ്രതീക്ഷകളില്ലാതെ വന്ന ഫുക്രി സംതൃപ്തി നല്‍കി ആദ്യ അരമണികൂര്‍ കയ്യ്വിട്ടു പോയോ എന്നാ സംശയം ഉണ്ടാക്കി , എന്നാല്‍ അത് കഴിഞ്ഞു പടം ട്രാക്കിലേക്ക് കേറി , എന്താണ് സംഭവിക്കുക എന്നാ ആകാംഷയില്‍ കൊച്ചു കൊച്ചു തമാശകളും ആയി നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയിലേക്ക് ആകാംഷ നിലനിറുത്തി ഇന്റെര്‍വല്‍ ,രണ്ടാം പകുതിയും ബോര്‍ അടിപ്പിക്കാതെ ഇടക്ക് തമാശകളും ആയി നീങ്ങി , പടത്തിന്റെ ചെറുതായി ഒന്ന് ഉയര്‍ത്തി നിറുത്തി ക്ലൈമാക്സ് , മൊത്തത്തില്‍ ഒരു തവണ കാണാം ഈ ഫുക്രി ഒരു ഫെസ്റ്റിവല്‍ മൂഡില്‍ ആണ് ചിത്രത്തിന്റെ അവതരണം , കളര്‍ഫുള്‍ വിസ്വല്സ് , തമാശകള്‍ , പാട്ടുകള്‍ , ട്വിസ്റ്റുകള്‍ അങ്ങനെ എല്ലാം കോര്‍ത്തിണക്കാന്‍ സിദ്ദിക്കിന് കഴിഞ്ഞു പ്രകടനങ്ങള്‍ : ജയസൂര്യ - ആളുടെ പ്ലസ് പോയിന്റ് ആളുടെ versatality ആണ് അത് മനോഹരം ആയി സിദ്ദിക് മുതലാക്കുകയും ചെയ്തു , എന്നത്തേം പോലെ മികച്ച പ്രകടനം ഭഗത് [ മലര്‍വാടിയിലെ മികച്ച കഥാപാത്രത്തിന് ശേഷം അദ്ദേഹത്തിനെ നല്ലൊരു ഒരു നല്ല കഥാപാത്രത്തില്‍ കാണാന്‍ കഴിഞ്ഞു ]പിന്നെ ശിങ്കിടികള്‍ ആയി വന്ന രണ്ടു പേരും അവരുടെ ഭാഗങ്ങള്‍ ബംഗി ആക്കി പ്രയാഗ – പതിവില്‍ വിപരീതമായി സ്നേഹിച്ച പയ്യനെ കൊടുത്ത് സിദ്ദിക് മാതൃക ആയി അനു സിത്താര – ബംഗി കൊണ്ട് നിറഞ്ഞു നിന്ന് സിദ്ദിക് , ലാല്‍ . ജനാര്‍ദ്ദനന്‍ , KPAC ലളിത , ജോജു തുടങ്ങി വലിയ ഒരു താരനിരയും ഉണ്ട് പോരായ്മ എന്നത് ആദ്യ അരമണികൂര്‍ എന്തൊക്കെയോ കാണിച്ചു കൂട്ടി ചിരിച്ചോ ചിരിച്ചോ എന്ന് പറയുന്ന ഒരു ഇത് , പശ്ചാത്തല സംഗീതം അദ്ധേഹത്തിന്റെ തന്നെ തൊട്ടു മുന്നേ ഉള്ള പല സിനിമകളുടേം ഒരു മിക്സ് , പിന്നെ നമ്മള്‍ കണ്ടു മറന്ന കാര്യസ്ഥന്‍ , മൈലാഞ്ചി മൊഞ്ചുള്ള വീട് , ഉദയപുരം സുല്‍ത്താന്‍ തുടങ്ങിയ സിനിമയും ആയുള്ള സദൃശം verdict : 3.5 /5 Fukri a decent one time watch movie , Though not upto master class Siddique level , definitely far abv his last 2 craps