ഗോദ - എത്രമേല്‍ ലളിതമോ അത്രമേല്‍ മനോഹരവും ഗോദ ഇഷ്ട്ടപ്പെടാന്‍ കാരണം രണ്ടാണ് 1 ) ശക്തമായ ഗുസ്തി എന്ന വിഷയത്തെ ലളിതമായി എഴുതാനും അവതരിപ്പിക്കാനും കഴിഞ്ഞു 2 ) വളരെ important ആയ കാര്യം 'അതി സുന്ദരിയായ' .... 'മലയാളി അല്ലാത്ത' ... 'ഗുസ്തി അറിയാവുന്ന' ... ' അഭിനയിക്കാന്‍ ' കഴിവുള്ള ക്യാമറക്ക് മുന്നിലെ നട്ടെല്ലായ നായിക വളരെ ലളിതം ആയ തിരകഥ , നന്നായി എഴുതിയ സംഭാഷണങ്ങള്‍ , മികവുറ്റ ദ്രിശ്യങ്ങള്‍ , വളരെ എനര്‍ജി ഉണ്ടായിരുന്ന പശ്ചാത്തലം , പുതുമ ഉള്ള മികച്ച അവതരണം..കൂടെ എല്ലാവരുടേം മികവുറ്റ പ്രകടനം ..അതാണ് ഗോദ കുറേ തമാശകള്‍ ഒക്കെ ആയി രസകരമായി നീങ്ങിയ ആദ്യ പകുതി , ഒട്ടും താളം നഷ്ട്ടപ്പെടാതെ ആകാംഷ ഒക്കെ ഉണ്ടാക്കിയ രണ്ടാം പകുതി ...നല്ലൊരു ക്ലൈമാക്സ് കൂടി ആയപ്പം ഗോദ ഇഷ്ട്ടചിത്രം ആയി ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളോ അനാവശ്യമായ തമാശകളോ , ഓവര്‍ ആക്കുന്ന വൈകാരിക രംഗങ്ങളോ ഒന്നുമില്ലാത്ത വളരെ കൃത്യമായ വര്‍ക്ക് ചെയ്ത പടം പ്രകടനങ്ങള്‍ : വാമിക ഗബ്ബി ..ബ്രില്ല്യന്‍റ്റ് കാസ്റിംഗും പ്രകടനവും ടോവിനൊ- പുള്ളിയുടെ career ബെസ്റ്റ് ആയിട്ടുള്ള പെര്‍ഫോമന്‍സില്‍ ഒന്നായിരിക്കും ഇത് രണ്‍ജി പണിക്കര്‍ - മാരക ലുക്കും , അതി മാരക പ്രകടനവും അജു , ധര്‍മജന്‍ , ഹരീഷ് , ശ്രീജിത്ത് എല്ലാവരും വളരെ നന്നായി ഹുമര്‍ വര്‍ക്ക് ഔട്ട് ആയി പാര്‍വതി , മംമൂക്കോയ , ഹരീഷ് പെരാടി പിന്നെ എല്ലാവരും നല്ല പ്രകടനങ്ങള്‍ verdict : 3.5 /5 കുട്ടികളും കുടുമ്പവും ഒക്കെ ആയി പോയി കാണാവുന്ന ഒരു കൊച്ചു വലിയ ചിത്രം